For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപും മീനൂട്ടിയും കാവ്യയ്ക്കൊരുക്കിയ സര്‍പ്രൈസ്! മഞ്ജു വാര്യര്‍ക്ക് നല്‍കിയ അതേ പണി കാവ്യയ്ക്കും

  |

  അടുത്തിടെയാണ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ജന്മദിനം ആഘോഷിച്ചത്. മഞ്ജുവിന്റെ പിറന്നാള്‍ വിശേഷങ്ങള്‍ക്ക് പിന്നാലെ നടി കാവ്യ മാധവനും തന്റെ ജന്മദിനം ആഘോഷിക്കുകയാണെന്നുള്ള വിശേഷമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായതിന് ശേഷം നല്ലൊരു കുടുംബിനിയായി കഴിയുകയായിരുന്നു കാവ്യ.

  ഒന്ന് രണ്ട് പൊതുപരിപാടികള്‍ക്ക് വന്നിട്ടുണ്ടെങ്കിലും ബാക്കി സമയം വീട്ടില്‍ തന്നെയായിരുന്നു കാവ്യ. ഇന്നിതാ കാവ്യയുടെ ജന്മദിനം എങ്ങനെ ആഘോഷിച്ചെന്ന് അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് പുതിയൊരു വീഡിയോ എത്തിയിരിക്കുകയാണ്. കാവ്യയ്ക്ക് വേണ്ടി ദിലീപും മകള്‍ മീനാക്ഷിയും ഒരുക്കിയ പിറന്നാളാഘോഷത്തിന്റെ വീഡിയോ ആണെന്ന് തരത്തിലാണ് ഇത് പ്രചരിച്ചത്.

  കേക്ക് മുറിക്കുന്നതിന് മുന്‍പ് മെഴുകുതിരി ഊതി കെടുത്താന്‍ ശ്രമിക്കുന്ന കാവ്യയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. ചുറ്റും നില്‍ക്കുന്നവര്‍ ചിരിക്കുന്നുണ്ടെങ്കിലും തുടക്കത്തില്‍ കാവ്യയ്ക്കും കാര്യം മനസിലായില്ല. ഊതി കെടുത്തിയ മെഴുകുതിരികള്‍ പിന്നെയും തെളിഞ്ഞ് വരികയായിരുന്നു. അവസാനം എല്ലാം ഊതി കെടുത്തി വിജയിച്ചെന്ന് കരുതി നില്‍ക്കുമ്പോള്‍ വീണ്ടും തിരി തെളിഞ്ഞ് വന്നു. ഇതോടെ തനിക്ക് ഒരു പണി ഒരുക്കിയതാണെന്ന് മനസിലാക്കിയ കാവ്യയുടെ ക്ഷമ നശിച്ചെങ്കിലും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയായിരുന്നു നടി.

  കാവ്യക്ക് ബെര്‍ത്ത്‌ഡേ സര്‍പ്രൈസ് കൊടുത്ത് മീനാക്ഷിയും ദിലീപും എന്ന ക്യാപ്ഷനിലായിരുന്നു വീഡിയോ എത്തിയത്. കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ സുജ കാര്‍ത്തിക അടക്കമുള്ളവരെ വീഡിയോയില്‍ വ്യക്തമായി കാണാം. ഒരു യൂട്യൂബ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന ഈ ആഘോഷം പിറന്നാളിന്റേത് തന്നെയാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തമല്ല. ദിലീപ്-കാവ്യ വിവാഹ വാര്‍ഷികത്തിന് നടത്തിയ പാര്‍ട്ടിയ്ക്കിടെയുള്ളതാണെന്നും ചിലര്‍ സൂചിപ്പിക്കുന്നുണ്ട്.

  എന്നാല്‍ ഈ മാസം തന്നെ ഉണ്ടായിരുന്ന നടി മഞ്ജു വാര്യരുടെ പിറന്നാള്‍ ആഘോഷത്തെ ഓര്‍മ്മിക്കുന്നതാണ് കാവ്യയുടെ ആഘോഷവുമെന്നും ചിലര്‍ കണ്ടെത്തിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ സര്‍പ്രൈസായി കേക്ക് ഒരുക്കിയിരുന്നു. അത് മുറിക്കാനെത്തിയ മഞ്ജു മെഴുക്തിരി അണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഒടുവില്‍ പാതി തെളിഞ്ഞ് നിന്ന മെഴുതിരിയുടെ സാന്നിധ്യത്തില്‍ തന്നെ മഞ്ജു കേക്ക് മുറിക്കുകയായിരുന്നു.

  മീശമാധവൻ തീയേറ്ററുകളിലെത്തിയ കഥ | Old Movie Review | filmibeat Malayalam

  പൂക്കാലം വരവായ് എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ കാവ്യ മാധവന്‍ പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി. 1984 സെപ്റ്റംബര്‍ 19 നായിരുന്നു മഞ്ജുവിന്റെ ജനനം. ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുന്ന കാവ്യ പതിനാലം വയസിലാണ് നായികയായി അഭിനയിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയായിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റം. ദിലീപിന്റെ നായികയായിട്ടായിരുന്നു കാവ്യയുടെ അരങ്ങേറ്റം. ഏറ്റവുമൊടുവില്‍ 2015 ല്‍ പുറത്തിറങ്ങിയ പിന്നെ എന്ന സിനിമയിലാണ് കാവ്യ അഭിനയിച്ചത്. ഈ സിനിമയിലും ദിലീപ് തന്നെയായിരുന്നു നായകന്‍.

  വീഡിയോ കാണാം

  English summary
  Fact Check: The Viral Birthday Video Of Kavya Madhavan Was Taken During Wedding Celebration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X