For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫേസ്ബുക്കില്‍ കുത്തിപൊക്കല്‍ മത്സരം, മമ്മൂട്ടി, പൃഥ്വിരാജ്, സണ്ണി ലിയോണിനെ പോലും വെറുതേ വിട്ടില്ല

  |

  രാജ്യത്ത് ഫിറ്റ്‌നസ് ചലഞ്ച് താരങ്ങള്‍ നടത്തുമ്പോള്‍ മറ്റൊരു കാര്യം കൂടി സോഷ്യല്‍ മീഡിയിയലൂടെ നടക്കുന്നുണ്ട്. കുത്തിപൊക്കല്‍ എന്നാണ് അതിനെ പറയുന്നത്. ഇപ്പോള്‍ ആര്‍ക്കെങ്കിലും ഒരു പണി കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്കിലെ പഴയ ഫോട്ടോസ് കുത്തിപൊക്കി വിട്ടാല്‍ മതി.

  പൃഥ്വിയോ സൂര്യയോ ഏറ്റെടുത്തില്ല, ലാലേട്ടന്റെ വെല്ലുവിളി ഏറ്റെടുത്ത് ജൂനിയര്‍ എന്‍ടിആര്‍!

  പഴയ ഫോട്ടോസിന് താഴെ വൗ എന്ന് കമന്റിട്ട് ആരംഭിച്ച കുത്തിപൊക്കല്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം കൊടുക്കുന്നുണ്ട്. ഇത് ചിലര്‍ക്ക് ശല്യമായി തുടങ്ങിയിട്ടുണ്ടെങ്കിലും അത് ആസ്വാദിക്കുന്നവരാണ് കൂടുതല്‍. ശരിക്കും ശല്യമായി മാറിയിരിക്കുന്നത് താരങ്ങള്‍ക്കാണ്. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയുമെല്ലാം വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങളാണ് കുത്തിപൊക്കിയിരിക്കുന്നത്.

  ചക്ക പഴുത്തോന്ന് നോക്കാനിറങ്ങിയ ആനിയെ കൂട്ടി പോയി വിവാഹം കഴിച്ചു! പ്രണയത്തെ കുറിച്ച് ഷാജി കൈലാസ്!

   ഫേസ്ബുക്ക് കുത്തിപൊക്കല്‍

  ഫേസ്ബുക്ക് കുത്തിപൊക്കല്‍

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ പഴയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലൈക്ക് ചെയ്തും കമന്റിട്ടും പഴയ ഫോട്ടോസെല്ലാം കുത്തിപൊക്കുന്ന വിദ്വാന്മാര്‍ സജീവമായിരിക്കുകയാണ്. ആര്‍ക്കെങ്കിലും പണി കൊടുക്കാന്‍ ഇതിലും നല്ല കാര്യം വേറെയില്ല. ഇവരെ പേടിച്ച് പലരും പഴയ ചിത്രങ്ങളെല്ലാം കളയാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ഈ തരംഗം സിനിമാ താരങ്ങള്‍ക്ക് നേരെയായിരിക്കുകയാണ്. ആദ്യകാലത്ത് താരങ്ങള്‍ ഫേസ്ബുക്കിലിട്ട ചിത്രങ്ങളെല്ലാം കുത്തിപൊക്കി കഴിഞ്ഞു.

  ആരെയും വെറുതേ വിട്ടിട്ടില്ല..

  ആരെയും വെറുതേ വിട്ടിട്ടില്ല..

  സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം നടന്നിരുന്ന ഈ പരിപാടി ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗില്‍ നിന്ന് തന്നെയാണ് തുടങ്ങിയത്. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളില്‍ പലതിലും കമന്റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതേ രീതി പിന്നീട് ഹോളിവുഡിലേക്കും പടര്‍ന്നു. കുത്തിപൊക്കലില്‍ മലയാള സിനിമയിലെ താരങ്ങളെയും ആരാധകര്‍ വെറുതേ വിട്ടിട്ടില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ചില നടിമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ക്കും അതിനൊപ്പം സണ്ണി ലിയോണിന്റെ ഫോട്ടോസിനും മലയാളികള്‍ കമന്റിട്ടിട്ടുണ്ട്.

  മത്സരമായി മാറിയിട്ടുണ്ട്...

  ആദ്യം ഒരു തമാശയായി തുടങ്ങിയ പരിപാടി ആണെങ്കിലും ഇപ്പോള്‍ ആരാധകര്‍ തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണ്. സിനിമാ താരങ്ങളെ മാത്രമല്ല രാഷ്ട്രീയക്കാരെയും വിടാതെ പിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനുമടക്കം എല്ലാവര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയത്തെ ബന്ധപ്പെടുത്തിയാണ് പണി വന്നതെന്നുള്ളതും ശ്രദ്ധേയമാണ്. ആഭ്യന്തര വകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങളുമായിട്ടാണ് പിണറായി വിജയന്‍ ഇരയായതെങ്കില്‍ പ്രെട്രോള്‍ വില, കുമ്മാനത്തിന്റെ ഗവര്‍ണ സ്ഥാനം എന്നിവയെ കുറിച്ചാണ് ചോദിക്കുന്നത്.

  കിടിലന്‍ ചിത്രങ്ങള്‍

  കാലം മാറുന്നതിനനുസരിച്ച് കോലവും മാറും. അതിനാല്‍ പഴയ ഫോട്ടോസ് അക്കാലത്തെ നല്ലതായിരുന്നെങ്കിലും ഇപ്പോള്‍ കാണുമ്പോള്‍ ചിരിവരും. ഒരു ഉദ്ഘാടനത്തിനിടെ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ചുള്ളതും അനന്ദഭദ്രം എന്ന സിനിമയിലെ പൃഥ്വിയുടെ ചിത്രവുമടക്കം കുത്തിപൊക്കിയതെല്ലാം ചിരി വരുന്ന ഫോട്ടോസാണ്. മമ്മൂട്ടിക്ക് കൂളിംഗ് ഗ്ലാസിനോടുള്ള ഇഷ്ടം അന്നും ഇന്നും ഒരുപോലെ എന്ന് പറഞ്ഞായിരുന്നു ഫോട്ടോ കുത്തിപൊക്കിയത്.

   സണ്ണി ലിയോണിനെയും വിട്ടില്ല..

  സണ്ണി ലിയോണിനെയും വിട്ടില്ല..

  ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. മുന്‍ പോണ്‍ താരവും ഇപ്പോള്‍ ബോളിവുഡ് സുന്ദരിയുമായ സണ്ണിക്ക് കേരളത്തില്‍ നിറയെ ആരാധകരാണ്. കുത്തിപൊക്കുന്ന പരിപാടി സണ്ണിയുടെ അക്കൗണ്ടിലും എത്തി. ഇതോടെ സണ്ണിയുടെ പഴയ ഒരുപാട് ചിത്രങ്ങളാണ് പൊങ്ങി വരുന്നത്. ആരാധകരുടെ പുതിയ പരിപാടിയെ കുറിച്ച് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

  English summary
  Facebook friends likeing old photos of Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X