ആശുപത്രിയിൽ പോയി കണ്ടു, ചേട്ടന് വന്ന മാറ്റം ഞാനും ആ​ഗ്രഹിച്ചിരുന്നത്, കുറേ ട്രൈ ചെയ്തതാണ്; മുൻ കാമുകി തനൂജ

പത്ത് വർഷത്തോളം അസോസിയേറ്റ് ഡയറക്ടറായി മലയാള സിനിമയിൽ പ്രവർത്തിച്ചശേഷമാണ് ഷൈൻ ടോം ചാക്കോയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ നടൻ സിനിമയ്ക്ക് പിന്നാലെയായിരുന്നു. സംവിധായകൻ കമൽ വഴിയാണ് സിനിമയുടെ പിന്നണിയിലേക്ക് നടൻ എത്തുന്നത്. തുടക്കം ചെറിയ വേഷങ്ങളിലൂടെയായിരുന്നുവെങ്കിലും പിന്നീട് നായകനും വില്ലനും സഹനടനുമെല്ലാമായി തിളങ്ങി.

അഭിനേതാവെന്ന നിലയിൽ പല വേഷങ്ങളിലൂടെയും നടൻ അത്ഭുതപ്പെടുത്തി. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ സിനിമാ മോഹിയും അഭിനയമോഹിയുമായ ഷൈനിനെ പ്രേക്ഷകന് നഷ്ടപ്പെട്ടു. ലഹരിയുടെ പിടിയിലായതോടെ അഭിനയത്തിലും എന്തിന് ശബ്ദത്തിൽ പോലും അത് പ്രതിഫലിച്ച് തുടങ്ങി. നടൻ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ട്രോൾ മെറ്റീരിയലായും മാറി.

Shine Tom Chacko
Photo Credit: Shine Tom Chacko / Thanooja

എന്നാൽ വിൻസി അലോഷ്യസ് നടനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ചർച്ചയായശേഷം ഷൈനിൽ ലഹരിയിൽ നിന്നും പൂർണ്ണ വിമുക്തി നേടാനുള്ള ചിന്ത ഉദിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അതിനുള്ള ചികിത്സയിലാണ് നടൻ. എല്ലാ ലഹരി വസ്തുക്കളും പൂർണ്ണമായും താരം ഉപേക്ഷിച്ച് കഴിഞ്ഞു. സിനിമ മാത്രമാണ് ഇപ്പോൾ തന്റെ ലഹരി എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.

ഇപ്പോഴിതാ ഷൈനിനെ കുറിച്ച് മുൻ കാമുകിയും മോഡലുമായ തനൂജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറി‍ഞ്ഞ് നടന്റെ പിതാവ് ചാക്കോ മരിച്ചിരുന്നു. ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. നടൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോയി കണ്ടിരുന്നുവെന്ന് തനൂജ പറയുന്നു.

ഷൈൻ ചേട്ടനെ ഞാൻ പോയി കണ്ടിരുന്നു. ആശുപത്രിയിൽ പോയാണ് കണ്ടത്. ഡാഡിയേയും പോയി കണ്ടിരുന്നു. മറ്റെല്ലാവരേയും കണ്ടിരുന്നു. തൃശൂർ ആശുപത്രിയിൽ ആയിരുന്നു അവർ അന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നത്. പോയി കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയം അവിടെ ഇരുന്നു. സംസാരിച്ചു. തിരിച്ച് പോന്നു.

ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നതാണ്. അത്തരത്തിലേക്ക് ഇപ്പോൾ മാറിയതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ആൾ മാറി ഇപ്പോഴുള്ളതുപോലെ എപ്പോഴും ആയിരിക്കട്ടെ. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളതെന്നാണ് തനൂജ പറഞ്ഞത്. സിനിമയിലേക്ക് അവസരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. ഒരു സിനിമ ശരിയായിട്ടുണ്ട്.

Shine Tom Chacko
Photo Credit: Shine Tom Chacko / Thanooja

ഈ മാസം ലാസ്റ്റ് തുടങ്ങും. മലയാളം സിനിമ തന്നെയാണ്. അവസരം കിട്ടിയാൽ ഷൈൻ ചേട്ടനൊപ്പം നായികയായി അഭിനയിക്കുമോയെന്ന് ചോദിച്ചാൽ എനിക്ക് അതിന് പറയാൻ മറുപടി ഇല്ലെന്നും തനൂജ പറയുന്നു. തനൂജയുമായുള്ള ഷൈനിന്റെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഷൈൻ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പുറത്തുവി‌ട്ടത്.

ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. ഷൈനിന്റെ മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനുശേഷമായിരുന്നു എൻ​ഗേജ്മെന്റ്. പൊതു ചടങ്ങുകളിൽ ഷൈനിനൊപ്പം തനൂജ പലവട്ടം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ച് മാസങ്ങൾക്കുശേഷം ഷൈൻ തന്നെയാണ് തനൂജയുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്.

ബ്രേക്കപ്പിന്റെ കാരണം വ്യക്തമായി ഇരുവരും തുറന്ന് പറഞ്ഞില്ലെങ്കിലും പലപ്പോഴും തനൂജ അതിനെ കുറിച്ചുള്ള ചില സൂചനകൾ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ നൽകിയിരുന്നു. ഷൈൻ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. സിനിമയിൽ ശോഭിക്കും മുമ്പായിരുന്നു നടന്റെ വിവാഹം. സൂത്രവാക്യമാണ് അവസാനം റിലീസ് ചെയ്ത ഷൈനിന്റെ സിനിമ. ഷൈനിന്റെ സഹോദരനും സിനിമയിൽ അരങ്ങേറി കഴിഞ്ഞു.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X