For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് അടക്കം ദിവ്യ ഉണ്ണിയുടെ കുടുംബത്തിലെ 3 എന്‍ജിനീയേഴ്സ് ! ഇല്ലാത്ത ലോകം പണിയുന്നവരെന്ന് നടി

  |

  ഇളയമകള്‍ ഐശ്വര്യയുടെ ജനനത്തോടെ വീണ്ടും സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി. ഈ വര്‍ഷം ജനുവരിയിലായിരുന്നു ദിവ്യ മൂന്നാമത് ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന മകളുടെ വിശേഷങ്ങളാണ് അടുത്തിടെ നടി ഏറ്റവും കൂടുതല്‍ പറഞ്ഞിരുന്നത്. ജനിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ ഫോട്ടോസ് പുറത്ത് വിട്ടിരുന്നു. കുഞ്ഞിന്റെ ചോറൂണും മറ്റും ലളിതമായി നടത്തുകയും ചെയ്തിരുന്നു.

  ദിവസങ്ങള്‍ക്ക് മുന്‍പ് നൃത്തം അവതരിപ്പിക്കാനായി ഒരുങ്ങി നില്‍ക്കുന്നതിനൊപ്പം മകളെ താലോലിക്കുന്നൊരു ഫോട്ടോയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ ദിവ്യ ഉണ്ണി പങ്കുവെച്ചത്. ആരാധകര്‍ ഏറ്റെടുത്ത ഈ ചിത്രം ചിലര്‍ ഡിജിറ്റല്‍ പെയിന്റിങ്ങിലൂടെയും അല്ലാതെയുമായി വരച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനും സഹോദരിയ്ക്കുമൊപ്പമുള്ള ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി ഇപ്പോള്‍.

  divya-unnni

  'എവിടെയും ഇല്ലാത്തൊരു ലോകം യഥാര്‍ഥമായി എന്‍ജിനീയര്‍മാര്‍ നിര്‍മ്മിക്കും. ദേശീയ എന്‍ജിനീയര്‍ ദിനത്തില്‍ വീട്ടില്‍ നിന്നുമുള്ള മൂന്ന് എന്‍ജിനീയറുമാരുടെ ഓര്‍മ്മ പുസ്തകത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ്' എന്നും പറഞ്ഞ് കൊണ്ടാണ് പുതിയ പോസ്റ്റുമായി നടി ദിവ്യ ഉണ്ണി എത്തിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ ഭര്‍ത്താവ് അരുണ്‍ കുമാറിനെ ചേര്‍ത്ത് പിടിച്ചുള്ളതാണെങ്കില്‍ മറ്റൊന്നില്‍ അരുണിനും ദിവ്യയ്ക്കുമൊപ്പം സഹോദരി വിദ്യ ഉണ്ണിയും അവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. വിദ്യയുടെ വിവാഹത്തിനെടുത്ത ചിത്രമായിരുന്നിത്.

  ദിവ്യ ഉണ്ണി അഭിനേത്രി ആയത് പോലെ സഹോദരി വിദ്യയും സിനിമയിലേക്ക് എത്തിയിരുന്നു. ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്‍ജിനീയറിങ് കഴിഞ്ഞതായിരുന്നു വിദ്യ. അതുപോലെ ഇരുവരുടെയും ഭര്‍ത്താക്കന്മാരും എന്‍ജിനീയേഴ്‌സ് ആണെന്നുള്ള കാര്യം കൂടി നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് കമന്റുകളിലൂടെ ആരാധകരും എത്തി.

  divya-unnni

  ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2018 ഫെബ്രുവരി നാലിനായിരുന്നു എന്‍ജീനിയറും മുംബൈ മലയാളിയായ അരുണ്‍ കുമാറുമായി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയാവുന്നത്. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. അരുണിനും രണ്ട് മക്കള്‍ക്കുമൊപ്പം ദിവ്യ ഉണ്ണിയും അവിടെ തന്നെ സ്ഥിര തമാസമാക്കുകയായിരുന്നു. അവിടെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി നടത്തി വന്നിരുന്നു.

  പട്ടുസാരിയുടുത്ത് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി

  ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് മ്യൂസിക് ആല്‍ബങ്ങളിലടക്കം അഭിനയിച്ചിട്ടുള്ള വിദ്യ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ വിഭാഗത്തില്‍ എന്‍ജിനിയറിങ് ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനുമായി വിദ്യയുടെ വിവാഹം. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ് വെങ്കിടേശ്വരന്‍.

  ദിവ്യയുടെ പോസ്റ്റ് കാണാം

  English summary
  Engineers Day 2020: Divya Unni Introduced Engineers At Her Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X