മോഹൻലാൽ ഇടഞ്ഞാൽ തീർന്നു, മമ്മൂട്ടി വാശി പിടിച്ചാൽ വളരെ കടുപ്പമാണ്, വെളിപ്പെടുത്തി ബദറുദീൻ
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. സിനിമയിലൂടെയാണ് ഇവർ പരിചയപ്പെട്ടതെങ്കിലും അതിനപ്പുറമാണ് താരങ്ങളുടെ സൗഹൃദം. ഏവരേയും അസൂയപ്പെടുത്തുന്ന സൗഹൃദമാണ് ഇവരുടേത്. മോഹൻലാൽ മമ്മൂട്ടി സൗഹൃദത്തെ കുറിച്ച് നിരവധി കഥകൾ പങ്കുവെച്ച് സുഹൃത്തുക്കൾ രംഗത്തെത്താറുണ്ട്. അടുത്ത സുഹൃത്തുക്കളാണെങ്കിലും വിപരീത സ്വഭാവക്കാരാണ്. ഇപ്പോഴിത താരങ്ങളുടെ സ്വഭാവത്തെ കുറിച്ച് മനസ്സ് തുറന്ന് പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീൻ.
Recommended Video
മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം വെച്ചു പുലർത്തുന്ന വ്യക്തിയാണ് ശ്രീ. ബദറുദീൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ സാവഭാവത്തെ കിറിച്ച് അദ്ദേഹം വാചാലനായത്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ ഏറെ സജീവമായിരുന്ന ബദറുദീൻ.

വളരെ ശാന്ത സ്വഭാവക്കാരനാണ് മോഹൻലാൽ. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാാറുന്നത്.ആരെയും വേദനിപ്പിക്കാതെ, എല്ലാവരേയും പരിഗണിച്ചു മുന്നോട്ടു പോകുന്ന മോഹൻലാൽ വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു എന്നും, പക്ഷെ അദ്ദേഹം ഇടഞ്ഞാൽ അത് വലിയ പ്രശ്നമായി മാറുമെന്നും ബദറുദീൻ പറയുന്നു. ആ ദിവസം പിന്നെ അദ്ദേഹത്തെ നോക്കണ്ട എങ്കിലും തന്റെ കർമ്മത്തിനു വലിയ വില കൊടുക്കുന്ന മോഹൻലാൽ സിനിമയെ ബാധിക്കുന്ന തരത്തിൽ പെരുമാറാറില്ല എന്നും ബദറുദീൻ പറയുന്നു.

എന്നാൽ ഇതിൽ നിന്ന് നേരെ വിപരീതമാണ് മമ്മൂട്ടിയുടേതെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി വാശി പിടിച്ചാൽ വളരെ കടുപ്പമാണ്.പെട്ടെന്ന് പൊട്ടിത്തെറിക്കുമെങ്കിലും ആ ദേഷ്യം കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകുള്ളൂ. എന്നാൽ തന്റെ സിനിമയെ ബാധിക്കുന്ന രീതിയിൽ അദ്ദേഹം പെരുമാറില്ലെന്നും ബദറുദീൻ എടുത്തു പറയുന്നുണ്ട്. കൂടാതെ താരങ്ങളുടെ ഭക്ഷണം രീതിയും വ്യതയസ്തമാണെന്നും അഭിമുഖത്തിൽ ഇദ്ദേഹം പറയുന്നുണ്ട്. പക്ഷെ ഇരുവരും ഇത്ര വലിയ നിലയിൽ എത്തിയത് അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും സമർപ്പണവും അതുപോലെ കഠിനാധ്വാനവും കൊണ്ടാണെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. സഹപ്രവർത്തകരുടെ കൂട്ടത്തിൽ തന്നെ താരരാജാക്കന്മാർക്ക് ആരാധകരുണ്ട് . എകദേശം ഓരേ കാലഘട്ടത്തിലാണ് ഇരുവരും സിനിമയിൽ ചുവട് ഉറപ്പിക്കുന്നതെങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ആദ്യകാലം മുതൽ തന്നെ താരങ്ങളുടെ സിനിമാ തിരഞ്ഞെടുപ്പിൽ ഇത് ദൃശ്യവുമാണ്.

താരരാജക്കന്മാരുടെ മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ദി പ്രീസ്റ്റ്, വൺ തുടങ്ങിയവയാണ് ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണിത്. വണ്ണിൽ മുഖ്യമന്ത്രി വേഷത്തിലാണ് താരം എത്തുന്നത്. പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹം, ദൃശ്യം 2, റാം, ആറാട്ട് തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഇനി വരാനുള്ളത്. മരയ്ക്കാർ, ദൃശ്യം 2 ചിത്രീകരണം അവസാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications











