»   » ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

Written By:
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് ദുല്‍ഖര്‍ സല്‍മാന്‍. കരിയറിലെ വിജയങ്ങള്‍ എടുത്ത് നോക്കിയാല്‍ അത് വ്യക്തം. ഒടുവില്‍ റിലീസ് ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ദുല്‍ഖറിലെ പ്രതീക്ഷ ഇനിയും കൂടും. കൈയ്യില്‍ ഒരു കുറേ നല്ല ചിത്രങ്ങളുമായി നില്‍ക്കുകയാണിപ്പോള്‍ താരം. അമല്‍ നീരദ് സംവിധധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പുതിയ ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയായി. ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥ എഴുതുന്ന ചിത്രം പൂര്‍ണമായും കുടുംബ കഥയാണ് പറയുന്നത്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലും നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ചുകൊണ്ട് ദുല്‍ഖര്‍ എത്തും

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖറാണ് നായകന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രണയമാണ് കൈകാര്യം ചെയ്യുന്നത്. ധന്‍സികയാണ് നായിക

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ ചിത്രം മാത്രമല്ല, മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകന്‍ ദുല്‍ഖര്‍ തന്നെ. ബോബി - സഞ്ജയ് ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്നത്തെ യുവത്വത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

ദുല്‍ഖറിനെ നായകനാക്കി ആഷിഖ് അബു തന്റെ അടുത്ത ചിത്രം പദ്ധതിയിട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു. റൊമാന്റിക് കോമഡിയായിരിക്കും ഈ ചിത്രമെന്നാണ് അറിയുന്നത്.

ദുല്‍ഖറില്‍ പ്രതീക്ഷിക്കാം, കൈയ്യിലിതാ കുറേ നല്ല ചിത്രങ്ങള്‍

വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുകയാണ്. ഉണ്ണി ആറാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചാര്‍വിയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും ഉണ്ണി ആറിനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്

English summary
Dulquer Salmaan, is definitely having a golden time in Mollywood as an actor, as all of his recent movies have gained commercial and critical success. The actor is having some exciting projects in his kitty, which would definitely thrill all of his fans as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam