കരിയറിനേക്കാളും സ്വാധീനിച്ചത് എന്റെ ജീവിതത്തെ; ദൃശ്യം 3 എസ്തറിന്റെ ഭാവിയിൽ നിർണായകം

പ്രേക്ഷകരുടെ കാത്തിരിപ്പിനാെടുവിൽ ദൃശ്യം 3 റിലീസ് ചെയ്തിരിക്കുകയാണ്. അഭിനയിച്ചവരെല്ലാം ശ്രദ്ധ നേടിയ ചിത്രമാണ് ​ദൃശ്യം. 13 വർഷം മുമ്പ് ദൃശ്യത്തിന്റെ ജെെത്ര യാത്രയിൽ ഒപ്പം കൂടിയവരിൽ ഒരാളാണ് നടി എസ്തർ അനിൽ. അന്ന് എസ്തർ ബാലതാരമായിരുന്നെങ്കിൽ ഇന്ന് എസ്തർ മുതിർന്ന നടിയാണ്. ദൃശ്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം എസ്തർ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

2010 ൽ ഒരു ബാലതാരമായാണ് ഞാൻ അഭിനയ രം​ഗത്തേക്ക് വരുന്നത്. ചെറിയ വേഷങ്ങളിലൂടെ അഭിനയം പഠിച്ച് തുടങ്ങി. പിന്നീട് 2013 ൽ എന്റെ ജീവിതം എന്നന്നേക്കുമായി മാറി. ദൃശ്യം സംഭവിച്ചു. ആ സിനിമ എല്ലാം മാറ്റി മറിച്ചു. എന്നെ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചു. ഞാൻ സ്വപ്നം കാണാത്ത പല വാതിലുകളും എനിക്ക് വേണ്ടി തുറന്ന് തന്നു. ഒരുപക്ഷെ എന്റെ സിനിമാ യാത്രയേക്കാൾ ഉപരി എന്റെ ജീവിതത്തെയാണ് ഈ സിനിമ കൂടുതൽ സ്വാധീനിച്ചത്.

Esther Anil Write Thank Note For  Drishyam Franchise

അങ്ങനെ വർഷങ്ങൾക്കിപ്പുറം ദൃശ്യം 3 പുറത്തിറങ്ങാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇപ്പോൾ എന്റെ മനസിൽ നൂറ് കൂട്ടം വികാരങ്ങളാണ്. എങ്കിലും ഈ നിമിഷം എനിക്ക് തോന്നുന്നത് അങ്ങേയറ്റത്തെ നന്ദിയാണ്. ഈ സിനിമയെ നിങ്ങൾ ഹൃദയത്തോട് ചേർത്ത് വെച്ചു, അതിൽ ഒരിടം തന്നു. ഒരുപക്ഷെ ദൃശ്യത്തിലെ ആ കൊച്ചുകുട്ടിയായി തന്നെ. നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ ഇത്രയും വർഷങ്ങളായി നിങ്ങൾ എനിക്ക് നൽകിയ എല്ലാത്തിനും നന്ദി പറയാൻ ഞാൻ ഈ നിമിഷം ആ​ഗ്രഹിക്കുന്നു. ഇനിയും മനോഹരമായ ഒരുപാട് കാര്യങ്ങൾ കാത്തിരിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് എസ്തറിന്റെ കുറിപ്പ്. ഇതുവരെയും ബാലതരാമായാണ് എസ്തറിനെ പ്രേക്ഷകർ കണ്ടത്. ഇന്ന് എസ്തർ മുതിർന്ന നടിയാണ്. ദൃശ്യം 3 വൻ വിജയമായാൽ നടിക്ക് മുൻനിര നായിക നടിയായി മാറാനുള്ള ചവിട്ട് പടിയാകും ഇത്. അതിനാൽ തന്നെ ദൃശ്യം 3 എസ്തറിനെ സംബന്ധിച്ച് നിർണായകമാണ്.

ദൃശ്യം 3 കുറേക്കൂടി ഇമോഷണൽ സിനിമയാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മോഹൻലാലും ജീത്തു ജോസഫും പറഞ്ഞിരുന്നു. 13 വർഷം കൊണ്ട് ആ കുടുംബം വലുതായി. കുട്ടികൾ വലുതായി. കുട്ടികൾ ചോദ്യം ചോദിക്കാൻ തുടങ്ങി. ജോർജ് കുട്ടിയൊരു പാവമാണ്. അയാൾ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. കയ്യബദ്ധമാണ്. അങ്ങനെ എത്രയോ ആൾക്കാർക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാൻ ജോർജ് കുട്ടി ശ്രമിക്കുകയാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ പൊസിഷനിൽ ഇരുന്നിട്ടും ഇത്രയും സന്നാഹമുണ്ടായിട്ടും ​ഗീത പ്രഭാകറിന് മകനെ കൊന്നവരെ പിടിക്കാൻ പറ്റിയില്ലല്ലോ. അതേപോലെയാണ് ജോർജുകുട്ടിയും. അയാളുടെ മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അത് പോലെ ജീത്തു ജോസഫിന് നാലാം ഭാ​ഗം എങ്ങനെ ഉണ്ടാക്കാൻ പറ്റുമെന്ന ആശങ്ക. അതിന്റെ കൂടെ പ്രേക്ഷകരും ഓടുകയാണെന്നും മോഹൻലാൽ പറഞ്ഞു. ജോർജ് കുട്ടി ഡിഫിക്കൽറ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മളെ ഹോണ്ട് ചെയ്യാം. പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാൾ ഭയങ്കര കാൽക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിൾ പൊട്ടിയാൽ എല്ലാം തീർന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണെന്നും മോഹൻലാൽ പറഞ്ഞു.

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X