നിത്യ മേനോന്‍ വീണ്ടും ഫഹദ് ഫാസിലിനെ പ്രണയിക്കുന്നു? കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷമെത്തുമോ?

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള താരജോഡികളിലൊന്നാണ് ഫഹദ് ഫാസില്‍ നിത്യ മേനോന്‍. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ഫ്‌ളാ്ഷ്ബാക്കിനിടയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. മികച്ച കെമിസ്ട്രിയായിരുന്നു ഇവരുടേത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു നിത്യ മേനോന്‍. മുഴുനീള വേഷമല്ലെന്നറിഞ്ഞിട്ടും താരം ഈ സിനിമയില്‍ അഭിനയിക്കാനെത്തിയത് തന്നെ വലിയ കാര്യമായിരുന്നുവെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താരത്തിന് താല്‍പര്യം. സെലക്റ്റീവായാണ് ഈ താരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അന്യഭാഷ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലും മലയാളത്തെ കൈവിട്ടിട്ടില്ല ഈ താരം. കോളാമ്പിയെന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയില്‍ നിത്യ മേനോന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇരുവരും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലാണ്. ടികെ രാജീവ് കുമാര്‍ ചിത്രമായ കോളാമ്പിയില്‍ അരിസ്റ്റോ സുരേഷിന്റെ നായികയായാണ് താരം അഭിനയിക്കുന്നത്.

നിലപാടുകളുമായി മുന്നോട്ട്

നിലപാടുകളുമായി മുന്നോട്ട്

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്ന അഭിനേത്രിയാണ് നിത്യ മേനോന്‍. വ്യത്യസ്തമായ രീതിയിലാണ് താന്‍ പ്രതികരിക്കാറുള്ളതെന്നും നിശബ്ദമായാണ് പലപ്പോഴും താനത് ചെയ്യാറുള്ളതെന്നും താരം പറഞ്ഞിരുന്നു. സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന തരത്തിലുള്ള സമീപനമല്ല തന്റേതെന്ന് താരം അടുത്തിടെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. മീ ടൂ തുറന്നുപറച്ചിലുകള്‍ വൈറലാവുന്നതിന് പിന്നാലെയായാണ് താരം ഇക്കാര്യത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ അഭിമുഖം വൈറലായിരുന്നു.

ഫഹദ് ഫാസിലിനൊപ്പം വീണ്ടും ഒരുമിക്കുന്നു

ഫഹദ് ഫാസിലിനൊപ്പം വീണ്ടും

അടുത്ത് തന്നെ താന്‍ ഫഹദിനൊപ്പം റൊമാന്റിക് ചിത്രവുമായി എത്തുമെന്നുള്ള കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത് നിത്യ മേനോന്‍ തന്നെയാണ്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞിരുന്നു. ഫഹദിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമാണ്. മികച്ച അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാണെന്നും അത് മനോഹരമായ അനുഭവമാണെന്നും താരം പറഞ്ഞിരുന്നു. റൊമാന്റിക് ചിത്രവുമായാണ് ഇത്തവണയും തങ്ങളെത്തുകയെന്നും താരം പറഞ്ഞിരുന്നു.

കൈനിറയെ സിനിമകള്‍

കൈനിറയെ സിനിമകള്‍

കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.തമിഴിലും മലയാളത്തിലും മാത്രമല്ല അക്ഷയ് കുമാര്‍ ചിത്രത്തിലൂടെ ബോളിവുഡിലും തുടക്കം കുറിക്കുകയാണ് താരം.വിദ്യബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ക്കൊപ്പമാണ് താരം അഭിനയിക്കുന്നത്. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് കൂടുതലറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അയണ്‍ ലേഡിയിലെ വേഷം

അയണ്‍ ലേഡിയിലെ വേഷം

തമിഴകത്തിന്റെ എല്ലാമെല്ലാമായ ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ ദി അയണ്‍ലേഡിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. പ്രഖ്യാപനം മുതലേ തന്നെ സിനിമ വാര്‍ത്തകളിലിടം നേടിയിരുന്നു. തെലുങ്കിലും താരം അഭിനയിക്കുന്നുണ്ട്.. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തില്‍ സാവിത്രിയായി അഭിനയിക്കുന്നത് നിത്യ മേനോനാണ്. മിഷന്‍ മംഗള്‍യാന്‍ എന്ന പേരാണ് ബോളിവുഡ് ചിത്രത്തിന് നല്‍കിയിട്ടുള്ളത്.

സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്

സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്

സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല മോശം കാര്യങ്ങളെയുംകുറിച്ചുള്ള വെളിപ്പെടുത്തല്‍ അടുത്ത കാലത്താണ് പുറത്തുവന്നത്. മീ ടൂ ക്യാംപയിനുകളിലൂടെയാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും സ്വന്തമായി അക്കാര്യം പ്രതിരോധിക്കുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. പ്രശ്‌നമാണെന്ന് തോന്നിയ സെറ്റുകളില്‍ നിന്നും താന്‍ ഇറങ്ങിപ്പോയിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

പത്രപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയിലേക്ക്

പത്രപ്രവര്‍ത്തനത്തില്‍ നിന്നും സിനിമയിലേക്ക്

പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുന്നതിനിടയിലാണ് നിത്യ മേനോന്‍ സിനിമയിലേക്കെത്തിയത്. ജേര്‍ണലിസത്തേക്കാള്‍ കൂടുതല്‍ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ സിനിമയിലൂടെയാണ് കഴിയുകയെന്ന് മനസ്സിലാക്കിയ താരം പൂനെ ഫിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാറ്റോഗ്രാഫി കോഴ്‌സ് ചെയ്തിരുന്നു. അവിടെ നിന്നാണ് താരത്തോട് അഭിനയത്തില്‍ ശ്രദ്ധ നല്‍കാന്‍ പറഞ്ഞത്.

ആകാശഗോപുരത്തിലൂടെ

ആകാശഗോപുരത്തിലൂടെ

കെപി കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരത്തിലൂടെയാണ് നിത്യ സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിനൊപ്പമായിരുന്നു ഈ സിനിമ. മലയാളത്തില്‍ മാത്രമല്ല തുടക്കത്തില്‍ തന്നെ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു. കേരള കഫേ, എയ്ഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗങ്ങള്‍, അന്‍വര്‍ തുടങ്ങിയ സിനിമകളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

ഉറുമിയിലെ വേഷം

ഉറുമിയിലെ വേഷം

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയിലെ നിത്യ മേനോന്റെ കഥാപാത്രവും ചിമ്മി ചിമ്മി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭുദേവയായിരുന്നു താരത്തിന്റെ നായികയായി എത്തിയത്. ചിറക്കല്‍ ബാല എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താരം മികവ് തെളിയിച്ചിരുന്നു. 15 ഓളം ചിത്രങ്ങളില്‍ താരം ഗാനം ആലപിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X