എവിടെ ക്യാമറ വെക്കണമെന്ന് 'പച്ചക്കുയിലിന്' അറിയാം! വീഡിയോയ്ക്ക് വിമര്‍ശനവുമായി എസ്തര്‍

By Desk

ബാലതാരമായി കടന്നു വന്ന് നായികയായി മാറിയ നിരവധി നടിമാരുണ്ട് മലയാള സിനിമയില്‍. ശാലിനി മുതല്‍ അനശ്വര രാജന്‍ വരെ നീണ്ടു നില്‍ക്കുകയാണ് ആ പട്ടിക. അക്കൂട്ടത്തില്‍ ഒരാളാണ് എസ്തര്‍ അനില്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യത്തില്‍ കയ്യടി നേടിയ എസ്തര്‍ ഇപ്പോഴിതാ നായികയായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ എസ്തറിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ഒരു സോഷ്യല്‍ മീഡിയ പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എസ്തര്‍. കഴിഞ്ഞ ദിവസം ശാന്തമീ രാത്രിയില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ എസ്തര്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ നിന്നുള്ള തന്റെ വീഡിയോ പങ്കുവച്ച പേജിനെതിരെയാണ് എസ്തര്‍ രംഗത്തെത്തിയിരിക്കുന്നത്. മോശം ആംഗിളില്‍ വീഡിയോ ചിത്രീകരിച്ചുവെന്നതാണ് എസ്തറിന്റെ പ്രതികരണത്തിന്റെ കാരണം.

Esther Anil

എസ്തര്‍ ചിത്രത്തിലെ നായകന്‍ കെആര്‍ ഗോകുലുമായി സംസാരിച്ചിരിക്കുന്നതാണ് വീഡിയോ. എന്നാല്‍ വീഡിയോയില്‍ ഗോകുലിന്റെ മുഖം പോലും വ്യക്തമല്ല. ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എസ്തറിന്റെ ശരീരത്തിലേക്കാണ്. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. വീഡിയോ വൈറലായി മാറിയതോടെ എസ്തര്‍ കമന്റില്‍ പ്രതികരണവുമായി എത്തുകയായിരുന്നു. ''ഉഫ് പച്ചക്കുയിലിന് അറിയാം എവിടെ ക്യാമറ വെക്കണമെന്നും ഏത് ആംഗിള്‍ പകര്‍ത്തണം എന്നും'' എന്നായിരുന്നു എസ്തറിന്റെ കമന്റ്.

പിന്നാലെ മറുപടിയുമായി നായകന്‍ ഗോകുലുമെത്തിയിട്ടുണ്ട്. ''ഒരു കഥ പറയാന്‍ അസാധാരണമായ വീക്ഷണ കോണുകള്‍ കണ്ടുപിടിക്കാനുള്ള പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്'' എന്നായിരുന്നു ഗോകുലിന്റെ മറുപടി. അതേസയം എസ്തറിന്റെ കമന്റിന് പിന്തുണ മാത്രമല്ല ലഭിക്കുന്നത്. ചിലര്‍ താരത്തെ വിമര്‍ശിച്ചാണ് പ്രതികരിച്ചിരിക്കുന്നത്.

കാണിച്ചുകൊണ്ട് നടക്കുന്നതിന് കുഴപ്പമില്ല കണ്ടതാണ് പ്രശ്‌നം,
കാണിക്കാന്‍ വേണ്ടി ഇടുന്നതല്ലേ? അല്ലാതെ കാറ്റുകൊള്ളാനൊന്നും അല്ലല്ലോ എന്നായിരുന്നു എസ്തറിന് ലഭിച്ച ചില മറുപടികള്‍. വീഡിയോയുടെ താഴെ നിരവധി പേരാണ് പേജിനെതിരെ വിമര്‍ശനവുമായി എത്തുന്നതും ശ്രദ്ധേയമാണ്.

'കുയിലുകളോട് നമുക്ക് എപ്പോഴും ഒരു സ്‌നേഹമുണ്ട്. കുയിലുകളോടുള്ള ആ സ്‌നേഹവും വാത്സല്യവും കളയാതെ ഈ കൂതറ ചാനലിന് വേറെ എന്തെങ്കിലും പേരിടെടാ, നീല കുയിലെ വല്ല നീല പടവും പിടിക്കാന്‍ പോടാ, ഒളി ക്യാമറക്ക് ഇതിലും സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. ഗോകുലിന് കയ്യ് കൊടുക്കുന്ന സീന്‍ കാണിക്കാന്‍ വേണ്ടിയാണല്ലോ ഈ വീഡിയോ.നിങ്ങള്‍ മാത്രം ആണല്ലോ അരിഭക്ഷണം കഴിക്കുന്നത്. എന്നിട്ട് അവരുടെ ഒടുക്കത്തെ ക്യാപ്ഷനും'' എന്നിങ്ങനെയാണ് ചാനലിനെ വിമര്‍ശിച്ചുള്ള കമന്റുകള്‍. അതേസമയം എസ്തറിന്റെ വസ്ത്രത്തെ വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Esther Anil

'ജോര്‍ജ്കുട്ടി വീണ്ടും കുഴി എടുക്കേണ്ടി വരും, ഇട്ടിരുക്കുന്ന നിക്കര്‍ കാണിക്കാനുള്ള താത്രപ്പാടില്‍ ആണ് കുട്ടി, എവിടെയാ ക്യാമറ കൊണ്ട് വയ്ക്കുന്നെ? ഇനി അവര്‍ക്കും അറിയാമായിരിക്കും ഇങ്ങനൊരു ഡ്രസ്സ് ഇട്ടാല്‍ ഇതുപോലുള്ള പ്രോബ്ലം ഫേസ് ചെയ്യേണ്ടിവരുമെന്ന്. പിന്നെ ഇത് ഇപ്പൊ ഒരു ട്രെന്‍ഡ് ആണലോ താല്പര്യപൂര്‍വം ആയിരിക്കാം, മര്യാദക്കുള്ള ഡ്രസ്സ് ഇട്ട് വന്നുടെ പുന്നാര മോളെ ഇത് കേരളമാണ് അമേരിക്ക അല്ല, വലിച്ചു താഴ്ത്താന്‍ നോക്കാണ്. ഇറക്കമുള്ളത് ഇട്ടാല്‍ പോരെ, ക്യാഷ് കൊട്ത്ത് കംഫര്‍ട്ട് ഇല്ലാതിരിക്കുക? കൊള്ളാം നല്ല ഐഡിയ, കുട്ടിക്ക് ആരേലും ഒരു പുതപ്പു കൊടുക്കടേയ് കണ്ടോ ഇരിക്കാന്‍ ബുദ്ധിമുട്ടുന്നത്, പാവം കുട്ടി നാട്ടുകാര്‍ കുഞ്ഞ് ഉടുപ്പ് ഇട്ട് കൊടുത്തിരിക്കുന്നു. അവള്‍ നാണം മറയ്ക്കാന്‍ പാട്‌പെടുന്നത് കണ്ടില്ലേ, ഇറക്കം ഇല്ലാത്ത ഡ്രസ്സ് ഇട്ടിട്ട് അത് പിന്നെ വലിച്ചിറക്കിയിട്ട് അത് കീറിയിട്ട് പബ്ലിക് ഇല്‍ നാണം കെടണോ?' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X