കാലുകള്‍ കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ കാരണമുണ്ടെന്ന് എസ്തര്‍, അച്ഛനും അമ്മയും പറഞ്ഞത് ഇതാണ്

മോഹന്‍ലാലും മീനയും നായികനായകന്‍മാരായെത്തിയ ദൃശ്യം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. 7 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുഹ്ങിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും മീനയും ആശ ശരത്തും എസ്തര്‍ അനിലുമെല്ലാം ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ജോര്‍ജ് കുട്ടിയുടേയും കുടുംബത്തിന്റെയും ഇത്തവണത്തതെ വരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചവരിലൊരാളാണ് എസ്തര്‍ അനില്‍. ബാലതാരമായി തുടങ്ങി പിന്നീട് നായികാനിരയിലേക്ക് എത്തുകയായിരുന്നു താരം.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓളിലൂടെയായിരുന്നു എസ്തര്‍ അനില്‍ നായികയായത്. ഷെയ്ന്‍ നിഗമായിരുന്നു ചിത്രത്തിലെ നായകന്‍. ഇടവേളയ്ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും ഒരുമിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ എസ്തര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരമെത്താറുണ്ട്. ഇടയ്ക്കിടയ്ക്ക് വേറിട്ട ഫോട്ടോ ഷൂട്ടുമായും താരം എത്താറുണ്ട്. അനശ്വര രാജന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ തന്റെ നിലപാടിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് എസ്തര്‍ ഇപ്പോള്‍. മോഡേണ്‍ ലുക്കില്‍ കാലുകള്‍ കാണിച്ച് എസ്തറും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബാലതാരത്തിലൂടെ

ബാലതാരത്തിലൂടെ

ബാലതാരമായി തുടങ്ങി പില്‍ക്കാലത്ത് നായികയും നായകനുമൊക്കെയായി മാറിയവരേറെയാണ്. എസ്തറിന്റെ വരവും അതേ രീതിയിലായിരുന്നു. നല്ലവന്‍എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് പിന്നീട് എസ്തര്‍ എത്തിയത്. മമ്മൂട്ടി, ജയറാം, അനൂപ് മേനോന്‍, മുരളി ഗോപി ഇവരുടെയൊക്കെ മകളായാണ് പിന്നീട് എസ്തറിനെ കണ്ടത്. ദൃശ്യം എസ്തറിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളിലും എസ്തര്‍ അഭിനയിച്ചിരുന്നു.

നായികയായി

നായികയായി

ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഓളിലൂടെയായിരുന്നു എസ്തറിനെ നായികയായി കണ്ടത്. നായികയാവുന്നതിന്റെ ടെന്‍ഷനൊന്നുമില്ലാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് താരം പറഞ്ഞിരുന്നു. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു യാത്രയില്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തിയതും എസ്തറായിരുന്നു. മോഹന്‍ലാലിന്റെ മകളായാണ് പൊതുവെ എസ്തറിനെ വിശേഷിപ്പിക്കാറുള്ളത്. ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ മകളായി വീണ്ടും എസ്തര്‍ എത്തുകയാണ്.

ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്

ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എസ്തര്‍. ഇന്‍സ്റ്റഗ്രാമില്‍ പലവട്ടം നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴും പ്രതികരിക്കാതെ അവഗണിക്കുകയായിരുന്നു. സാനിയ ഇയ്യപ്പനും, അനിഖ സുരേന്ദ്രനുമെല്ലാം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കിംഗ് നേരിട്ടിട്ടുണ്ട്. ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യാറുണ്ട്. എന്നല്ലാതെ ഇതുവരെ അതിനെതിരെ പ്രതികരിച്ചിട്ടില്ലെന്ന് എസ്തര്‍ പറയുന്നു.

അനശ്വരയ്ക്ക് എതിരെ

അനശ്വരയ്ക്ക് എതിരെ

പക്ഷേ അനശ്വരയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായപ്പോള്‍ മിണ്ടാതിരിക്കാന്‍ തോന്നിയില്ല. അതിനിടെ മറ്റൊരു പോസ്റ്റും ശ്രദ്ധയില്‍പ്പെട്ടു. പൃഥ്വിരാജിന്റെയും അനശ്വരയുടെയും ഫോട്ടോകള്‍ ഒരുമിപ്പിച്ച കൊളാഷ്. പൃഥ്വിരാജ് ബോഡി കാണിച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് പോസിറ്റീവ് കമന്റുകള്‍. അനശ്വരയുടെ ഫോട്ടോയ്ക്ക് താഴെ വന്നത് അശ്ലീലവും. അതുകൂടി കണ്ടപ്പോള്‍ ഷോട്ട്സ് ധരിച്ചു ഫോട്ടോ പോസ്റ്റ്‌ ചെയ്യണമെന്ന് ഞാനും തീരുമാനിച്ചുവെന്നും താരം പറയുന്നു.

പുതിയ വിശേഷം

പുതിയ വിശേഷം

7 വയസ്സ് കൂടിയിരിക്കുകയാണ് ഇപ്പോള്‍. 19 ല്‍ എത്തി നില്‍ക്കുകയാണ്. ബാലതാരത്തില്‍ നിന്നും നായികയായി മാറിയപ്പോള്‍ പ്രത്യേകിച്ച് മാറ്റമൊന്നും തോന്നിയിരുന്നില്ലെന്ന് എസ്തര്‍ പറയുന്നു. ചെയ്യുന്ന ജോലി ഒരുപോലെ തന്നെയാണല്ലോ, ഇപ്പോള്‍ ആളുകള്‍ ഹീറോയിന്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോള്‍, ഞാനോ എന്നെയോ എന്നൊക്കെ തോന്നാറുണ്ടെന്ന് താരം പറയുന്നു. പൊതുവെ അച്ഛനും അമ്മയുമൊന്നും ഫോട്ടോ ഷൂട്ടിനെക്കുറിച്ചൊന്നും പറയാറില്ല. ഷോര്‍ട്‌സും ട്രൗസറുമൊന്നും പുതിയ കാര്യവുമല്ല.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
ആങ്ങളമാരെക്കുറിച്ച്

ആങ്ങളമാരെക്കുറിച്ച്

അനശ്വരയുടെ ഫോട്ടോയ്ക്ക് കീഴില്‍ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായെത്തിയത്. അത് കണ്ടപ്പോഴാണ് താനും കാലുകള്‍ കാണിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് എസ്തര്‍ പറയുന്നു. എത്ര ആങ്ങളമാരുണ്ടെന്ന് അറിയുന്നതിന് വേണ്ടിയാണ് അത് ചെയ്തത്. ഒരുപാടൊന്നുമില്ല, ആങ്ങളമാരെ ഇല്ലാതാക്കാന്‍ കുറേ പേരുണ്ട്. നമ്മളൊന്നും പറയേണ്ടതില്ല, അവര്‍ തന്നെ പറഞ്ഞോളുമെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X