ബിഗ് ബോസ് തീര്‍ന്നു! സൗഹൃദം ബാക്കി വെച്ച് അതിഥിയും അരിസ്‌റ്റോ സുരേഷും! വീഡിയോ പുറത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് അതിഥിയെ മലയാളികള്‍ പരിചയപ്പെടുന്നത്. കന്നഡ നടിയായ അതിഥി ഷെര്‍ക്ക് എന്ന സിനിമയിലൂടെ മലയാളത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അതിഥി ശ്രദ്ധിക്കപ്പെടുന്ന ബിഗ് ബോസിലൂടെയായിരുന്നു. തുടക്കത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതിരുന്ന നടി പിന്നീട് അതിഥി കൂട്ടുസ് എന്ന പേരില്‍ അറിയപ്പെട്ടു. അവസാനത്തിലേക്ക് എത്തിയപ്പോഴെക്കും അതിഥിയ്ക്ക് ആരാധകരുടെ എണ്ണം കൂടിയിരുന്നു.

ബിഗ് ബോസ് മത്സരം കഴിഞ്ഞതിന് പിന്നാലെ അതിഥിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി അതിഥി പങ്കുവെച്ച ചിത്രം വൈറലായി. പിന്നാലെ അരിസ്‌റ്റോ സുരേഷിനെ കാണാനെത്തിയിരിക്കുകയാണ് അതിഥി. സുരേഷിന്റെ വീട്ടിലെത്തിയ അതിഥി സുരേഷിനും അദ്ദേഹത്തിന്റെ അമ്മയ്ക്കും ഒപ്പമുള്ള വീഡിയയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ്.
നൂറ് ദിവസങ്ങളിലായി നീണ്ട് നിന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. മത്സരത്തിന്റെ അവസാനത്തോട് അടുത്തപ്പോള്‍ അരിസ്‌റ്റോ സുരേഷും അതിഥിയും അടുത്ത സൗഹൃദത്തിലായിരുന്നു. സുരേഷിനോട് മാത്രമല്ല ഷിയാസ് കരീമിനൊപ്പം അതിഥി സൗഹൃദം ആരംഭിച്ചതോടെ ഇരുവരും മലയാളക്കരയ്ക്ക് ഇഷ്ടപ്പെട്ട താരങ്ങളായി. അതിഥി കുട്ടൂസ് എന്ന് വിളിപ്പേര് കിട്ടിയതിന് പിന്നാലെ അതിഥിയുടെ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ വരെ ആരംഭിച്ചിരുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











