അഡ്വാൻസ് തുക കിട്ടിയില്ലെങ്കിൽ സുകുമാരന്‍ അസ്വസ്ഥനാവും; അത്ര മാര്‍ക്കറ്റ് ഉള്ള നടനാണെന്ന് പുരുഷൻ കടലുണ്ടി
മലയാള സിനിമയിലെ മുന്‍നിര നടനായിരുന്നു സുകുമാരന്‍. ഇന്ന് അദ്ദേഹത്തിന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് സിനിമാലോകം നിറഞ്ഞ് നില്‍ക്കുന്നത് പോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരനായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്ന നടന്മരാില്‍ ഒരാള്‍ സുകുമാരനാണെന്ന് പറയുകയാണ് മുന്‍ എംഎല്‍എ കൂടിയായ പുരുഷന്‍ കടലുണ്ട്. അതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു അഭിനയ ശൈലി മലയാളക്കരയ്ക്ക് പരിചയപ്പെടുത്തിയ നടന്‍ കൂടിയായിരുന്നു സുകുമാരന്‍.
അദ്ദേഹം ദേഷ്യക്കാരനാണെന്ന് പലരും പറയുമെങ്കിലും അതിനൊക്കെ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവും. മാത്രമല്ല ഒരോ മിനുറ്റിനും ജീവിതത്തില്‍ അത്രയധികം പ്രധാന്യം നല്‍കുന്ന ചുരുക്കം ചിലരില്‍ ഒരാളാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പുരുഷന്‍ കടലുണ്ട് പരയുന്നു. ഒപ്പം സുകുമാരനൊപ്പം ഒരുമിച്ച് ചിലവഴിച്ച സിനിമാ ഓര്‍മ്മകളും വയനാട്ടിൽ ഷൂട്ടിങ്ങിന് പോയപ്പോൾ ഉണ്ടായ രസകരമായ ഓർമ്മകളും പുരുഷൻ കടലുണ്ടി പറഞ്ഞിരുന്നു.

ഡയലോഗ് ഡെലിവറിയും മനോഹരമായ അന്നത്തെ ശരീര പ്രകൃതം, പെരുമാറ്റം, പിന്നെ നിഷേധിയുമായിരുന്നു. അദ്ദേഹത്തിന്റെ നിഷേധി അന്നെനിക്ക് താല്‍പര്യമായിരുന്നു. ഞാനാണ് പ്രധാനപ്പെട്ട വ്യക്തി എന്നൊരു തോന്നല്‍ ഉണ്ട്. അത് കിട്ടാനുള്ള പ്രവൃത്തികളും ചെയ്യുമായിരുന്നു. ഇപ്പോള്‍ നമ്മുടെ മമ്മൂക്ക ഒക്കെ ചെയ്യുന്നതല്ല, അങ്ങനെ ആയി വന്നതാണ്. അന്ന് സുകുമാരന്റെ അടുത്ത് ആരും അടുക്കില്ല. പക്ഷേ ലൊക്കേഷനില്‍ വന്നാല്‍ നല്ല സൗഹൃദമാണ്. വയനാട്ടില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ്ങിനിടയിലാണ് ആദ്യമായി സുകുമാരനും ഞാനും കാണുന്നത്.
വാരിക്കുഴി എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് അവിടെ നടന്നത്. അതില്‍ ആനയെ വാരിക്കുഴിയില്‍ കയറ്റുന്നതും മറ്റുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഒരു കോഴിയെ വേണമെന്ന് പറഞ്ഞിരുന്നു. അത് നല്‍കിയെങ്കിലും ഷൂട്ടിങ്ങിന് ആവശ്യമായി വന്നില്ല. അതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ സുകുമാരന്‍ പറഞ്ഞ കാര്യങ്ങളും പുരുഷന്‍ പറയുന്നു. 'നമ്മള്‍ ഓരോ വര്‍ക്ക് ചെയ്യുമ്പോഴും ചിലത് നഷ്ടപ്പെടുന്നത് അല്ല നോക്കേണ്ടത്. ആ നഷ്ടപ്പെട്ടതൊക്കെ ചിലപ്പോള്‍ നല്ലതായി മാറിയോ എന്നാണ് നോക്കേണ്ടതെന്ന കാഴ്ചപാട് എനിക്ക് ഉണ്ടാക്കി തന്നത് സുകുമാരനാണ്. ഒരോ ദിവസും പുതിയ സിനിമയുടെ അഡ്വാന്‍സ് തുക കൈയ്യില്‍ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ഭയങ്കര വെപ്രാളമായിരിക്കും. അതൊക്കെ നേരിട്ട് അനുഭവിച്ച ആളാണ് ഞാന്‍. അന്ന് ഏതെങ്കിലും ഒരു പാര്‍ട്ടി വന്ന് ചുരുങ്ങിയത് ഒരു പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്താല്‍ മതി. അന്ന് അത്രയും മാര്‍ക്കറ്റ് ഉള്ള നടനായിരുന്നു സുകുമാരന്‍.

ക്യാരക്ടര്‍ ഇങ്ങനെ ആയിരുന്നെങ്കിലും സുകുമാരനടക്കമുള്ള സിനിമാ താരങ്ങള്‍ മാനുഷികമായിട്ടാണ് പെരുമാറാറുള്ളത്. ആ അടുപ്പം നമ്മളുമായിട്ടും ഉണ്ടാവും. പലപ്പോഴും ഷൂട്ടിങ്ങ് സെറ്റുകളില്‍ ഉറക്കമൊഴിച്ച് കണ്ണ് വീങ്ങി വരും. എന്നാലും ഷൂട്ടിങ്ങ് തുടങ്ങുമ്പോള്‍ പ്രസന്നന്‍ ആവും. അക്കാര്യം മമ്മൂട്ടിയുടെ കാര്യത്തിലും അങ്ങനെയാണ്. കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അത്രയും ഉറക്ക ക്ഷീണത്തില്‍ ഇരിക്കുക ആണെങ്കിലും സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ പിന്നെ കഥാപാത്രമായി മാറിയിരിക്കും.
അന്ന് സുകുമാരേട്ടന്‍ തമിഴ്‌നാട്ടിലെ വലിയൊരു വീട്ടിലാണ് താമസം. അതിന്റെ താഴെ എല്ലാവരും കൂടി ചീട്ട് കളിയുമൊക്കെയായി ഇരിക്കും. അങ്ങനെ പോവുമ്പോഴാണ് മല്ലികയെ കാണുന്നത്. ആദ്യം സൗഹൃദമാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് അവര്‍ കല്യാണം കഴിക്കുന്നത്. പിന്നെ അദ്ദേഹം ദേഷ്യപ്പെടുന്നതിനും കാരണമുണ്ട്. സെറ്റില്‍ ആവശ്യത്തിനുള്ള സാധാനങ്ങള്‍ വേണ്ട സമയത്ത് കൊടുത്തില്ലെങ്കില്‍ ദേഷ്യപ്പെടും. ഓരോ മിനുറ്റും ഉപയോഗപ്പെടുത്തണം എന്ന് വിചാരിക്കുന്ന മനുഷ്യനാണ് സുകുമാരനെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











