വേറെ എന്തോ ആയിത്തീരേണ്ട ആളാണെന്ന ചിന്ത, പേരും പ്രശസ്തിയും ഇഷ്ടപ്പെട്ടിരുന്നില്ല, അവരോട് ഞാൻ വാശി കാണിക്കും!

മലയാളി പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന പ്രതിഭയാണ് എസ്തർ അനിൽ. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗം റിലീസിന് ഒരുങ്ങുമ്പോൾ എട്ട് വയസിൽ തുടങ്ങിയ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. നടിയാകണമെന്ന് ഒരിക്കലും ആ​ഗ്രഹിച്ചിരുന്നില്ലെന്ന് എസ്തർ ആനീസ് കിച്ചണിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. സിനിമ ചെയ്ത് കഴിഞ്ഞാൽ സിനിമയുടെ ലോകത്ത് നിന്നും ഞാൻ ഡിസ്കണക്ടടാകും. സിനിമയുടെ ലോകത്ത് ഉണ്ടാവില്ല.

വീട്ടിൽ നിന്നും ലാളന ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പാംപറിങ് ആവശ്യമുണ്ടോയെന്ന് ചോ​​ദിച്ചാൽ പ്രോ​ഗ്രാമുകൾക്ക് പോകുമ്പോൾ ചിലർ വന്ന് പാംപറിങ് രീതിയിൽ സംസാരിക്കും. എനിക്കും അത് ഇഷ്ടമാണ്. എല്ലാം ഒരു ലിമിറ്റ് കഴിയുമ്പോൾ ഇഷ്ടപ്പെടാതെ ഇരുന്നാലേയുള്ളു. ഇപ്പോൾ ഞാൻ അതിൽ വളരെ കംഫേർട്ടാണ്. ആസ്വദിക്കുന്നുണ്ട്.

Esther Anil

സിനിമയിലേക്ക് വന്ന സമയത്ത് ഇത്ര വലിയൊരു യാത്രയാകും എന്റേതെന്ന് കരുതിയിരുന്നില്ല. ആദ്യം ഒരു സിനിമ ചെയ്തു. പിന്നെ പോകെ പോകെ ഓരോ സിനിമകൾ ചെയ്യുകയായിരുന്നു. തിരിഞ്ഞ് നോക്കുമ്പോഴാണ് ഇത്രയേറെ സിനിമകൾ ചെയ്തു കുറേ വർഷമായി സിനിമയിലുണ്ടെന്ന് മനസിലാക്കുന്നത് തന്നെ. പ്രായത്തിന് അനുസരിച്ച് പക്വതയിൽ മാറ്റം വന്നു.

ലൈഫ് എക്സ്പീരിയൻസ് ഉണ്ടായി. നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെയുള്ള യാത്ര നല്ലതായിരുന്നു. സ്കൂളിൽ നിന്നും പഠിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സിനിമയിൽ നിന്നും സിനിമയെ ചുറ്റിപറ്റിയുള്ള ജീവിതത്തിൽ നിന്നും പഠിക്കാൻ പറ്റി. ആർട്ടിസ്റ്റ് എന്ന ലേബലിൽ അറിയപ്പെടാൻ ഇഷ്ടമാണ്. ഇപ്പോൾ ജോലിയില്ല.‍ മാസ്റ്റേഴ്സ് ചെയ്യുന്ന സമയത്ത് സിനിമയൊന്നും മനസിലുണ്ടായിരുന്നില്ല.

ആ സമയത്ത് മാസ്റ്റേഴ്സ് പൂർത്തിയാക്കണം എന്ന് മാത്രമായിരുന്നു ചിന്ത. ഇപ്പോൾ സിനിമയ്ക്ക് വേണ്ടിയാണ് സമയം മാറ്റിവെച്ചിരിക്കുന്നത്. സിനിമ ശ്രമിക്കാമെന്ന് കരുതിയാണ് ജോലിക്ക് ശ്രമിക്കാതിരുന്നത്. നെ​ഗറ്റീവ് റോൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട് എസ്തർ പറഞ്ഞു. ലാൽ അങ്കിളിന്റെ കൂടെ നാലാമത്തെ സിനിമയാണ്. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ഫാനാണ് ഞാൻ. ആദ്യ സിനിമ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരുനാൾ വരും ആയിരുന്നു.

