For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്റെ ഭാര്യയും നസ്രിയയും ഏറ്റവും നല്ല സുഹൃത്തുക്കളാണ്! ദുല്‍ഖറിനെ കുറിച്ച് പറഞ്ഞ് ഫഹദ് ഫാസില്‍

  |

  ഭാര്യ നസ്രിയയെ കുറിച്ചും തന്റെ സൗഹൃദങ്ങളെ കുറിച്ചും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ് ഫഹദ് ഫാസില്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ നസ്രിയയെ പരിചയപ്പെട്ടത് മുതല്‍ പ്രൊപ്പോസല്‍ നടന്നതിനെ കുറിച്ചും വിവാഹം കഴിച്ചതും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ഫഹദ് വെളിപ്പെടുത്തിയിരുന്നു. നസ്രിയയോട് തനിക്ക് ഇഷ്ടം തോന്നാനുള്ള കാരണവും താരം തുറന്ന് പറഞ്ഞു.

  സിനിമയില്‍ വലിയ സൗഹൃദങ്ങളൊന്നും സൂക്ഷിക്കാത്ത ആളാണ് ഫഹദെന്ന് എല്ലായിപ്പോഴും കേള്‍ക്കാം. എന്നാല്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് താരം പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണ്. ഒന്‍പത് വയസുള്ളപ്പോള്‍ മുതല്‍ അറിയാവുന്ന സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് ദുല്‍ഖറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

  'ദുല്‍ഖര്‍ എനിക്ക് എന്നും ഒരു അത്ഭുതമാണ്. ഒരു സിനിമ ഇറങ്ങും മുന്‍പേ അവന്‍ ഇങ്ങനെ വിറയ്ക്കുന്നത് കാണാം. അത്ര ടെന്‍ഷനുള്ള വ്യക്തിയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടം 'ചാര്‍ലി'യാണ്. അത് ഞാന്‍ കണ്ടിട്ട് അവനെ അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അതിലെ ദുല്‍ഖറിന്റെ മൂവ്‌മെന്റ് അത്രയ്ക്ക് ഗംഭീരമായിരുന്നു. ശരീര ഭാഷയിലൊക്കെ ദുല്‍ഖര്‍ ഏറെ മികവ് പുലര്‍ത്തിയ ചിത്രം കൂടിയായിരുന്നു ചാര്‍ലി.

  ദുല്‍ഖര്‍ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ദുല്‍ഖറിന്റെ ഭാര്യ. ബംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഞാനും നിവിനും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ യാതൊരു ഈഗോയും ഇല്ലാതെയയിരുന്നു ഞങ്ങള്‍ വര്‍ക്ക് ചെയ്തത്. അഞ്ജലി എന്നോടാണ് ആദ്യമായി ബംഗ്ലൂര്‍ ഡെയ്‌സിന്റെ കഥ പറഞ്ഞത്. അഞ്ജലി അത്ര കോണ്‍ഫിഡന്റ് ആയി കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ ഞങ്ങളില്‍ അതിന്റെ ആശയകുഴപ്പം ഇല്ലായിരുന്നു' എന്നും ഫഹദ് ഫാസില്‍ പറയുന്നു.

  Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

  ദുല്‍ഖര്‍ സല്‍മാന്റെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള കുടുംബമാണ് ഫഹദിന്റേത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുരസ്‌കാര വേദിയില്‍ നിന്നും മെഗാസ്റ്റാര്‍ മമ്മൂട്ടി ഇക്കാര്യം പറഞ്ഞിരുന്നു. നസ്രിയ തന്റെ വീട്ടില്‍ തന്നെയാണെന്നും അവിടെ വന്നാല്‍ പിന്നെ പോകില്ലെന്നുമായിരുന്നു താരം പറഞ്ഞത്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ നസ്രിയയ്ക്ക് സഹോദരിയെ പോലുള്ള സൗഹൃദമാണെന്ന് ഇരുവരും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്.

  അതുപോലെ ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാനും നസ്രിയയുമായി അടുത്ത ബന്ധമാണുള്ളത്. മറിയത്തിൻ്റെ പിറന്നാളിന് നസ്രിയ എഴുതിയ കുറിപ്പും ചിത്രങ്ങളുമെല്ലാം നേരത്തെ വൈറലായിരുന്നു. അതുപോലെ അമാലിനൊപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റുപിടിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് താരങ്ങള്‍ പറയാറുണ്ട്. ഇപ്പോള്‍ ഫഹദിന്റെ കൂടി വാക്കുകള്‍ വൈറലായതോടെ താരകുടുംബങ്ങള്‍ക്ക് ആശംസ അറിയിക്കുകയാണ് ആരാധകര്‍.

  English summary
  Fahadh Faasil About Friendship With Dulquer Salmaan And His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X