2018 ഫഹദ് ഫാസിലിന്റെ വര്‍ഷമാണ്! അണിയറയിലുള്ളത് സൂപ്പര്‍ ഹിറ്റ് സിനിമകള്‍, വിശേഷങ്ങളിങ്ങനെ...
കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിനെ സംബന്ധിച്ച് വിജയ സിനിമകളുടെ വര്‍ഷമായിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയിച്ച് ഞെട്ടിച്ചിരുന്നു. അതിനൊപ്പം തമിഴ് സിനിമയിലും ഫഹദ് അരങ്ങേറ്റം കുറിച്ചിരുന്നു. വേലൈക്കാരന്‍ എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് തമിഴില്‍ അഭിനയിച്ചത്.
സിനിമ സെലക്ട് ചെയ്യുന്നതില്‍ വ്യത്യസ്ത താല്‍പര്യമുള്ള വ്യക്തിയാണ് ഫഹദ്. പുതുവര്‍ഷത്തില്‍ ഫഹദ് നായകനാവുന്ന സിനിമകളെല്ലാം അത്തരത്തില്‍ ഒട്ടനവധി വ്യത്യസ്തകളുള്ള സിനിമകളായിരിക്കും. ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന സിനിമ നാളെ മുതല്‍ തിയറ്ററുകളിലേക്കെത്തുകയാണ്. ഒപ്പം പിന്നാലെ വരുന്ന സിനിമകളുടെ വിശേഷങ്ങളറിയാം.

കാര്‍ബണ്‍
ഫഹദ് നായകനായി അഭിനയിച്ച് 2018 ല്‍ ആദ്യമായി
റിലീസ് ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായിക. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിക്കുന്ന സിനിമ ജനുവരി 19 ന് സിനിമ റിലീസിനെത്തുകയാണ്.

ട്രാന്‍സ്
ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനമയാണ് ട്രാന്‍സ്. ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഫഹദിനൊപ്പം വിനായകന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൂപ്പര്‍ ഡീലക്‌സ്
വേലൈക്കാരന്‍ എന്ന സിനിമയ്ക്ക് ശേഷം ഫഹദ് തമിഴിലഭിനയിക്കാന്‍ പോവുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമ്മരാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്തോളജി വിഭാഗത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതി, സാമന്ത, രമ്യ കൃഷ്ണന്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മണി രത്‌നം മൂവി
മണി രത്‌നം സംവിധാനം ചെയ്യുന്ന സിനിമയിലും ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിമ്പു, അരവിന്ദ് സ്വാമി, എന്നിവര്‍ ഫഹദിന്റെ ഗുണ്ടാ സഹോദരന്മാരായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം പോലീസ് ഓഫീസറുടെ വേഷത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