ഇപ്പോൾ എനിക്ക് 25 വയസായി. അ​ദ്ദേഹത്തോടൊപ്പം ഒരു ലോങ് ജേർണിയായിരുന്നു. ഹീറോയിനായി ആദ്യം അഭിനയിച്ചത് തെലുങ്കിലാണ്. മലയാളത്തിൽ ചെയ്തിട്ടുള്ളത് ക്യാരക്ടർ റോൾസാണ്. സ്ക്രിപ്റ്റുകൾ വായിക്കാറുണ്ട്. അത് അനുസരിച്ചാണ് കഥകൾ ചൂസ് ചെയ്യുന്നത്. നടിയാകണമെന്ന് ഒരിക്കലും ആ​ഗ്രഹിച്ചിട്ടില്ല. സിനിമയിൽ നിന്നും മാറിപ്പോകണമെന്നായിരുന്നു ആ​ഗ്രഹം. എനിക്ക് കിട്ടിയ അവസരത്തിന്റെ വില ആദ്യം അറിയില്ലായിരുന്നു.

Esther Anil

അതുകൊണ്ട് തന്നെ ലൈം ലൈറ്റും ആളുകൾ എന്നെ തിരിച്ചറിയുന്നതും ഒന്നും ഇഷ്ടപ്പെട്ടിരുന്നില്ല. ആളുകൾ എപ്പോഴും നമ്മളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് എനിക്ക് ഒട്ടും കംഫേർട്ടായിരുന്നില്ല. സിനിമയ്ക്ക് പുറത്ത് എനിക്ക് അന്നും ഇന്നും നല്ല ലൈഫാണ്. സിനിമയൊന്നുമല്ല വേറെ എന്തോ ആകേണ്ട ആളാണെന്ന ചിന്തയിലാണ് ലണ്ടനിലേക്ക് ഉപരി പഠനത്തിന് പോയത്. ഇതൊക്കെ പറഞ്ഞാലും സിനിമ ഇഷ്ടമാണ്.

സിനിമ വേണ്ടെന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. ഇത് വലിയൊരു അവസരമാണ്. അതിനോട് സത്യസന്ധത പുലർത്തി ഒന്ന് മുന്നോട്ട് പോയി നോക്കണമെന്ന് കഴിഞ്ഞ വർഷമാണ് ‍ഞാൻ തീരുമാനം എടുത്തത്. ഇനിയുള്ള കുറച്ച് വർഷങ്ങൾ സിനിമയ്ക്ക് വേണ്ടിയാണ്. ലാൽ അങ്കിൾ പരാതി പറഞ്ഞ് കേട്ടിട്ടില്ല. ഇഷ്ടപ്പെട്ട ജോലി എല്ലാ ദിവസവും ചെയ്യുന്നത് അനു​ഗ്രഹമായി കാണുന്നയാളാണ് അ​​ദ്ദേഹം. ഫാൽക്കെ അവാർഡ് ലഭിച്ച സമയത്ത് ലാൽ സാറിനോ വിശ്രമിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.

ഞാനൊക്കെ പല കാര്യങ്ങൾക്കും പരാതി പറയുന്നയാളാണ്. അദ്ദേഹത്തിന് അങ്ങനൊരു സ്വഭാവം ഇല്ലെന്നും താരം പറഞ്ഞു. കുടുംബത്തെ കുറിച്ചും എസ്തർ സംസാരിച്ചു. വീട്ടിലേക്ക് എത്തിയാൽ പിന്നെ ഞാൻ കുട്ടിയായി മാറും. വാശിയും കൊഞ്ചലുമെല്ലാം കാണിക്കും. സുഹൃത്തുക്കൾക്കിടയിലും അങ്ങനെയാണ്. അവരാരും എന്നോട് അതിൽ പരാതി പറയുകയോ ഇത്രയും പ്രായമായില്ലേയെന്ന് ചോദിക്കുകയോ ചെയ്യാറില്ല.

അവർക്കും ഇഷ്ടമാണ് എന്നെ അങ്ങനെ കാണാൻ. നമുക്ക് നമ്മളാകാൻ പറ്റുന്നത് വീട്ടിൽ മാത്രമാണല്ലോ. ഞാൻ ഇപ്പോഴും പണ്ടത്തെ റിബൽ കൊച്ച് തന്നെയാണ്. ഷോർട്സ് ഇട്ട് കണ്ടാൽ അമ്മിച്ചി വഴക്ക് പറയും. ഇത് എന്താ? തുണിയുമില്ലാ... കൊച്ച് എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിക്കും. പക്ഷെ ഞാൻ അപ്പോഴും അനുസരിക്കില്ല. ​ഗ്രാന്റ് പാരന്റ്സുമായി പണ്ടുള്ള ബോണ്ടിങ് തന്നെയാണ് ഇപ്പോഴുമെന്നും താരം കൂട്ടിച്ചേർത്തു.

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X