മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലിന്റെ മാസ്! സംവിധായകന്‍ ഫാസിലിന്റെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ!!

Recommended Video

ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ | filmibeat Malayalam

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സ് ആണ് 2019 ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ മൂവി. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി ചിത്രം ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ സകല റെക്കോര്‍ഡുകളും തിരുത്താന്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ വരുന്നുണ്ടെന്ന സന്തോഷത്തിലാണ് ആരാധകര്‍.

സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകരെ ആകാംഷയിലാക്കിയ ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രമിക്കുന്ന പൃഥ്വി ലൂസിഫറിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. റിലീസിനോടനുബന്ധിച്ച് ലൂസിഫറില്‍ നിന്നും താരങ്ങളുടെ പോസ്റ്റര്‍ പുറത്ത് വിടാറുണ്ട്. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സംവിധായകന്‍ ഫാസിലിന്റെ ലുക്ക് വന്നിരിക്കുകയാണ്.

ലൂസിഫര്‍ മിന്നിക്കാനുള്ള വരവാണ്...

ലൂസിഫര്‍ മിന്നിക്കാനുള്ള വരവാണ്...

മലയാളത്തെ ലോകസിനിമയുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് താരപുത്രന്‍ പൃഥ്വിരാജ്. 9 എന്ന സിനിമ നിര്‍മ്മിച്ച് പൃഥ്വി അതിനൊരു തുടക്കം കുറിച്ചിരിക്കുകയാണ്. ഇനി കാണാനുള്ളത് ലൂസിഫറിലെ വിസ്മയമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നി ചിത്രമാണെന്നുള്ളത് ലൂസിഫറിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കേരളത്തില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും ലഭിക്കുന്ന ആരാധക പിന്തുണ സിനിമയുടെ വിജയത്തിന് മുതല്‍ കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫാദര്‍ നെടുമ്പള്ളി

ഫാദര്‍ നെടുമ്പള്ളി

വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ സംവിധായകന്‍ ഫാസിലും സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫാസില്‍ അഭിനയിക്കാന്‍ എത്തുന്നത്. ഇപ്പോഴിതാ ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ്. ഫാദര്‍ നെടുമ്പള്ളി എന്നാണ് ഫാസിലിന്റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലൂസിഫറില്‍ ഒരു പള്ളിലച്ചന്റെ വേഷത്തിലാണ് ഫാസില്‍ അഭിനയിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരന്റെ വേഷമാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 ഒത്തിരി താരങ്ങള്‍

ഒത്തിരി താരങ്ങള്‍

മോഹന്‍ലാല്‍ നായകനാവുമ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളെയും അണിനിരത്തിയാണ് ലൂസിഫര്‍ ഒരുക്കുന്നത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വില്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ലൂസിഫറില്‍ ഉണ്ടാവും. 2018 ജൂലൈ യില്‍ വണ്ടിപ്പെരിയാറില്‍ നിന്നുമായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

റിലീസിനൊരുങ്ങുന്നു

റിലീസിനൊരുങ്ങുന്നു

ഈ വര്‍ഷത്തെ വിഷുവിന് മുന്നോടിയായി എ്ത്തുമെന്ന് തീരുമാനിച്ചിരുന്ന ചിത്രം മാര്‍ച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമ്മാരസംഭവത്തിന് ശേഷം നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്നത് ലൂസിഫറിന് വേണ്ടിയാണ്. വമ്പന്‍ തുക മുതല്‍ മുടക്ക് ആവശ്യമായി വരുന്ന ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്, ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരം

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരം

മാര്‍ച്ച് അവസാനം ലൂസിഫര്‍ എത്തുന്നതിനൊപ്പം മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മധുരരാജയും റിലീസ് ചെയ്യുകയാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയും ചിത്രങ്ങള്‍ ഒന്നിച്ച് റിലീസിനെത്തുന്നതോടെ ഇരുകൂട്ടരുടെയും ആരാധകരും ആവേശത്തിലാണ്. തിയറ്ററുകളുടെ മതിലുകളിലും നാട്ടിലുമടക്കം മധുരരാജയുടെയും ലൂസിഫറിന്റെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒന്നിച്ചെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X