twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി പാടിയ എസ്പിബി, താരാപഥവും നെഞ്ചില്‍ കഞ്ചബാണവും മറക്കില്ല

    |

    പാടിപ്പൊലിപ്പിച്ച ഗാനങ്ങള്‍ ബാക്കിയാക്കി എസ്പിബി അരങ്ങൊഴിഞ്ഞു. പ്രിയഗായകന്‍ ഇനി നമുക്കൊപ്പമില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സംഗീതലോകവും ആസ്വാദകരും പറയുന്നത്. എസ്പിബി ബാലസുബ്രഹ്മണ്യത്തെ ബാലുവായും എസ്പിബിയുമായാണ് സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയത്. അടിപൊളിയും മെലഡിയുമൊക്കെ അദ്ദേഹത്തിന് ഒരുപോലെ വഴങ്ങിയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അദ്ദേഹം തന്റെ ശബ്ദസാന്നിധ്യം അറിയിച്ചിരുന്നു.

    കൊവിഡ് രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയപ്പെട്ട ഗായകന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും അപ്പ തിരിച്ചുവരവിന്റെ പാതയിലാണെന്നുമായിരുന്നു മകന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച ഉച്ചയോടെ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു.

    മലയാളത്തിലും

    മലയാളത്തിലും

    അന്യഭാഷകളിലെല്ലാം തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു എസ്പിബിയെ മലയാളത്തിലേക്ക് കിട്ടിയത്. അതിന് നിമിത്തമായത് ജി ദേവരാജന്‍ മാഷായിരുന്നു. തെലുങ്കില്‍ നിന്നും മൊഴി മാറ്റി ഇറങ്ങിയ ശങ്കരാഭരണത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് മുന്‍പേ തന്നെ അദ്ദേഹം മലയാളക്കരയുടെ ഹൃദയം കീഴടക്കിയിരുന്നു. കടല്‍പ്പാലം എന്ന ചിത്രത്തിലെ ഈ കടലും എന്ന ഗാനം ആലപിച്ചായിരുന്നു അദ്ദേഹം മലയാളത്തില്‍ അരങ്ങേറിയത്. മലയാളത്തിലെ തുടക്കത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

    തിരക്കുകള്‍ക്കിടയിലും

    തിരക്കുകള്‍ക്കിടയിലും

    എത്ര തിരക്കുകളിലാണെങ്കിലും മലയാളത്തില്‍ നിന്നുള്ള അവസരവും അദ്ദേഹം സ്വീകരിക്കാറുണ്ടായിരുന്നു. ആര്‍കെ ശേഖറിന്റെ നീലസാഗര തീരമായിരുന്നു രണ്ടാമതായി എസ്പിബി ആലപിച്ച മലയാള ഗാനം. ഇതോടെ അദ്ദേഹം മലയാളത്തില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുകയായിരുന്നു. നിരവധി ഗാനങ്ങളാണ് പിന്നീട് അദ്ദേഹത്തെ തേടിയെത്തിയത്. ഇടയ്ക്ക് അന്യഭാഷകളില്‍ തിരക്ക് കൂടിയതോടെ ഇടവേള എടുത്തിരുന്നു. 4 വര്‍ഷത്തിന് ശേഷം ശക്തമായ തിരിച്ച് വരവായിരുന്നു എസ്പിബി നടത്തിയത്.

    മമ്മൂട്ടിക്കും മോഹന്‍ലാലിനും

    മമ്മൂട്ടിക്കും മോഹന്‍ലാലിനും

    മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ഗാനങ്ങളാണ് അദ്ദേഹം സമാനിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ അനശ്വരത്തിലെ താരാപഥം എന്ന ഗാനം ഇന്നും ആസ്വാദകര്‍ കേള്‍ക്കുന്നതാണ്. മോഹന്‍ലാലിന്റെ ഗാന്ധര്‍വ്വത്തിലെ നെഞ്ചില്‍ കഞ്ചബാണവും ഏറെ ശ്രദ്ധക്കപ്പെട്ടിരുന്നു. കാക്കാല കണ്ണമ്മ, വാനം പോലെ വാനം മാത്രം, മേനേ പ്യാര്‍ കിയാ തുടങ്ങിയ ഗാനങ്ങളെല്ലാം എസ്പിബി ആലപിച്ചതാണ്.

    Recommended Video

    40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും
    മെലഡിയും

    മെലഡിയും

    അടിപൊളി മാത്രമല്ല മെസഡി ഗാനങ്ങളും തനിക്ക് വഴങ്ങുമെന്നും എസ്പിബി തെളിയിച്ചിരുന്നു. മലയാളികളുടെ ഹൃദയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗാസംഗീതം പഠിക്കാത്ത ഒരാള്‍ എങ്ങനെ ഇങ്ങനെ ലയിച്ച് പാടുന്നുവെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പ്രണയം തുളുമ്പുന്ന ശബ്ദത്തില്‍ തനിക്ക് പാടാനാവുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. 2018 ല്‍ റിലീസ് ചെയ്ത കിണര്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഒടുവിലായി അദ്ദേഹം ഗാനം ആലപിച്ചത്. മലയാളത്തിലെ അവസാനത്തെ ഗാനവും ഇതായിരുന്നു.

    English summary
    Evergreen Blockbuster Songs By SP Balasubrahmanyam For Mammootty And Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X