'ഞാൻ റാങ്ക് ഹോൾഡറാണ് പക്ഷെ ചീറ്റ് ചെയ്തിട്ടുണ്ട്, സ്റ്റേഷനിൽ ചെന്നപ്പോൾ താക്കീത് തന്ന് വിട്ടു'; നടി ലെന!

നായികയായും സഹനടിയായും ഒരു മടിയും കൂടാതെ അഭിനയിക്കുന്ന നടിയാണ് ലെന. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് തന്നെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറിയത്. ക്യാരക്ടര്‍ റോളുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമായ ലെന മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിക്കാറില്ല.

മേക്കോവറിലും കോസ്റ്റ്യൂമിലും വരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്നത് കൊണ്ട് തന്നെ താരത്തിന്റെ യൗവ്വനത്തേയും ആരാധകർ പുകഴ്ത്താറുണ്ട്.

നാൽപ്പത്തിയൊന്നുകാരിയായ ലെനയുടെ ഏറ്റവും പുതിയ സിനിമ എന്നാലും ന്റെളിയായാണ്. സിനിമ തിയേറ്ററിൽ ഉടൻ പ്രദർശനത്തിനെത്തും. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ലെന നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

തന്റെ സ്കൂൾ, കോളജ് കാലത്തെ കുറിച്ചെല്ലാം അഭിമുഖത്തിൽ ലെന മനസ് തുറന്നു. 'ആളുകൾ മെസേജ് അയച്ചാൽ ഞാൻ റിപ്ലെ കൊടുക്കുന്നത് ഓസം എന്നാണ്. അതുമാത്രമാണ് കൂടുതലായും റിപ്ലെ അയക്കാൻ ഉപയോ​ഗിക്കുന്ന വേഡ്.'

ഞാൻ റാങ്ക് ഹോൾഡറാണ് പക്ഷെ ചീറ്റ് ചെയ്തിട്ടുണ്ട്

'ഞാൻ റാങ്ക് ഹോൾഡറാണ്. പക്ഷെ പരീക്ഷയിൽ ചീറ്റ് ചെയ്തിട്ടുണ്ട്. കാരണം എന്റെ ഉത്തര കടലാസ് മറ്റുള്ളവർക്ക് നോക്കി എഴുതാൻ ഞാൻ കൊടുക്കാറുണ്ടായിരുന്നു. അതും ഒരു ചീറ്റിങ്ങാണ്. ഡി​ഗ്രിക്ക് സ്റ്റേറ്റ് റാങ്ക് ഹോൾഡറാണ്.'

'ഒരാൾ ചീറ്റ് ചെയ്യുന്നുണ്ടെങ്കിൽ അയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകും. അങ്ങനെ നോക്കുമ്പോൾ സഹായിച്ച ആളും ചീറ്ററാണ്. അതിനാൽ ഞാനും ചീറ്ററാണ്. എന്റെ ഉത്തര കടലാസ് ഒരു ക്ലാസ് റൂം മൊത്തം കറങ്ങിയിട്ടാണ് തിരിച്ച് വരാറുള്ളത്.'

സ്റ്റേഷനിൽ ചെന്നപ്പോൾ താക്കീത് തന്ന് വിട്ടു

'സുഹൃത്തുക്കൾ അതിന് കോഫി ബൈറ്റ് സമ്മാനമായി വാങ്ങി തരും. എന്നെ ആരും ഫ്ലേർട്ട് ചെയ്തിട്ടില്ല. ഫ്ലേർട്ട് ചെയ്യാൻ തോന്നണ്ടെ. മീടു പേടിച്ചിട്ടാകാം. ചിലപ്പോൾ എന്റെ സ്വഭാവം കൊണ്ടാകും.'

'ഞാൻ എല്ലാം തുറന്ന് അടിച്ച് സംസാരിക്കും. 2023ൽ ആരെ കൊണ്ടെങ്കിലും ഫ്ലേർട്ട് ചെയ്യിപ്പിക്കാൻ പറ്റുമോയെന്ന് നോക്കാം. കോളജിൽ പഠിക്കുന്ന സമയത്ത് ഇല്ലീ​ഗൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലൈസൻസും ലേണേഴ്സുമില്ലാതെ ഒരിക്കൽ സ്കൂട്ടി ഓടിച്ചപ്പോൾ പോലീസ് പിടിച്ചു.'

എന്നെ ആരും ഫ്ലേർട്ട് ചെയ്തിട്ടില്ല

'പരീക്ഷയ്ക്ക് തിരിക്കിട്ട് പോവുകയായിരുന്നു. വൈകിട്ട് സ്റ്റേഷനിൽ‌ ഹാജരാകണമെന്ന് പറഞ്ഞാണ് വിട്ടത്. അമ്മയും അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. തിരിച്ച് വന്നപ്പോൾ അവരോട് കാര്യം പറഞ്ഞു.'

'സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞപ്പോൾ അമ്മ കരുതിയത് റെയിൽവെ സ്റ്റേഷനാണെന്നാണ്. പിന്നീട് പോലീസ് സ്റ്റേഷനാണെന്ന് പറഞ്ഞപ്പോൾ ചീത്ത പറഞ്ഞു. സ്റ്റേഷനിൽ മാതാപിതാക്കൾ‌ക്കൊപ്പം പോയപ്പോൾ വാൺ ചെയ്ത് വിട്ടു. പിന്നെ സ്കൂട്ടർ തൊട്ടിട്ടില്ല. തന്നിട്ടില്ല. ഇപ്പോഴും ഓടിക്കാറില്ല.'

ഞാൻ ക്ലാസിക്കൽ ‍ഡാൻസ് പഠിച്ചിട്ടുണ്ട്

'ഞാൻ ക്ലാസിക്കൽ ‍ഡാൻസ് പഠിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. അങ്ങനെയൊക്കെ ആണെങ്കിലും നൃത്തം ചെയ്യണമെന്ന് ആരേലും പറഞ്ഞാലും ആ സമയം ഒരു പേടി വരും' ലെന പറഞ്ഞു.

എന്ന് നിന്റെ മൊയ്തീനൊക്കെ വിജയമായ ശേഷം നിരന്തരം ലെനയ്ക്ക് അമ്മ വേഷങ്ങളാണ് കിട്ടികൊണ്ടിരുന്നത്. കാറ്റ​ഗറൈസ് ചെയ്യപ്പെടാൻ തുടങ്ങിയതോടെ അമ്മ വേഷം തൽക്കാലം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ലെന തന്നെ വെളിപ്പെടുത്തിയിരുന്നു.

ഗൾഫിൽ ചിത്രീകരിച്ച സിനിമ

എന്നാലും ന്റളിയാ സുരാജ് വെഞ്ഞാറമൂട് നായകനായ സിനിമയാണ്. കോമഡി ഫാമിലി എന്റർ‌ടെയ്നറായ സിനിമയിൽ ഗായത്രി അരുണും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബാഷ് മുഹമ്മദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യം ലവ് ജിഹാദ് എന്ന് പേര് നൽകിയിരുന്ന ചിത്രമാണ് പിന്നീട് പേര് മാറ്റി എന്നാലും ന്റളിയ എന്ന പേരിൽ റിലീസിന് എത്തിക്കുന്നത്. പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച സിനിമ എന്നതാണ് എന്നാലും ന്റളിയായുടെ മറ്റൊരു പ്രത്യേകത.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X