»   » എസ്രയുടെ കട്ട കാത്തിരിപ്പിന് കാരണമുണ്ട്, പൃഥ്വിരാജിനെ പോലും അത്ഭുതപ്പെടുത്തിയ ആ അഞ്ച് കാരണങ്ങള്‍!

എസ്രയുടെ കട്ട കാത്തിരിപ്പിന് കാരണമുണ്ട്, പൃഥ്വിരാജിനെ പോലും അത്ഭുതപ്പെടുത്തിയ ആ അഞ്ച് കാരണങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്രയുടെ റിലീസിനായി ആരാധകര്‍ കട്ട കാത്തിരിപ്പിലാണ്. പൃഥ്വിരാജിനെ നായകനാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന എസ്ര ഫെബ്രുവരി 10 വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജനുവരിയില്‍ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്ററുകാരുടെയും അപ്രതീക്ഷിത സമരം കാരണം ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെച്ചു.

ഒത്തിരി ഹൊറര്‍ ചിത്രങ്ങള്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ചിടത്തോളം എസ്ര ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോലും പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ച നടന്‍ പൃഥ്വിരാജിനും ഇതൊരു അനുഭവമായിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


പോസ്റ്റ്-പ്രൊഡക്ഷന് ശേഷം ചിത്രം ഒരുപാട് തവണ കണ്ടെന്നും. ഓരോ പ്രാവശ്യം കാണുമ്പോള്‍ തന്നെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തായാലും എസ്രയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.


യഥാര്‍ത്ഥ ഹൊറര്‍ ചിത്രം

ഹൊറര്‍ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും കോമഡി കലര്‍ന്ന ചില കഥകളായിരിക്കും. ഹൊറര്‍ ചിത്രം എന്നതിനേക്കാള്‍ ആളെ ചിരിപ്പിച്ച് കൊല്ലുന്നതായിരിക്കും. എന്നാല്‍ വിനയന്റെ ആകാശഗംഗ പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്ന ചിത്രം യഥാര്‍ത്ഥ ഹൊറര്‍ ചിത്രമായിരിക്കും. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.


നായകന്‍ പൃഥ്വിരാജന്‍

വളരെ സൂഷ്മതയോടെയാണ് പൃഥ്വിരാജ് ഓരോ കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നത്. സമീപക്കാലത്ത് പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സോഫീസ് വിജയമായിരുന്നു. എന്തായാലും ഹൊറര്‍ ചിത്രമായ എസ്രയില്‍ ഒന്നുമില്ലാതെ പൃഥ്വി അഭിനയിക്കാന്‍ തയ്യാറാകില്ലെന്നും ആരാധകര്‍ നന്നായി അറിയാം. കോമഡി ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് തീരെ താത്പര്യമില്ലെന്ന് അടുത്തിടെ പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. യഥാര്‍ത്ഥ ഹൊറര്‍ ചിത്രമായതുക്കൊണ്ടാണ് എസ്രയില്‍ താന്‍ അഭിനയിച്ചതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.


സംവിധാനം- ജെയ് കെ

നവാഗതനായ ജെയ് കെയാണ് എസ്ര സംവിധാനം ചെയ്യുന്നത്. സംവിധാന രംഗത്ത് നവാഗതനാണെങ്കിലും സിനിമയില്‍ ഒത്തിരി വര്‍ഷത്തെ പരിചയമുണ്ട്. അതുക്കൊണ്ട് തന്നെ നിലവാരമുള്ള ഒരു ഹൊറര്‍ ചിത്രമാകുമെന്ന് ആരാധകര്‍ക്ക് ഉറപ്പാണ്.


കഥാപാത്രങ്ങള്‍

പൃഥ്വിരാജും പ്രിയാ ആനന്ദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി, സുജിത്ത് ശങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആരാധകര്‍ കാത്തിരിക്കുന്നതും ഇവരുടെ കിടിലന്‍ പെര്‍ഫോമന്‍സിന് വേണ്ടിയാണ്.


ക്യാമറയ്ക്ക് പിന്നില്‍-സുജിത്ത് വാസുദേവ്

ഛായാഗ്രാഹണ രംഗത്ത് പേരെടുത്ത സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ടീസറും ട്രെയിലറും പുറത്ത് വന്നപ്പോള്‍ ചിത്രത്തിലെ കിടിലന്‍ ഫ്രെയിം കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടിയതാണ്.


English summary
Ezra: 5 Reasons To Watch The Movie!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam