»   » വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

വാശിയും പിണക്കവും സിനിമാ താരങ്ങള്‍ക്കിടയിലും കുറവല്ല. അടുത്തിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയിലുണ്ടായ പോര് കണ്ട് ആരാധകര്‍ പോലും ഞെട്ടിയതാണ്.

സിനിമയ്ക്ക് പുറമെയുള്ള വ്യക്തിതാല്പര്യങ്ങളായിരുന്നു അമ്മയില്‍ ഇത്രയും വലിയ വഴക്കുണ്ടാകാന്‍ കാരണം. സലിം കുമാറും ഗണേഷ് കുമാറും തമ്മിലുള്ള പിണക്കമാണ് പ്രേക്ഷകര്‍ ഒടുവിലായി കേട്ടത്.

എന്നാല്‍ ഇതുമാത്രമല്ല. ആരാധകര്‍ അറിയാത്ത താര പിണക്കങ്ങള്‍ മലയാള സിനിമയിലുണ്ട്. എന്നാല്‍ പുറത്ത് അറിയിക്കാതെ മറച്ച് വയ്ക്കുന്നുണ്ടെങ്കിലും ചില താര പിണക്കങ്ങള്‍ പുറത്തായിട്ടുണ്ട്. കാണൂ മലയാള സിനിമയില്‍ താര പിണക്കങ്ങള്‍.. സ്ലൈഡുകളിലൂടെ..

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

മമ്മൂട്ടിയും തിലകനും തമ്മിലുള്ള പിണക്കം കുറേകാലമായിട്ടുള്ളതാണ്. എന്നാല്‍ ഇരുവരും പിണക്കം മറന്ന് നേരറിയാന്‍ സിബിഐ, ദ്രോണ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കാരണം പുറത്ത് പറഞ്ഞിട്ടില്ലങ്കിലും ഇരുവരും പിണക്കത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പിണങ്ങിയിരിക്കുമ്പോള്‍ തന്നെയാണ് ട്വന്റി ട്വന്റി, കിങ് ആന്റ് കമ്മീഷണര്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍-ശ്രീനിവാസന്റേത്. ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ കുറിച്ച് പ്രഖ്യാപനങ്ങളൊന്നും പിന്നീട് ഉണ്ടായിട്ടില്ല. എന്നാല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹസിച്ചുവെന്നതാണ് ഇവരുടെ പിണക്കത്തിന് കാരണമായി പറഞ്ഞ് കേള്‍ക്കുന്നത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

പുറത്ത് അറിയാത്ത പിണക്കമായിരുന്നു മമ്മൂട്ടിയുടെയും മുരളിയുടേതും. ദാദസാഹിബ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച അവസാന ചിത്രം.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

മോഹന്‍ലാലും മമ്മൂട്ടിയും സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തതിന് ശേഷം സുരേഷ് ഗോപി മോഹന്‍ലാലിനോട് പറയാതെ ചിത്രത്തില്‍ നിന്ന് പിന്മാറിയതാണ് ഇരുവരുടെയും പിണക്കത്തിന് കാരണമായി പറയുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയ സുരേഷ് ഗോപി മമ്മൂട്ടി ചിത്രമായ ന്യൂഡല്‍ഹിയില്‍ അഭിനയിക്കുകയായിരുന്നു.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

സുരേഷ് ഗോപിയും ജഗദീഷും തമ്മിലുള്ള പിണക്കത്തിന് കാരണം താര സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളായിരുന്നു. അമ്മയില്‍ സുരേഷ് ഗോപി നടത്തിയ വിവാദ പരാമര്‍ശത്തിന് ജഗദീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തതാണ് പ്രശ്‌നത്തിന് പിന്നില്‍. 2009ല്‍ പുറത്തിറങ്ങിയ കാഞ്ചീ പുരത്തെ കല്യാണം എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിലായി ഒന്നിച്ചത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

മുകേഷും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായതാണ്. മുകേഷ് തന്നെയാണ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുമായി പിണക്കത്തിലാണെന്ന് തുറന്ന് പറഞ്ഞത്. 2010 മമ്മി ആന്റ് മീ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

ദീലീപും പൃഥ്വിരാജും തമ്മില്‍ പിണക്കത്തിലാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ടതാണ്. എന്നാല്‍ ഇരുവരുടെയും പിണക്കത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ട്വന്റി ട്വന്റി എന്ന ചിത്രത്തിലേക്ക് പൃഥ്വിരാജിനെ ദിലീപ് നേരിട്ട് വിളിച്ചതിനെ തുടര്‍ന്ന് പിണക്കം മാറിയെന്നുമാണ് അറിയുന്നത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

കുഞ്ചാക്കോ ബോബനും ദിലീപും തമ്മിലുള്ള പിണക്കം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇരുവരും കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് സിനിമാ ലോകത്ത് പറയുന്നത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

ജയറാമിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണം. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജയറാം അമ്മയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

രാജസേനന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് ജയറാം പൂര്‍ണ തിരക്കഥ ആവശ്യപ്പെട്ടതാണ് ഇരുവരുടെയും പിണക്കത്തിന് കാരണം. എന്നാല്‍ 2006ല്‍ പുറത്തിറങ്ങിയ കനക സിംഹാസനമാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

മോഹന്‍ലാലും വിനയനും തമ്മിലുള്ള പിണക്കം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. അടുത്തിടെ കലാഭവന്‍ മണിയുടെ അനുസ്മരണ ചടങ്ങില്‍ വിനയനെ ക്ഷണിക്കാതിരുന്നത് മോഹന്‍ലാല്‍ പറഞ്ഞിട്ടാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. ഇപ്പോഴും മോഹന്‍ലാല്‍-വിനയന്‍ ശത്രുത അവസാനിച്ചട്ടില്ല.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

ഫഹദ് ഫാസിലും മുരളി ഗോപിയും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് വണ്‍ബൈ ടു എന്ന ചിത്രത്തിന് ശേഷമാണ്. പിന്നീട് ദിലീപിനൊപ്പം ചെയ്യാനിരുന്ന ചിത്രത്തില്‍ നിന്നും ഫഹദ് പിന്മാറിയത് മുരളി ഗോപി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതിനാലാണെന്നും പറയുന്നുണ്ട്.

വിമര്‍ശനം, പരിഹാസം, പരാതി, സിനിമാ ലോകം ഒളിപ്പിച്ചു വച്ച 15 താര പോരുകള്‍!!

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. പട്ടാള ചിത്രമായ സലാം കാശ്മീരിന്റെ ചിത്രീകരണ സമയത്ത് സംവിധയകന്‍ ജോഷിയെ സഹായിക്കാനെത്തിയതായിരുന്നുവത്രേ മേജര്‍ രവി. എന്നാല്‍ അവിടെ വച്ച് ചിത്രീകരണം കാണാന്‍ വന്ന ഉണ്ണി മുകുന്ദനുമായി വലിയ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായതായും കേള്‍ക്കുന്നുണ്ട്.

English summary
Enemies in Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam