twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന്റെ മുറ്റത്ത് അവാര്‍ഡിന്റെ തിളക്കം

    By Soorya Chandran
    |

    തിരുവനന്തപുരം: മലയാളം അടുത്തിടെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഓരോ സിനിമയിലും ഒരു നടന്‍ എന്ന നിലയില്‍ ഫഹദ് പുലര്‍ത്തുന്ന മികവും വ്യത്യസ്തതയും എന്നും സിനിമാ പ്രേമികള്‍ അംഗീകരിച്ചിരുന്നു.

    മികച്ച നടനായി എന്തുകൊണ്ടാണ് ഫഹദ് ഫാസിലിനെ ഇത്രനാളും സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കാതിരുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയല്ല ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം. ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ സിന്പിളി ഔട്ട്സ്റ്റാന്റിങ് എന്നാണ് പലരും വിലയിരുത്തിയിരുന്നത്. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ വൃത്തിരാക്ഷസനായ ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തേയും ഫഹദ് അതിമനോഹരമാക്കി. ഈ രണ്ട് ചിത്രങ്ങളിലെ പ്രകടമാണ് ഫഹദിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

    തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായ മൈക്കേല്‍ എന്ന ചിത്രകാരന്റെ വേഷമാണ് ഫഹദ് ഫാസിലിന് സിനിമയില്‍. കോളേജില്‍ ജൂനിയറായെത്തുന്ന ഗായത്രി എന്ന തമിഴ് ബ്രാഹ്മണ പെണ്‍കുട്ടിയെ പ്രണയിക്കുന്ന മൈക്കല്‍ പിന്നീട് ഗായത്രിക്കൊപ്പം കോളേജ് വിടുന്നു. കോളേജിന് പുറത്ത് ഒരു ഫ്‌ലാറ്റില്‍ വിവാഹിതരാകാതെ തന്നെ ഒരു മിച്ച് താമസിക്കുകയാണ്.

    മൈക്കേലിന് വേറൊന്നും ഒരു പ്രശ്‌നമേ അല്ല. ചിത്രങ്ങള്‍ വരക്കണം. വരച്ചുകൊണ്ടേയിരിക്കണം. അതിന് നല്ല കാന്‍വാസ് വേണം, മികച്ച ചായങ്ങള്‍ വേണം. ഇതിനെല്ലാം ഉള്ള പണം പക്ഷേ ഗായത്രി തന്നെ ജോലി ചെയ്തു കണ്ടെത്തണം. തുടര്‍ന്ന് അവര്‍ക്കിടയില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍, പ്രശ്‌നങ്ങള്‍, മൈക്കേല്‍ നേരിടേണ്ടി വരുന്ന അപകടം, കാഴ്ച നഷ്ടമാകല്‍... കഥ അങ്ങനെ പുരോഗമിക്കുന്നു.

    North 24 Kaatham

    അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട മൈക്കേലിനേയും അതിന് മുമ്പുള്ള മൈക്കേലിനേയും തന്മയത്വത്തോടെ അഭിനയിപ്പിച്ച് ഫലിപ്പിച്ച ഫഹദിന്‍റെ തീര്‍ത്തും വ്യത്യസ്തമായ വേഷമായിരുന്നു നോര്‍ത്ത് 24 കാതത്തില്‍ . പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മാറ്റമായിരുന്നു ഈ സിനിമയില്‍ ഫഹദ് തന്‍റെ അഭിനയരീതിയില്‍ കൊണ്ടുവന്നത്.

    English summary
    Fahad Faasil gets Sate Film Award for best actor first time.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X