ആ ശീലം മാത്രം ഇഷ്ടമല്ല, നസ്രിയയില്‍ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍
സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകര്‍ത്തിയവരേറെയാണ്. അവരിലൊരാളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും അഭിനയിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ആ ബന്ധം വിവാഹത്തിലേക്ക് എത്തുമെന്നും തോന്നിയിരുന്നതായി സഹതാരങ്ങളും പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് കൂടെയിലൂടെയായിരുന്നു നസ്രിയ തിരിച്ചെത്തിയത്.
രണ്ടാം വരവില്‍ ഫഹദ് ഫാസിലിനൊപ്പവും നസ്രിയ നസീം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും സജീവമാണ് നസ്രിയ. നസ്രിയയുടെ ശീലങ്ങളില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
{photo-feature}


Click it and Unblock the Notifications