'ജോർജുകുട്ടി ധാരാളം കുഴികൾ എടുക്കേണ്ടി വരും, എനിക്ക് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്...'; ബിക്കിനിയിൽ എസ്തേർ!

വളരെ ചെറിയ പ്രായം മുതൽ ലൈം ലൈറ്റിലുള്ള താരമാണ് എസ്തേർ അനിൽ. ഇരുപത്തിമൂന്നുകാരിയായ നടി ബാലതാരമായാണ് സിനിമയിൽ എത്തുന്നത്. അതിന് മുമ്പ് മോ‍ഡലിങും ചെയ്തിരുന്നു. വയനാട് സ്വദേശിനിയായ എസ്തേറിന്റെ ആദ്യ സിനിമ നല്ലവനായിരുന്നു. പിന്നീട് ഒരുനാൾ വരും, സകുടുംബം ശ്യാമള, കോക്ക്ടെയിൽ, ഡോക്ടർ ലവ്, ദി മെട്രോ, വയലിൻ, മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി.ഒ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.

എന്നാൽ 2013ൽ ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്തതോടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും താരത്തിന് ആരാധകരുണ്ടാകാനും തുടങ്ങി. ദൃശ്യത്തിനുശേഷമാണ് എസ്തേറിന് അന്യ ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും തെലുങ്ക് റീമേക്കിലും എസ്തേർ അഭിനയിച്ചിരുന്നു.

Esther Anil
Photo Credit: https://www.instagram.com/_estheranil

അടുത്തിടെയാണ് എസ്തേര്‍ ബിരുദ പഠനം പൂർത്തിയാക്കിയത്. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിലാണ് താരം പഠിച്ചിരുന്നത്. ഇപ്പോൾ നായികയായും താരം സിനിമകൾ ചെയ്ത് തുടങ്ങി. ഹാലിത ഷമീം സംവിധാനം ചെയ്ത മിൻമിനിയാണ് എസ്തർ അനിൽ നായികയായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമാണ് എസ്തേർ. ​നടിയുടെ ​​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ നാല് മാസം മുമ്പുള്ള ഒരു യാത്രയുടെ ഓർമകൾ വീണ്ടും പൊടിതട്ടിയെടുത്ത് പങ്കുവെച്ചിരിക്കുകയാണ് എസ്തേർ. ബീച്ച് വെക്കേഷന് പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. മോഡേൺ വസ്ത്രങ്ങളിൽ എസ്തേർ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത്തവണ അതീവ ​ഗ്ലാമറസായാണ് എസ്തേർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ബിക്കിനി ധരിച്ച് ​​ഗ്ലാമറസ് പോസുകൾ ഫോട്ടോയിൽ നൽകിയിട്ടുണ്ട് എസ്തേർ. അടുത്തിടെ മാലിദ്വീപില്‍ തന്‍റെ അവധിക്കാലം ചിലവഴിച്ചിരുന്നു നടി. അപ്പോൾ പകർത്തിയതാകാം നടി പങ്കിട്ട പുതിയ ചിത്രങ്ങൾ. ഇത് നാല് മാസം മുമ്പ് എടുത്തതാണ്. ഞാൻ തീർച്ചയായും ഇപ്പോൾ ഇതുപോലെയല്ലെന്നും കവിളുകൾ ചാടിയിട്ടുണ്ടെന്നും കോർട്ടിസോൾ ടമ്മിയുണ്ടെന്നും എസ്തേർ ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

നടി സാനിയ അയ്യപ്പൻ അടക്കം മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ആരാധകരും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തി. ബിക്കിനിയിൽ എസ്തേർ ഒരു ഫോട്ടോ പങ്കുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കമന്റുകൾ ഏറെയും. ജോർജുകുട്ടി ധാരാളം കുഴികൾ എടുക്കേണ്ടി വരുമെന്നുള്ള രസകരമായ കമന്റുകളും ഫോട്ടോയ്ക്കുണ്ട്. ഇത് എസ്തേർ തന്നെയാണോയെന്ന് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

Esther Anil
Photo Credit: https://www.instagram.com/_estheranil

പ്രശംസിച്ചുള്ള കമന്റുകൾക്ക് പുറമെ സെലിബ്രിറ്റികളുടെ കമന്റ് ബോക്സിൽ പതിവായി കാണാറുള്ള ചില പരിഹസിച്ചുള്ള കമന്റുകളും ലൈം​ഗീക ദാരിദ്ര്യം നിറഞ്ഞ വൾ​ഗർ കമന്റുകളുമെല്ലാം എസ്തേറിന്റെ കമന്റ് ബോക്സിലുണ്ട്. എന്നാൽ നടി ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമായ ദൃശ്യം 2വും ജാക്ക് ആന്റ് ജില്ലുമാണ് അവസാനമായി റിലീസ് ചെയ്ത എസ്തേറിന്റെ മലയാളം സിനിമകൾ.

ഒരിടയ്ക്ക് ടെലിവിഷൻ ഷോകളിൽ അവതാരകയായും എസ്തേർ തിളങ്ങിയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എസ്തേർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സെൽഫിയാണ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി എന്ന അടിക്കുറിപ്പോടെയാണ് എസ്തേർ തന്റെയൊരു സെൽഫി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതേ തുടർന്ന് രൂക്ഷ വിമർശനമാണ് നടിക്ക് നേരെ ഉയരുന്നത്.

കുട്ടി ഉദ്ദേശിച്ചത് ഫണ്ണാണെങ്കിലും അങ്ങനെ തോന്നിയില്ലെന്നും ആദ്യമായി ഫോൺ ഉപയോഗിക്കുന്നവർക്ക് സെൽഫി വേണ്ട വണ്ണം എടുക്കാൻ അറിയില്ലായിരിക്കും. നാളെ ഈ കുട്ടിക്കും വയസായി അപ്പോഴത്തെ ടെക്നോളജി മുന്നിൽ വരുമ്പോൾ കാര്യം മനസിലാകുമെന്നുമെല്ലാമാണ് അന്ന് നടിക്ക് നേരെ ഉയർന്ന വിമർശനം. താരത്തിന്റെ സഹോദരങ്ങളും അഭിനേതാക്കളാണ്. എസ്തറിനെപ്പോലെ തന്നെ ബാലതാരാമായാണ് ഇരുവരും സിനിമയിൽ അരങ്ങേറിയത്.

More from Filmibeat

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X