പൃഥ്വിരാജിനും മോഹന്‍ലാലിനും തിരക്കാണ്! എമ്പുരാന് വേണ്ടി ഇനിയും കാത്തിരിക്കണമെന്ന് മുരളി ഗോപി
മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ലൂസിഫര്‍ മാറി. നടന്‍ പൃഥ്വിരാജിന്റെ കന്നിസംവിധാനമായിരുന്നു എന്നതാണ് ലൂസിഫറിനെ ശ്രദ്ധേയമാക്കിയ മറ്റൊരു കാര്യം. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ സിനിമയ്ക്ക് രണ്ടാമതൊരു ഭാഗം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ഇത് ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുകയാണ് മുരളി ഗോപി.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് മുന്നോടിയായി പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ മുരളി ഗോപി ഒരുക്കുന്നുണ്ട്. ഈ ചിത്രം രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനും മറ്റൊരു സിനിമയുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് വരാനുണ്ട്. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും എമ്പുരാന്‍ ഒരുക്കുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുമാണ് മുരളി ഗോപി മനസ് തുറന്നത്.

അങ്ങനെ എങ്കില്‍ 2021 അവസാനത്തോടെയായിരിക്കും എമ്പുരാന്‍ ഷൂട്ടിങ് ആരംഭിക്കുക. നിലവില്‍ മൂന്ന് മാസത്തോളം സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ശേഷം ആട് ജീവിതം എന്ന വലിയ ചിത്രമാണ് പൃഥ്വിയുടെതായി വരാനിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ആട് ജീവിതത്തിന് ശേഷം എമ്പുരാന്‍ ഉണ്ടാവുമെന്ന് നേരത്തെ പൃഥ്വിരാജ് പറയുന്നത്.


Click it and Unblock the Notifications











