ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം ടൊവിനോയും!! കണ്ടവർ ഞെട്ടി, എന്നാൽ ഇത് ടൊവിയല്ല...
നിവിൻ പോളി നായികനായി എത്തിയ ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്നു ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട്വെച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത മയാനദി എന്ന ചിത്രം താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. ചിത്രത്തിലെ മാത്തനും അപ്പവും വെളളിത്തിരയിൽ തന്നെ വൻ ചലനം സൃഷ്ടിച്ചിരുന്നു. 2017 ൽ പുറത്തു വന്ന ഈ ചിത്രത്തിന്റെ ട്രെന്റ് 18 ആയിട്ടും ഇതുവരെ മാറിയിട്ടില്ല.

ചില താരജോഡികൾ ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ക്ലിക്കാകും. അവർ അധികം ചിത്രങ്ങളിൽ ഒരുമിച്ചില്ലെങ്കിൽ പോലും എന്നും ഇവർ പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരിക്കും. ഇതുപോലെയാണ് ടൊവിനോ- ഐശ്വര്യ ലക്ഷ്മി ടീം. മായനദി എന്ന ഒറ്റ ചിത്രം ഇവരുടെ കരിയറിനെ തന്നെ മാറ്റി മറിച്ചു. 2019 ൽ പുറത്തിറങ്ങിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആസിഫ് അലി നായകനായി എത്തിയ വിജയ് സൂപ്പറും പൗർണ്ണമിയും. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏതോ മഴയിൽ എന്ന് തുടങ്ങുന്ന ഗാനമാണ്. അതിമനോഹരമായ ഗാനമാണ്. എന്നാൽ ഇതിന്റെ ഹൈലൈറ്റ് താരത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ട ആ യുവാവാണ്. ടൊവിനോയുടെ ലുക്കുളള ഈ മാച്ചാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

ഏതോ മഴയിൽ
വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രം കണ്ടതിനു ശേഷം എല്ലാവരും തിരഞ്ഞത് ഏതോ മഴയിൽ എന്നു തുടങ്ങുന്ന ഗാനമാണ്. വിജയ് യേശുദാസും ശ്വേത മോഹനുമാണ ഗാനം ആലപിച്ചിരിക്കുന്നത്. ജിസ് ജോയിയുടെ വരികൾക്ക് പ്രിൻസ് ജോർജാണ് സംഗീതം നൽകിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഒരു പ്രണയഗാനത്തിന് ആവശ്യമായ എല്ലാ ചേരുവകളും ഗാനത്തിനുണ്ട്.

ഐശ്വര്യയ്ക്കൊപ്പം ടൊവിനോയോ
ഈ ഗാനത്തിൽ പ്രേക്ഷകരെ കണ്ണുകൾ ഉടക്കിയത് ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ട ആ ചെറുപ്പക്കാരനെയായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ ടൊവിനോ തന്നെയാണ്. ചിത്രത്തിൽ ടൊവിനോയുമുണ്ടോ എന്ന് സംശയം ആദ്യം കാണികളുടെ മനസിലുണ്ടാകും. എന്നാൽ ഇത് ടൊവിനോയല്ല. എല്ലാവര്‍ക്കും അറിയേണ്ടത് താരത്തിനോടൊപപം പ്രത്യക്ഷപ്പെട്ട ആ യുവ താരമാരാണെന്നാണ്. പട്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടു ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചെത്തുന്നു എന്നുള്ള കമന്റുകള്‍ ഉയര്‍ന്നിരുന്നു.

ആസിഫ് അലി എവിടെ
അതേ സമയം ഈ ഗാനം പുറത്തു വന്നതോടെ ആസിഫ് അലിയെ അന്വേഷിച്ചു കൊണ്ടുളള കമന്റെും പ്രത്യക്ഷപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മി വളരെ സുന്ദരിയാണെന്നും പാട്ടില്‍ ആസിഫ് അലിയും കൂടി വേണമായിരുന്നു എന്നുള്ള കമന്റുകളും ഉയരുന്നുണ്ട്.

മികച്ച പ്രതികരണം
തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കര്‍, കെപിഎസി ലളിത, ശാന്തി കൃഷ്ണ, എലീന, ജോസഫ് അന്ന കുട്ടി ജോസ്, ബാലു വര്‍ഗ്ഗീസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











