അച്ഛനാണ് ആദ്യം പറയുന്നത്! ആ സ്വപ്നം ഇപ്പോള്‍ സഫലമായി! കൂടെ നിന്ന് ചേര്‍ത്തുപിടിച്ചവര്‍ക്ക് നന്ദി: എസ്തര്‍

ബാലതാരമായി സിനിമയിലെത്തിയതാണ് എസ്തര്‍ അനില്‍. ഓള് എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴില്‍ നിന്നുള്ള അവസരങ്ങളും എസ്തറിന് ലഭിച്ചിരുന്നു. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലും എസ്തറുണ്ട്. സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു. ജീവിത വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് എസ്തര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റില്‍ ബിരുദം നേടിയിരിക്കുകയാണ് എസ്തര്‍. ഗ്രാജുവേഷന്‍ ചടങ്ങിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനാണ് എന്നോട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അഡ്മിഷനെക്കുറിച്ച് എന്നോട് പറയുന്നത്. അച്ഛന്‍ പരിചയപ്പെട്ട ഒരാളുടെ മകള്‍ അവിടെ അഡ്മിഷനായി പോവുകയാണ്. അവരോട് സംസാരിക്കുന്നത് നല്ലതാണ്, വേണമെങ്കില്‍ നിനക്കും അവിടെ അപേക്ഷ കൊടുക്കാമല്ലോ എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, എന്നെ തമാശയാക്കുകയാണോയെന്നായിരുന്നു കരുതിയത്. ഞങ്ങളെക്കൊണ്ട് സാധിക്കുന്ന കാര്യമാണ് അതൈന്ന് അന്നറിയില്ലായിരുന്നു. അങ്ങനെയൊരു സ്വപ്‌നമൊന്നും മനസില്‍ ഇല്ലായിരുന്നു. അച്ഛനെന്താണ് ഇങ്ങനെ നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നങ്ങള്‍ കാണുന്നതെന്നായിരുന്നു എന്റെ ചിന്തയെന്ന് എസ്തര്‍ പറയുന്നു.

Esther Anil shared a happy news
Photo Credit: Esther Anil / Instagram

വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ സ്ഥലത്ത് ഗ്രാജുവേഷന്‍ ചടങ്ങില്‍ ഞാന്‍. എന്റെ ജീവിതത്തിലെ വലിയൊരു അത്ഭുതമായിരുന്നു ഇത്. അവിടെ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ ആദ്യം ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. അവരെക്കൊണ്ട് ഈ ചെലവ് താങ്ങാന്‍ പറ്റുമോ എന്നോര്‍ത്തായിരുന്നു ആശങ്കപ്പെട്ടത്. സഹോദരന്‍മാരുടെ പഠനത്തിനായി ലോണ്‍ എടുത്തിരുന്നു. എനിക്കെന്തായാലും ലോണ്‍ എടുക്കേണ്ടി വന്നില്ല. എന്തായാലും ചെലവേറിയൊരു തീരുമാനം കൂടിയായിരുന്നു ഇത്. എത്ര ചെലവ് വന്നാലും ഈ അവസരം വേണ്ടെന്ന് വെക്കരുത്. പൈസ എങ്ങനെയെങ്കിലും ഉണ്ടാക്കാം എന്നായിരുന്നു അവര്‍ പറഞ്ഞത്.

മക്കളുടെ കാര്യത്തിനായി ഏതറ്റം വരെയും പോവുന്ന പേരന്‍സ് തന്നെയായിരുന്നു അവരും. ചില സമയത്ത് ഭയം തോന്നും. ആവശ്യമുള്ള സമയത്തെല്ലാം അവരെനിക്കൊപ്പമുണ്ടായിരുന്നു. സ്വപ്‌നം കാണാനും, അതെത്തിപ്പിടിക്കാനും എന്നെ പ്രേരിപ്പിച്ചത് അപ്പയും അമ്മയുമാണ്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ അത് വലിയൊരു പരാജയം എന്ന് തോന്നിയ സന്ദര്‍ഭവും ഉണ്ടായിരുന്നു. അവിടെ അഡ്മിഷന്‍ ലഭിക്കുന്നത് നിസാര കാര്യമായിരുന്നില്ല. അത്രയേറെ ബുദ്ധിമുട്ടുകളായിരുന്നു. ലോകത്തിലെ തന്നെ നിരവധി പേരോട് മത്സരിച്ചാണ് അവിടെ പ്രവേശനം നേടിയത്. ഞാന്‍ വിചാരിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു നേരിടേണ്ടി വന്നത്. അഭിമാനത്തോടെയാണ് ഇപ്പോള്‍ അവിടെ നിന്നും ഇറങ്ങുന്നത്.

തീസീസ് സബ്മിറ്റ് ചെയ്തായിരുന്നു അവിടത്തെ പഠനം അവസാനിപ്പിച്ചത്. ഡിസ്റ്റിംഗ്ക്ഷനോടെയായിരുന്നു എസ്തര്‍ വിജയിച്ചത്. എന്റെ ഉള്ളിലെ വെളിച്ചമാണ് എനിക്ക് കരുത്തായത്. എന്തൊരു മികച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തന്നെ മനസിലാക്കി പിന്തുണച്ച പ്രിയപ്പെട്ടവരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. നീ എന്നും എനിക്കെന്റെ കുഞ്ഞനിയത്തിയാണെന്നായിരുന്നു നസ്രിയ പറഞ്ഞത്. അപര്‍ണ ബാലമുരളി, ലിയോണ ലിഷോയ്്, ആര്‍ഷ ബൈജു, ഗൗരി തുടങ്ങിയവരെല്ലാം എസ്തറിന് ആശംസ അറിയിച്ചെത്തിയിരുന്നു.

More from Filmibeat

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X