നടന് ഒത്തിരി പരിമിതികളുണ്ട്, ഇഷ്ടം പ്രൊഡ്യൂസറാകാന്‍; ഞാന്‍ ഒരു ജോലിയും കിട്ടാത്തതുകൊണ്ട് നടനായി
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഫഹദ് ഫാസില്‍. ആവേശമാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ആവേശത്തില്‍ ഫഹദിന്റെ പ്രകടനത്തെ എല്ലാവരും വലിയ രീതിയില്‍ ആഘോഷിക്കുകയാണ്. തനിക്ക് അഭിനയിക്കുന്നതിനേക്കാളും ഇഷ്ടം ഒരു പ്രൊഡ്യൂസറാകാനാണെന്ന് മുമ്പ് ഫഹദ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതില്‍ വിശദീകരണം നല്‍കുകയാണ് ഫഹദ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു ആക്ടര്‍ എന്ന നിലയില്‍ തനിക്ക് കുറേ പരിമിതികള്‍ ഉണ്ടെന്നും, പ്രൊഡ്യൂസറായി ഇരിക്കാനാണ് അതിലും താത്പര്യമെന്നും ഫഹദ് പറയുന്നു. താന്‍ മറ്റു വഴികളൊന്നുമില്ലാതെ സിനിമയില്‍ എത്തിയതാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഒരു നടന്‍ എന്ന രീതിയില്‍ തനിക്ക് ഒത്തിരി പരിമിധികള്‍ ഉണ്ട്. ക്യാമറാമാന്റെ അടുത്ത് എന്ത് ലെന്‍സ് ആണ് ഇടുന്നത്, എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ എപ്പോഴും ചോദിക്കേണ്ടി വരാറുണ്ട്. ഒരു ആക്ടര്‍ ശരിക്ക് അത് ചെയ്യാന്‍ പാടില്ലാത്തതാണ്. മോഹന്‍ലാലോ മമ്മൂട്ടിയോ അതൊന്നും ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന് ഫഹദ് പറയുന്നു.
എന്റെ അച്ഛന്‍ പറയാറുണ്ട്, ക്യാമറയുടെ മുന്നില്‍ നിന്ന് ഡയലോഗ് പറയാന്‍ പോകുന്ന സമയത്ത് ആര്, എങ്ങനെയാണ് ഈ ഷോട്ട് എടുക്കാന്‍ പോകുന്നതെന്ന് നീ ഒരിക്കലും ചിന്തിച്ച് ബുദ്ധിമുട്ടാന്‍ പാടില്ല. പക്ഷെ, ഞാന്‍ അക്കാര്യത്തില്‍ കോണ്‍ഷ്യസ് ആണ്. കോസ്റ്റിയൂമറുടെ അടുത്ത് ഇത് നന്നായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കാറുണ്ട്.
അതുകൊണ്ട് തന്നെ എനിക്ക് ഒരു നടന്‍ എന്ന രീതിയില്‍ കുറേ ലിമിറ്റേഷന്‍സ് ഉണ്ടെന്ന് ഞാന്‍ തന്നെ മനസിലാക്കുന്നുണ്ട്. കുറേ പേരെ ഡിപന്‍ഡ് ചെയ്യേണ്ടി വരുന്നുണ്ട്. പ്രോഡ്യൂസര്‍ എന്ന നിലയില്‍ എനിക്ക് അങ്ങനെ ഒരു പ്രശ്‌നമേയില്ല. ഞാന്‍ ആളുകള്‍ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കാറുണ്ട്.
അത് എനിക്ക് ഇഷ്ടവുമാണ്. ശ്യാം പുഷ്‌കരനും ദിലീഷും പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നത് രസമാണ് കാണാന്‍. പക്ഷെ സിനിമയ്ക്ക് അകത്ത് നിന്ന് കണ്‍ട്രോള്‍ ചെയ്ത് സിനിമ ചെയ്യുന്നത് നല്ല വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പ്രൊഡ്യൂസര്‍ എന്ന നിലയ്ക്ക് എനിക്ക് ഒരു ലിമിറ്റേഷനുമില്ല.
ഞാന്‍ ആക്ടര്‍ ആയത് എനിക്ക് വേറെ ഒരു ജോലിയും കിട്ടാത്തതുകൊണ്ടാണ്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്യുന്നതല്ലല്ലോ. ഒത്തിരിപേര്‍ കൂടെയില്ലേ എന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.
ഫഹദ് രജിനികാന്തിനൊപ്പം വേട്ടൈയാന്‍ എന്ന ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റാണ ദഗുബാട്ടി, അമിതാഭ് ബച്ചന്‍, ദുഷാര വിജയന്‍, റിതിക സിംഗ് എന്നവിരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് രജിനികാന്തുമായി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചും ഫഹദ് പറഞ്ഞു.

ഞാന്‍ അദ്ദേഹത്തോട് എപ്പോഴും ചോദിക്കാറുണ്ട് എന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന്. ഇല്ല... ഇല്ല... എനിക്ക് നിന്റെ സിനിമയൊന്നും കാണേണ്ട ആവശ്യമില്ല. എനിക്ക് നിന്നെ നന്നായി അറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഞാന്‍ അഭിനയിച്ച വിക്രം, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
അദ്ദേഹം എന്നെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ കൂടെ ഇരിക്കുക, ഒരു വരി പറയുക, ഇതൊക്കെ എനിക്ക് വലിയ കാര്യമാണ്. അവരോടൊപ്പമൊക്കെ ചിലവഴിക്കുമ്പോള്‍ സിനിമയുടെ ഒരു വലിയ ചരിത്രം തന്നെയാണ് എന്റെ മനസിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











