പ്രണവിനും പ്രിയദര്‍ശനുമൊപ്പം ഫഹദും നസ്രിയയും, വിവാഹ വിരുന്നിലെ സ്‌പെഷല്‍ ചിത്രം വൈറല്‍

ആന്റണി പെരുമ്പാവൂരിന്റെ മകളായ ഡോക്ടര്‍ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹം കഴിഞ്ഞതിന് ശേഷമായി അടുത്ത ദിവസമാണ് സിനിമാലോകത്തുള്ളവര്‍ക്കായി പ്രത്യേക വിരുന്ന് സംഘടിപ്പിച്ചത്. താരങ്ങളും സംവിധായകരുമെല്ലാം വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്നിന്‍രെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് മോഹന്‍ലാലും ഇത്തവണ ചടങ്ങിനെത്തിയിരുന്നു. മോഹന്‍ലാലും ആന്റണിയും വര്‍ഷങ്ങളായി ഒരുമിച്ച് കഴിയുന്നവരാണ്. ഡ്രൈവറായാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് മോഹന്‍ലാലിന്റെ നിഴലായി മാറുകയായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തില്‍ നടക്കുന്ന ചടങ്ങ് പോലെയാണ് ഇത് അനുഭവപ്പെടുന്നതെന്നും മകളുടെ വിവാഹം നടക്കുന്ന പോലെയാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പള്ളിയിലെ ചടങ്ങിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹവിരുന്ന് നടത്തിയത്. മമ്മൂട്ടി, ബിജു മേനോന്‍, ആന്റോ ജോസഫ്, രമേഷ് പിഷാരടി, ഫഹ്ദ ഫാസില്‍, ജയസൂര്യ, സരിത, ഫഹദ് ഫാസില്‍ നസ്രിയ നസീം, സുപ്രിയ മേനോന്‍ തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായെത്തിയത്. ഇവരുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.കറുപ്പായിരുന്നു റിസപ്ഷന്റെ തീം. അതിഥികളും ആതിഥേയരുമെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു എത്തിയത്. ഫഹദ് ഫാസിലും നസ്രിയയുമായിരുന്നു വേറിട്ട് നിന്നത്. കളര്‍ഫുളായാണ് ഇവരെത്തിയത്.

Fahad Fazil

സന്തോഷ് കുരുവിളയ്ക്കും പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലിനുമൊപ്പമായി നില്‍ക്കുന്ന ഫഹദിന്റേയും നസ്രിയയുടേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു എല്ലാവരും അണിഞ്ഞത്. നാളുകള്‍ക്ക് ശേഷമായി എല്ലാരേയും കാണാനായതിന്റെ സന്തോഷമായിരുന്നു താരങ്ങളെല്ലാം പ്രകടിപ്പിച്ചത്.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception

പൊതുവേദികളില്‍ നിന്നും അകന്ന് നില്‍ക്കുന്ന പ്രകൃതക്കാരനാണ് പ്രണവ് മോഹന്‍ലാല്‍. വിസ്മയയുടെ കൈപിടിച്ചായിരുന്നു പ്രണവ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത്. റിസപക്ഷനില്‍ പങ്കെടുത്തവരെല്ലാമായി പ്രണവും ഫോട്ടോയെടുത്തിരുന്നു. താരപുത്രന്റെ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായി ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി കീര്‍ത്തി സുരേഷ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X