twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരേയൊരു രാജാവ്, മോഹൻലാൽ എമ്പുരാൻ ആകുമ്പോള്‍, കുറിപ്പ് വൈറലാകുന്നു

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളി അധോലോക നായകനായ അബ്റാം ഖുറേഷിയായി പ്രത്യക്ഷപ്പെടുന്നതോടെയാണ് ലൂസിഫർ അവസാനിക്കുന്നത്. അക്ഷരം പ്രതി കിളി പോകുന്ന ഒരു ക്ലൈമാക്സ് ആയിരുന്നു അത്. ഇപ്പോഴും ലൂസിഫറിന്റെ ത്രില്ല് പ്രേക്ഷകരെ വിട്ട് പോയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹരി മോഹൻ ജി എഴുതിയ കുറിപ്പാണ്. ആരാണ് അബ്റാം ഖുറേഷിയെന്നും അദ്ദേഹത്തിന്റെ ഗംഭീര എൻട്രിയെ കുറിച്ചാണ് ഹരി മോഹൻ തന്റെ കുറിപ്പിൽ പറയുന്നത്.

    mohanlal

    "No its impossible.. എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...മൊസാദിന്റെ കണ്ണു വെട്ടിച്ച് ഇസ്രായേലിൽ വച്ച് ഇങ്ങനൊരു മീറ്റിംഗ്... ഇല്ല അതൊരിക്കലും നടക്കില്ല നിങ്ങളെ ആരോ പറ്റിച്ചതാണ് കാൾ. ദേശീയ സുരക്ഷയുടെ ചുമതലയുള്ള അജിത് ദേശ്പാണ്ഡെ കുറച്ചു നീരസത്തിൽ തന്നെയാണ് പറഞ്ഞത്. ചിലതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും സർ പക്ഷെ വിശ്വസിക്കില്ല എന്നത് കൊണ്ട് അതൊന്നും സത്യമല്ല എന്ന് വാദിക്കരുത്..ഇന്നു ജൂൺ 6 ശനിയാഴ്ച്ച
    ഈ നൂറ്റാണ്ടിലെ ആദ്യത്തെ ആറാം മാസത്തിലെ ആദ്യത്തെ ശനിയാഴ്ച ജൂൺ 6 ആറാം മാസം,ആഴ്ചയിലെ ആറാമത്തെ ദിവസം..666 മൂന്ന് ആറുകളുടെ ഉത്തമമായ സംയോജനം....

    ഭ്രാന്തുകൾ കേൾക്കാൻ സമയമില്ലെനിക്ക്

    ഈ സൂചനകൾ വെറുമൊരു മാസക്കണക്കിലേക്കല്ല പാണ്ഡെ സാബ് വിരൽ ചൂണ്ടുന്നത്.ഈ ലോകത്തിന്റെ വിനാശത്തിലേക്കുള്ള സൂചയാണിത്"കാൾ പൂർണ്ണമായി ഉറപ്പിച്ച
    മട്ടിലാണ് സംസാരിക്കുന്നത്..."എന്ത് വിനാശം?നിങ്ങൾ എന്താണ് അർഥമാക്കുന്നത്?Mr കാൾ നിങ്ങൾ വിശുദ്ധ വത്തിക്കാനിൽ നിന്നുള്ള പുരോഹിതൻ ആണെന്നുള്ള മര്യാദയിലാണ്
    ഇത്ര നേരം നിങ്ങളെ സംസാരിക്കാൻ അനുവദിച്ചത്...അല്ലാതെഇങ്ങനെ ഭ്രാന്തുകൾ കേൾക്കാൻ സമയമില്ലെനിക്ക്....ദേശ്പാണ്ഡെ ഒന്നുകൂടെതന്റെ ശബ്ദം കടുപ്പിച്ചു...
    മറുപടിയെന്നോണംതന്റെ കനത്ത രോമക്കുപ്പായം ദേഹത്തോട് അടുപ്പിച്ചു പിടിച്ച്ഫാദർ കാൾ ഒന്നു ചിരിച്ചു....എല്ലാത്തിനും അർഥമുണ്ട് പാണ്ഡെ സാബ്. അർഥം മാത്രമല്ല.യുക്തിയും വിശ്വാസവും നയിക്കുന്ന പാതയിൽ തന്നെ ചിന്തിച്ചാൽ മതി.

