For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ ആരേയും വിവാഹം ചെയ്യില്ല, വേദനിപ്പിച്ച് സന്തോഷിക്കാന്‍ ആര്യയ്ക്ക് വയ്യെന്ന് ട്രോളര്‍മാര്‍, കാണൂ

  |

  അവതരണത്തിലും ഉള്ളടക്കത്തിലും ഏറെ വ്യത്യസ്തത നിറഞ്ഞ നിരവധി പരിപാടികളാണ് ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്നത്. ഏത് കാണണമെന്നറിയാത്ത അവസ്ഥയിലാണ് പ്രേക്ഷകര്‍. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തിയത്. 16 പേരെയായിരുന്നു പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. പിന്നീട് എലിമിനേഷനിലൂടെ ഓരോരുത്തരായി പുറത്തുപോവുകയായിരുന്നു.

  മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്യ വെളിപ്പെടുത്തി

  പരിപാടിയുടെ ഗ്രാന്റ് ഫിനാലെ അടുത്തിടെയായിരുന്നു അരങ്ങേറിയത്. ആരായിരിക്കും വധുവെന്നറിയാനായുള്ള കാത്തിരിപ്പിന് അന്ന് വിരാമമാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഞെട്ടിച്ചാണ് താരം തന്റെ തീരുമാനം അറിയിച്ചത്. ഇവരിലാരെയും ഇപ്പോള്‍ താന്‍ വിവാഹം ചെയ്യുന്നില്ലെന്നാണ് ആര്യ വ്യക്തമാക്കിയത്.

  Arya: ഒരാളെ തിരഞ്ഞെടുത്താല്‍ രണ്ട് പേരുടെ വിവാഹം മുടങ്ങും, പരിപാടി സ്‌ക്രിപ്റ്റഡ് അല്ലെന്നും ഗോമതി!

  സോഷ്യല്‍ മീഡിയ ട്രോളിക്കൊന്നു

  സോഷ്യല്‍ മീഡിയ ട്രോളിക്കൊന്നു

  ആര്യയുടെ തീരുമാനവും പരിപാടിയുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ മാത്രമല്ല നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. എന്തും ഏതും ട്രോളാവുന്ന ഇക്കാലത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത റിയാലിറ്റി ഷോയെ വെറുതെ വിടാന്‍ അവര്‍ തയ്യാറാവുമോ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കൂ.

  കുറച്ച് സമയം വേണം

  കുറച്ച് സമയം വേണം

  ഇപ്പോ വിവാഹം നടത്തുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതിനായി തനിക്ക് ഇനിയും സമയം വേണമെന്നായിരുന്നു ആര്യ ആവശ്യപ്പെട്ടത്. മൂന്നു പേരില്‍ നിന്ന് ഒരാളെയും തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് താരം കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. ജീവിത പങ്കാളിയുടെ കാര്യമല്ലേ ഗൗരവകരമായി ഒന്നൂടെ ആലോചിക്കേണ്ടതുണ്ടെന്നായിരുന്നുവെന്നാണ് ആര്യ പറഞ്ഞത്.

  ടൈംപാസിന് പറ്റും

  ടൈംപാസിന് പറ്റും

  കളേഴ്‌സ് ചാനലിലും ഫ്‌ളവേഴ്‌സ് ചാനലിലുമായാണ് ഈ പരിപാടി പ്രേക്ഷപണം ചെയ്തത്. ആര്യയുടെ പരിണയം എന്ന പേരാണ് മലയാളം വേര്‍ഷന് നല്‍കിയത്. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരിപാടി. പതിവ് റിയാലിറ്റി ഷോയില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ടൈംപാസായി മാത്രമേ ഇത് കാണാന്‍ കഴിയൂവെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

  ഇതായിരുന്നു അവസ്ഥ

  ഇതായിരുന്നു അവസ്ഥ

  പരിപാടിയുടെ റിസല്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഇതായിരുന്നു പ്രേക്ഷകരുടെ അവസ്ഥ. ആര്യയുടെ വിവാഹം പ്രതീക്ഷിച്ചവരെ അപ്പാടെ നിരാശപ്പെടുത്തുന്ന തീരുമാനമായിരുന്നുവല്ലോ ഫിനാലെയിലേത്. ആരാധകര്‍ക്ക് ഇത് അത്ര പെട്ടെന്ന് ദഹിക്കില്ലല്ലോ, അതാണ് ഇങ്ങനത്തെ ഭാവം.

  ഫാന്‍സിന്റെ പ്രതികരണം

  ഫാന്‍സിന്റെ പ്രതികരണം

  ഫാന്‍സിനും ഇതത്ര ദഹിച്ചിട്ടില്ലായിരുന്നു. ഇതായിരുന്നു അവരുടെ ഭാവം. രൂക്ഷവിമര്‍ശനം തുടരുന്നതിനിടയിലും താരത്തിനൊപ്പം നിലനില്‍ക്കാനായിരുന്നു അവര്‍ തീരുമാനിച്ചത്. അബര്‍നദി പുറത്തായപ്പോള്‍ ആരാധകരായിരുന്നു ഏറെ വേദനിച്ചത്.

  ഫിനാലെയാണെന്നറിഞ്ഞപ്പോള്‍

  ഫിനാലെയാണെന്നറിഞ്ഞപ്പോള്‍

  ഫൈനലാണെന്നറിഞ്ഞപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. മത്സരാര്‍ത്ഥികള്‍ക്കും ശക്തമായ പിന്തുണയാണ് അവര്‍ നല്‍കിയത്. പ്രതീക്ഷകളോടെ ഫിനാലെ കാണാനത്തെിയവര്‍ ഒന്നടങ്കം സ്തബ്ധരായിരുന്നു താരത്തിന്‍രെ തീരുമാനത്തില്‍.

  എന്തോന്നെടേയ് ഇത്

  എന്തോന്നെടേയ് ഇത്

  ആര്യയോട് ചോദിക്കാനുള്ള ഒരേയൊരു ചോദ്യം ഇതാണ്. എന്തിനാണ് ഇത്തരമൊരു പരിപാടിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പരിപാടിയിലെ തീരുമാനമെന്തായാലും ചോദ്യം ഇതേയുള്ളൂവെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

  ഇതൊരു പാഠം കൂടിയാണ്

  ഇതൊരു പാഠം കൂടിയാണ്

  പെണ്‍കുട്ടികള്‍ക്കുള്ളൊരു പാഠം കൂടിയാണ് ഈ പരിപാടി. കളിപ്പാട്ടങ്ങളെപ്പോലെയാണ് ആര്യ പെണ്‍കുട്ടികളെ കണ്ടതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അതിന് ശേഷമാണ് ട്രോളര്‍മാര്‍ സജീവമായത്.

  English summary
  Enga Veetu Mapillai trolls.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X