ലക്ഷ്മി നക്ഷത്ര വിവാഹിതയായോ? പട്ടുസാരിയും മുല്ലപ്പൂവും ചൂടി പൂമാലയിട്ട് നിൽക്കുന്ന നടിയുടെ ചിത്രം, സത്യമിങ്ങനെ
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍ എന്ന പരിപാടിയിലൂടെ വന്ന് പിന്നീടത് സ്റ്റാര്‍ മാജിക് ആയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായത്. പിന്നീടിങ്ങോട്ട് നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലും മറ്റുമായി നല്ലൊരു അവതാരകയായി താരം മാറി. ലക്ഷ്മി എപ്പോഴാണ് വിവാഹിതയാവുക, പ്രണയമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എല്ലായിപ്പോഴും ഉയര്‍ന്ന് വരാറുണ്ട്. ഇപ്പോഴിതാ അത്തരം വാര്‍ത്തകള്‍ക്ക് ശക്തി പകരുന്ന ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
പട്ടുസാരി ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി, കഴുത്തില്‍ പൂമാലയൊക്കെ ഇട്ട് നില്‍ക്കുന്ന ലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. ഇതോടെ ലക്ഷ്മി വിവാഹിതയായെന്ന തരത്തിലുള്ള പ്രചരണങ്ങളും വന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ആഗ്രഹം സഫലമായി എന്ന് പറഞ്ഞ് കണ്ണ് നിറയുന്ന താരത്തിന്റെ വീഡിയോ കൂടി വന്നതോടെ ആരാധകരും അതിശയത്തിലായി. എന്നാല്‍ അതിന് പിന്നിലൊരു രസകരമായ കാര്യമുണ്ട്.

ലക്ഷ്മിയുടേത് വിവാഹമായിരുന്നില്ല, പകരം നാരീ പൂജ നടത്തിയതായിരുന്നു. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ ഒരുപാട് ഭക്തജനങ്ങള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു പൂജ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പങ്കുവെക്കുകയും ചെയ്തു. ചുവപ്പും പച്ചയും നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു താരമെത്തിയത്. അതേ സമയം വേദിയില്‍ വെച്ച് ലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്...

'കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പറ്റിയത് തന്നെ എന്റെയൊരു മഹാഭാഗ്യമായി തന്നെ കാണുകയാണ്. ക്ഷേത്ര കമ്മിറ്റിയിലുള്ള എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് വേദിയില്‍ നിന്നും ലക്ഷ്മി പോയത്. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തില്‍ വെച്ച് ലക്ഷ്മിയുടെ നാരിപൂജ കഴിഞ്ഞത്. പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിനുള്ള നന്ദിയും ലക്ഷ്മി പറയുന്നു. ക്ഷേത്രത്തില്‍ നിന്നും നിറക്കണ്ണുകളോടെ ദേവിയെ തൊഴുന്നതടക്കമുള്ള ലക്ഷ്മിയുടെ വീഡിയോസാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായത്.

ലക്ഷ്മി നക്ഷത്ര രഹസ്യമായി വിവാഹിതയായതല്ലെന്ന് മനസിലായതോടെ എന്തിനാണ് നാരീപൂജ നടത്തിയത് എന്നതിനെ കുറിച്ചായി ചര്‍ച്ചകള്‍. ഒരു നാരിയുടെ പാദം കഴുകി പരിശുദ്ധമാക്കി കൊണ്ടാണ് പൂജയിലെ പ്രധാന ചടങ്ങ് നടത്തുന്നത്. ഇതിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് 3 ദിവസം വ്രതാനുഷ്ഠമായി താമസിക്കാറുമുണ്ട്. ദേവിയോടുള്ള തന്റെ ഭക്തി അറിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നുമായിരുന്നു ആരാധകര്‍ക്കിടയില്‍ നിന്ന് വന്ന ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി.
Recommended Video

തനിക്ക് മുന്‍പ് പല പ്രമുഖരും ഇതേ വഴിയിലൂടെ പോയിട്ടുണ്ടെന്ന് വേദിയില്‍ വെച്ച് ലക്ഷ്മി സൂചിപ്പിച്ചിരുന്നു. മുന്‍പ് ചക്കുളത്ത് കാവ് ക്ഷേത്രത്തില്‍ നടത്തിയ നാരീപൂജയില്‍ മഞ്ജു വാര്യരും ഉര്‍വശിയും ഉള്‍പ്പടെയുള്ള പ്രമുഖ നടിമാര്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് ഇതേ കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 'ഒരു സ്ത്രീക്ക് എന്തൊക്കെ സമ്പത്തും നേട്ടങ്ങളും ഉണ്ടായാലും ഏറ്റവും അധികം അവള്‍ സന്തോഷിക്കുന്നത് മറ്റുള്ളവരില്‍ നിന്ന് സ്നേഹിക്കപ്പെടുമ്പോഴും ആദരിക്കപ്പെടുമ്പോഴും ആണെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.


Click it and Unblock the Notifications