     അവൻ ലോകത്തെ ഭരിക്കും

    ഏകദേശം അൻപതു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1970 ജൂൺ 6 തിങ്കളാഴ്ച്ച ദക്ഷിണേന്ത്യയിൽ ഇരുൾ മങ്ങിയൊരു താഴ്‌വരയിലെ തൊഴിലാളി ലായത്തിൽ ഒരു കുഞ്ഞിന്റെ ജനനം നടന്നു...മുട്ടാടിൻ പറ്റങ്ങൾ വരവേൽപ്പ് കൊടുത്തൊരു ജനനം... അതിനും മൂന്ന് ദിവസങ്ങൾക്കു മുൻപൊരു ഉൽക്കയുടെ സാന്യധ്യം ഉണ്ടായിരുന്നു എന്ന് നിങ്ങളുടെ വാനനിരീക്ഷകർ തന്നെ അന്നു രേഖപ്പെടുത്തിയിരുന്നു... അതു നിങ്ങൾക്ക് പരിശോധിക്കാം..അതിനൊപ്പം "യഹൂദർ സിയോണിലേക്ക് മടങ്ങിയെത്തുമ്പോൾ..."
    എന്ന വാചകം കൂടി ചേർത്തു വായിക്കുക...1950ന്റെ തുടക്കത്തിൽ ജൂതർ ഇസ്രായേലിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു..റോമാ സാമ്രാജ്യത്തിന്റെ ഉദയം...അക്കാലത്തെ ലോക വിപണി സംബന്ധമായ കരാറുകൾ അങ്ങനൊരു സാഹചര്യത്തിന്റെ തുടക്കം കാണിക്കുന്നുണ്ട് പാണ്ഡെ. അവിടെ നിതാന്തമായ ആഴമുള്ള സമുദ്രത്തിൽ നിന്ന് അവൻ ഉയർന്നു വരും...നിതാന്തമായ ആഴമുള്ള സമുദ്രം...അതു മറ്റൊന്നുമല്ല കലുഷിതമായ രക്തപങ്കില കുതികാൽ വെട്ടുകൾ നടക്കുന്ന ഇടം...രാഷ്ട്രീയം....അവിടെ ആ രാഷ്ട്രീയ പാശ്ചാത്തലത്തിൽ അവൻ ഉദയം കൊള്ളും.. അതിലൂടെ അവൻ ലോകത്തെ ഭരിക്കും...ആ ജനനം നടന്നു കഴിഞ്ഞു പാണ്ഡെ...

    ഇതിലൊക്കെ എന്ത് യുക്തിയുണ്ട്

    "Mr കാൾ നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല...ഇതിലൊക്കെ എന്ത് യുക്തിയുണ്ട്... ഇനി ഉണ്ടെങ്കിൽ തന്നെ കാലം എത്ര കഴിഞ്ഞിരിക്കുന്നു
    ഇതിപ്പോൾ പറയേണ്ട കാര്യമെന്താണ്....കാര്യമുണ്ട് പാണ്ഡെ അവൻ ജനിച്ചു എന്നെ ഞാൻ പറഞ്ഞുള്ളു.ഈ ലോകത്തെ നിയന്ത്രിക്കാൻ പോന്ന ശക്തിയായി അവൻ വളരും എന്നാണ് വചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പക്ഷെ ഭയപ്പെടുത്തുന്ന ഒരു വസ്തുത വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത്...പഴയ ഹീബ്രു ബൈബിളിൽ നിന്ന് ബോധപൂർവം മുറിച്ചു മാറ്റപ്പെട്ടൊരു ഭാഗം വളരെ വൈകിയാണ് വായിച്ചറിയാൻ കഴിഞ്ഞത്... അതിൽ പറയുന്നത് അനുസരിച്ച്...."അവൻ കിരീടം ധരിക്കുന്നതിനു മുൻപ് ലോകം പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു മഹമാരിയെ നേരിടും അതു ലോകത്തെ ഞെരുക്കും....ഭയപ്പെടുത്തും..അവിടെ ആ സാഹചര്യത്തിൽ സംഖ്യകളുടെ സംയോജനത്തിൽ ക്രിസ്തുവിന്റെ തുടക്കത്തിൽ...പീഡകളാൽ വലയപ്പെടുന്നവരുടെ നാട്ടിൽ നിന്ന് അവൻ എത്തും ഇവിടെ വിശുദ്ധ നഗരത്തിൽ വച്ചു അവന്റെ കിരീട ധാരണം നടക്കും...

    ലോകത്തെ ഭയപ്പെടുത്തുന്നു

    മഹാമാരിയുടെ ഞെരുക്കം ലോകത്തെ ഭയപ്പെടുത്തുന്നു പാണ്ഡെ..മരണം നമ്മെ പിന്തുടരുന്നു .പീഡിതരുടെ ഇടയിൽ ജനിച്ചവൻ...അതു മൂന്നാം ലോക രാജ്യങ്ങളുടെ ഭാഗമായ ഇന്ത്യയാണ് പാണ്ഡെ...അവൻ ജനിച്ചതും തുടരുന്നതും രാഷ്ട്രീയത്തിലായിരുന്നു പാണ്ഡെ...ഇപ്പോൾ വിശുദ്ധ നഗരത്തിലേക്ക് സഞ്ചരിച്ചതും ഇവിടെ നിന്നു തന്നെ...ലോകത്തെ ഭരിക്കാൻ പോകുന്ന, നിയന്ത്രിക്കാൻ പോകുന്ന തിന്മയുടെ ശക്തിയുടെ ഉദയം....ഇതൊന്നും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കില്ല.പക്ഷെ ഇന്നലെ റഷ്യയിൽ നിന്നൊരു ചാർട്ടേഡ് വിമാനം ഇസ്രായേലിലേക്ക് പുറപ്പെട്ടതിന്റെ രേഖകൾ നിങ്ങൾക്ക് പരിശോധിക്കാം. അതിൽഏഴു യാത്രക്കാരുണ്ടായിരുന്നു... അവരിലെ ഒരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും...ഇതു തീർച്ചയായും നിങ്ങളുടെ യുക്തിക്കു നിരക്കുന്നത് ആയിരിക്കുംനോക്കൂ Mr പാണ്ഡെ..കാൾ തന്റെ കൈവശം സൂക്ഷിച്ചിരുന്നൊരു ചിത്രമെടുത്ത് മേശപ്പുറത്തേക്കു വച്ചു .എയർപോർട്ടിൽ നിന്നു രഹസ്യമായി എടുത്ത ചിത്രങ്ങളായിരുന്നവ. പാണ്ഡെയുടെ കണ്ണുകൾ ചിത്രത്തിൽ പതിഞ്ഞു.... ആ കണ്ണുകൾ വിറച്ചു തുടങ്ങി."

