ജീവനാശംമായി രവി മാസം നാൽപ്പത് ലക്ഷം രൂപ നൽകണമെന്ന ഡിമാന്റുമായി ആർതി, പേര് അന്വർത്ഥമായെന്ന് ആരാധകർ!
കഴിഞ്ഞ വർഷമാണ് നടൻ രവി മോഹൻ ഭാര്യ ആർതിയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചത് ഭാര്യയിൽ നിന്നും ഭാര്യയുടെ കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാൻ കഴിയാതെയായതോടെയാണെന്നാണ് നടൻ വെളിപ്പെടുത്തിയത്. വിവാഹമോചനം പ്രഖ്യാപിച്ചുള്ള പ്രസ്താവന ആദ്യം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത് രവിയായിരുന്നു.
എന്നാൽ വിവാഹമോചനത്തിന് തന്റെ അറിവോ സമ്മതമോ ഇല്ലെന്നും എല്ലാം രവി ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നുവെന്നുമാണ് ആർതി പ്രതികരിച്ച് പറഞ്ഞത്. രവിയുടെ താൽപര്യ പ്രകാരം വീട്ടുകാർ ഇടപെട്ടാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആർതിയെ നടൻ വിവാഹം ചെയ്യുന്നത്.

മാതൃക ദമ്പതികളുടെ പട്ടികയിലായിരുന്നു ഇരുവരേയും ആരാധകർ ഉൾപ്പെടുത്തിയിരുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചശേഷം ഇരുഭാഗത്ത് നിന്നും ഇടയ്ക്കിടെ ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണ പ്രത്യാരോപണങ്ങൾ നടക്കാറുണ്ട്. പിതാവെന്ന രീതിയിൽ ഒരു കടമയും മക്കൾക്ക് വേണ്ടി നിർവഹിക്കാത്ത അച്ഛനാണ് രവിയെന്നാണ് ആർതി അടുത്തിടെ ആരോപിച്ചത്. എന്നാൽ തന്നിൽ നിന്നും ആർതി മക്കളെ അകറ്റിയെന്നായിരുന്നു രവിയുടെ ആരോപണം.
വിവാഹമോചനത്തിൽ നിന്നും പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് രവി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ദമ്പതികളുടെ വിവാഹമോചന നടപടികൾ ചെന്നൈ കുടുംബ കോടതിയിൽ ആരംഭിച്ച് കഴിഞ്ഞു. ചെന്നൈയിലെ മൂന്നാം അഡീഷണൽ ഫാമിലി വെൽഫെയർ കോടതിയിൽ വിവാഹമോചന നടപടികൾക്കായി ഇരു കക്ഷികളും ഈ ആഴ്ച ഹാജരായി.
രവി മോഹന്റെ ഹർജി ജഡ്ജി തേൻമൊഴി കേട്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. അനുരഞ്ജനം സാധ്യമല്ലെന്നും വിവാഹമോചനം വേണമെന്നുമുള്ള ഉറച്ച നിലപാടിലാണ് രവി. അതേസമയം വിവാഹമോചനത്തിനുശേഷം പ്രതിമാസം 40 ലക്ഷം രൂപ തനിക്ക് ജീവനാംശമായി നൽകണമെന്ന ആവശ്യം ഉന്നയിച്ച് ആർതി രവി എതിർ ഹർജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. കേസ് പരിഗണിക്കുന്നത് ജഡ്ജി ജൂൺ 12 ലേക്ക് മാറ്റി.
ജീവനാംശമായി ആർതി നാൽപ്പത് ലക്ഷം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ താരപത്നിയെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. തന്റെ പണം മാത്രമാണ് ആർതിക്കും കുടുംബത്തിനും ആവശ്യമെന്ന് രവി പറഞ്ഞതിൽ സത്യമുള്ളതായി തോന്നുന്നുവെന്നാണ് ഒരാൾ കുറിച്ചത്. ആർതി എന്ന പേരിനേക്കാൾ ആർത്തിയെന്ന പേരാണ് ഇണങ്ങുന്നതെന്നും കമന്റുകളുണ്ട്.

തന്നെ പൊന്മുട്ടയിടുന്ന താറാവായി കണ്ട് സ്വന്തം മാതാപിതാക്കള പോലും കാണാൻ അനുവദിക്കാതെ കൂട്ടിലടച്ചിരിക്കുകയായിരുന്നുവെന്നാണ് അടുത്തിടെ റിലീസ് ചെയ്ത പ്രസ്താവനയിൽ രവി പറഞ്ഞത്. മുമ്പ് വിക്രമടക്കമുള്ള നടന്റെ സഹതാരങ്ങളും രവിയുടെ കയ്യിൽ പണം കാണാറില്ലെന്നും എല്ലാ കൈകാര്യം ചെയ്യുന്നത് ഭാര്യ ആർതിയാണെന്നും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ രവിയെ താൻ ഒരിക്കലും ഉപദ്രവിക്കുകയോ പണം കൈക്കലാക്കുകയോ ചെയ്തിട്ടില്ലെന്നും നടൻ കാരണം താമസിക്കുന്ന വീട്ടിൽ നിന്ന് പോലും ഇറങ്ങേണ്ട അവസ്ഥയാണെന്നുമാണ് ആർതി പറഞ്ഞത്.
ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്റെ ബന്ധമാണ് തന്റെ ദാമ്പത്യം തകരാൻ കാരണമെന്നും ആർതി ആരോപിച്ചിരുന്നു. അടുത്തിടെ കെനിഷയ്ക്കൊപ്പം നിർമാതാവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രവി എത്തിയത് വൈറലായിരുന്നു. പണമോ അധികാരമോ ഇടപെടലോ നിയന്ത്രണമോ അല്ല ദാമ്പത്യം തകരാൻ കാരണമെന്നും ആർതി കുറിച്ചിരുന്നു.
ആർതിയുടെ സംരക്ഷണയിലാണ് രവിയുടെ മക്കളിപ്പോൾ. കുഞ്ഞുങ്ങളുടെ അവകാശം ആർതിയിൽ നിന്നും തിരികെ വാങ്ങാനുള്ള ശ്രമത്തിൽ കൂടിയാണ് രവി. അതേസമയം ആർതിക്ക് നടൻ ധനുഷുമായി സൗഹൃദത്തിന് അപ്പുറമൊരു ബന്ധമുള്ളതായി അടുത്തിടെ ഗായിക സുചിത്ര ആരോപിച്ചിരുന്നു.


Click it and Unblock the Notifications











