അവർ വിവാഹിതരാണെന്ന് അറിഞ്ഞില്ല, ഞാനുള്ളപ്പോൾ ബാല ആ കോൾ എടുക്കാറില്ല, നീതി പ്രതീക്ഷിക്കുന്നില്ല; എലിസബത്ത്

നടൻ ബാലയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും 2008-2009 കാലയളവിൽ നടന്റെ ജീവിതത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും ഇരുവരും വിവാ​ഹം ചെയ്തിരുന്നുവെന്നും മുൻ ഭാര്യ എലിസബത്ത്. താൻ ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങും വരെ ആ സ്ത്രീയുമായി ബാലയ്ക്ക് കോൺടാക്ടുണ്ടായിരുന്നുവെന്നും എലിസബത്ത് പുതിയ വീഡിയോയിൽ വെളിപ്പെടുത്തി. വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങൾ ബാലയുടെ ജീവിതത്തിലുണ്ടെന്നും വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പലരും പുറത്തേക്ക് വരുന്നില്ലെന്നും എലിസബത്ത് പറയുന്നു.

2008-2009 കാലയളവിൽ ഇയാളുടെ ജീവിതത്തിൽ ഒരാളുണ്ടായിരുന്നു. ആ ആളുമായി ഇപ്പോഴും കോൺടാക്ടുണ്ട്. യുഎസ്എ പ്രോ​ഗ്രാം എന്ന പേരിലാണ് നമ്പർ സേവ് ചെയ്ത് ഇയാൾ വെച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ മുമ്പിൽ വെച്ച് കോളുകൾ എടുക്കുമായിരുന്നില്ല.

Elizabeth Udayan bala

പിന്നീട് ഒരു ദിവസം കള്ള് കുടിച്ച് ബോധമില്ലാതെയായ സമയത്താണ് ഇങ്ങനൊരാളായിരുന്നുവെന്ന് പറഞ്ഞത്. അപ്പോഴും ഇവർ കല്യാണം കഴിച്ചിരുന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇഷ്ടത്തിലായിരുന്നു പക്ഷെ വേറൊരു കാശുള്ള യുഎസ്എക്കാരൻ വന്നപ്പോൾ ചതിച്ചിട്ട് പോയി എന്നാണ് എന്നോട് പറഞ്ഞത്. പഠിപ്പില്ലെന്ന് പറഞ്ഞുവെന്ന് പറഞ്ഞും ഭയങ്കര കരച്ചിലായിരുന്നു അന്ന്.

എനിക്കും അന്ന് വിഷമം തോന്നിയിരുന്നു. ആ പെണ്ണിനെ കുറിച്ചും പല കുറ്റങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടെ നിന്ന് വരും വരെ ഇടയ്ക്ക് ആ പെണ്ണിന്റെ കോൾ കാണാമായിരുന്നു. അതുകൊണ്ട് തന്നെ അവർ എപ്പോഴെങ്കിലും പ്രതികരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതിനിടയിൽ‌ വേറെയും നിരവധി സ്ത്രീ കഥാപാത്രങ്ങളുണ്ട്. വൈഫായി എവിടെയും പരിചയപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് പുറത്തേക്ക് വരുന്നില്ലെന്ന് മാത്രം.

എല്ലാവരും പേടിച്ച് മിണ്ടാതിരിക്കും. ഞാനും മിണ്ടാതെയിരിക്കുകയായിരുന്നു. ഞാനല്ല ആരെയും ഉപദ്രവിക്കാൻ തുടങ്ങിയത്. നീതി കിട്ടിയാലും കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്നമില്ല. ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്റെ കുടുംബം അത്ര റിച്ചൊന്നുമല്ല. എല്ലാവരും പഠിച്ചിട്ടുണ്ട് അത്രമാത്രം. ഞാൻ ഇടുന്ന വീഡിയോകൾ അധികാരത്തിൽ ഇരിക്കുന്നവരും കാണുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു.

ബാല ഇതെല്ലാം പ്രതികാരമായി മനസിൽ സൂക്ഷിച്ച് ഭാവിയിൽ പകരം വീട്ടുമെന്ന് തനിക്ക് ഉറപ്പാണെന്നും എലിസബത്ത് പറയുന്നു. ആരെങ്കിലും നമ്മളോട് അന്യായം കാണിച്ചാൽ നീതി കിട്ടുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഇപ്പോൾ എനിക്ക് പേടിയാണ്. ഇതിന് പിന്നാലെ പോകാനും പേടിയാണ് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ഭയമുണ്ട്. കുറച്ച് കഴിഞ്ഞാൽ ആളുകൾ ഇതെല്ലാം മറക്കും.

Elizabeth Udayan bala

പുള്ളി ഇതൊരു റിവഞ്ചായി മനസിൽ സൂക്ഷിക്കും. പിന്നീട് പകരം വീട്ടും. പ്രൊട്ടക്ട് ചെയ്യുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അപ്പുറത്ത് പോയി ഒറ്റികൊടുക്കുന്ന സ്വഭാവമുണ്ട്. രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന തരത്തിലുള്ള സംസാരവുമുണ്ട്. പക്ഷെ ആ രണ്ടുപേരുമായി ഇയാൾക്ക് നല്ല കണക്ഷനായിരിക്കും. ഞാനായിട്ട് അല്ല ഇതൊന്നും തുടങ്ങി വെച്ചത്. വഴിയേ പോകുന്ന എന്നെ ഇതിലേക്ക് പിടിച്ച് കയറ്റിയതാണ്.

കുറച്ച് കഴിയുമ്പോൾ ഇതെല്ലാം ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് അറിയാം. കാരണം മുമ്പ് പലരോടും ഇയാൾ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുള്ളതാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു. ​ഡോക്ടറായ എലിസബത്ത് ബാലയുമായുള്ള വിവാഹശേഷം ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് നടനുമായുള്ള ബന്ധം അവസാനിപ്പിച്ചശേ‌ഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

​ഗുജറാത്തിലായിരുന്നു എലിസബത്ത് ജോലി ചെയ്തിരുന്നത്. മാനസീക സമ്മർദ്ദവും വിഷാദവും അലട്ടിയപ്പോൾ ജോലിയിൽ നിന്ന് എലിസബത്ത് നാട്ടിലേക്ക് തിരികെ എത്തി. എലിസബത്തുമായി വേർപിരിഞ്ഞ ബാല കഴിഞ്ഞ വർഷം അവസാനമാണ് വീണ്ടും വിവാഹിതനായത്. മാമ പൊണ്ണ് കോകിലയാണ് നടന്റെ ഇപ്പോഴത്തെ ഭാര്യ.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X