    ചുവന്ന പരവതാനി വിരിച്ചിരുന്നു

    ണീം... ണീം... ണീം''. സമയം വൈകിട്ട് കൃത്യം ആറുമണി....ഇതേ സമയം...ജസ്‌റീൽ നഗരം വിശുദ്ധ ഇസ്രായേലിലെ പഴയ പട്ടണം ക്രിത്യാനിറ്റിയുടെ തുടക്കം. സംഭവിച്ച ഇടം. അവിടെ ഖനനം നടക്കുന്ന അസ്ഥിവാരങ്ങളുടെ ഇടയിലൂടെ കീഴേക്കുള്ള ഗോവണിയിറങ്ങി.പോകുന്ന കറുത്ത തുണികൊണ്ടു തല മൂടപ്പെട്ടൊരു സംഘം... അവർ ചെന്നു നിന്നത് വിശാലമായൊരു അകത്തളത്തിലാണ്... അവിടെയൊരു ആരാധന നടക്കുന്നുണ്ടായിരുന്നു..കറുത്ത മെഴുകു തിരികൾ പുകയുന്ന അന്തരീക്ഷം. ആ സദസ്സിൽ മൊസാദ് അടക്കം പല രാജ്യങ്ങളിൽ നിന്നായി ക്ഷണിക്കപ്പെട്ട വിവിധ രാഷ്ട്രീയ രഹസ്യാന്വേഷണ പ്രതിനിധികളുണ്ടായി പ്രതിനിധികളുണ്ടായിരുന്നു. അതിനു ഒത്ത നടുവിലായി ഉറപ്പിച്ചിരുന്ന അലങ്കരിച്ച സിംഹാസനം മട്ടിലുള്ള കസേരയിൽ കറുപ്പിൽ സ്വർണ്ണ നാണയങ്ങൾ തുന്നിപ്പിടിപ്പിച്ച ചുവന്ന പരവതാനി വിരിച്ചിരുന്നു...

    എൻട്രി

    'ണീം' ഒരു നാഴിക മണികൂടി അടിച്ചു...മുന്നിലെ ഇരുളിൽ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടു തുടങ്ങി...സദസ്സ് എഴുന്നേറ്റു നിന്നുവരുന്നവർക്ക് വഴിയൊരുക്കി...കറുത്ത തുണി കൊണ്ട് തല മൂടപ്പെട്ട ആറു പേരുടെ സംഘം...അവർക്ക് ഒത്ത നടുവിലായി നീളൻ മേലങ്കിയണിഞ്ഞ ഏഴാമൻ....തിളങ്ങുന്ന ഇളം കറുപ്പ് നിറമുള്ള കണ്ണുകൾ,കറുപ്പും വെളുപ്പും കലർന്നു ഇടതൂർന്ന താടി രോമങ്ങൾ നന്നായി കൂർത്തു പിരിഞ്ഞ മീശയുടെ മേലറ്റം....വരുന്ന വരവിൽ അയാളുടെ കൈകൾ ഓരോരുത്തരായി ചുംബിച്ചു കൊണ്ടിരുന്നു..അയാളുടെ വലതു കൈയിലെ മൂന്ന് വിരലുകളിൽ രേഖപ്പെടുത്തിയ മൂന്ന് സംഖ്യകളുടെ അടയാളം .- 666 -അന്തിക്രിസ്തുവിന്റെ അടയാളം. അയാൾ പരവതാനി വിരിച്ച കസേരയിലിരുന്നു. അംഗരക്ഷകർ കത്തിച്ചു നൽകിയ ചുരുട്ടിന്റെ വെളിച്ചം ആ മുഖത്തു നിഴലിച്ചു...."വീണ്ടും മുഴങ്ങുന്ന ബൈബിൾ വചനം. "അലയൊടുങ്ങാത്ത സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നു. അവൻ ഉയർന്നു വരും...

    Read more about: mohanlal
    English summary
    Facebook post about Mohanlal movie Empuran Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X