പപ്പയുടെ സ്വന്തം അപ്പൂസല്ല വേറൊരു മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് ഫഹദ് തുടങ്ങിയത്! ആ സംഭവം ഇങ്ങനെ! കാണൂ

ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കി മുന്നേറുന്ന താരപുത്രനാണ് ഫഹദ് ഫാസില്‍. ഫാസില്‍ ചിത്രത്തിലൂടെയാണ് ഫഹദ് നായകനായി അരങ്ങേറിയത്. 2002ലായിരുന്നു താരം അരങ്ങേറിയത്. കൈയ്യെത്തും ദൂരത്ത് എന്ന പ്രണയചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. താന്‍ ഡോര്‍ തുറക്കുമ്പോള്‍ രാജന്‍ പി ദേവ് കടന്നുവരുന്ന രംഗമായിരുന്നു ആദ്യത്തേതെന്ന് ഫഹദ് പറയുന്നു. ആര്‍ ജെ മൈക്കിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. ട്രാന്‍സിന്റെ തിരക്കുകളുമായി മുന്നേറുന്നതിനിടയിലാണ് പുതിയ വിശേഷങ്ങളുമായി താരമെത്തിയിട്ടുള്ളത്.

ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്നായിരുന്നു എല്ലാവരും വിമര്‍ശിച്ചത്. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് ഉപരി പഠനത്തിനായി താരപുത്രന്‍ വിദേശത്തേക്ക് പോയത്. 2009 ല്‍ കേരള കഫേയിലൂടെയാണ് പിന്നീട് അദ്ദേഹം തിരിച്ചെത്തിയത്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ഫഹദിനെയായിരുന്നു പിന്നീടങ്ങോട്ട് നമ്മള്‍ കണ്ടത്. വിമര്‍ശകര്‍ പോലും താരത്തിന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുന്ന കാഴ്ചയായിരുന്നു. സിനിമാജീവിതം 10 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അന്നും ഇന്നും നിലപാടുകളില്‍ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

ആദ്യ സിനിമ

ആദ്യ സിനിമ

നായകനായി അരങ്ങേറുന്നതിന് മുന്‍പ് ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഫഹദ് ഫാസില്‍. ഫാസിലിന്റെ മകനെ സംബന്ധിച്ചിടത്തോളം കുട്ടിക്കാലം മുതലേ തന്നെ സിനിമ സുപരിചിതമായിരുന്നു. പപ്പയുചെ സ്വന്തം അപ്പൂസിന് മുന്‍പ് മറ്റൊരു സിനിമയില്‍ താന്‍ മുഖം കാണിച്ചിരുന്നുവെന്ന് താരം പറയുന്നു. ക്യാമറയിലേക്ക് നോക്കി നടക്കുന്ന തന്നെ വെട്ടിമാറ്റാന്‍ അന്ന് വാപ്പച്ചിയും ശ്രമിച്ചില്ല. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു ആ സംഭവം. മമ്മൂട്ടി, സുഹാസിനി, ദേവന്‍, സുകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

വില്ലനായും തിളങ്ങുന്നു

വില്ലനായും തിളങ്ങുന്നു

ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാവുമെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. വില്ലനായും നായകനായും നിറഞ്ഞുനില്‍ക്കുകയാണ് ഫഹദ് ഫാസില്‍. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ താനിതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നും അത്തരത്തിലൊരു ആളെ അറിയില്ലെന്നും താരം പറയുന്നു. ഷമ്മി യഥാര്‍ത്ഥത്തില്‍ ഹീറോയാണെന്ന് വിശ്വസിക്കുന്നില്ല. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ സന്തോഷമുണ്ട്. ദിലീഷ്, ശ്യാം തുടങ്ങിയവര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്.

ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ല

ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ല

തന്റെ സിനിമകളെയും തന്നെയും പ്രമോട്ട് ചെയ്യുന്നതിനായി ഫാന്‍സ് അസോസിയേഷന്‍ ആവശ്യമില്ലെന്ന് ഫഹദ് നേരത്തെ വ്യക്തമാക്കിയിരുന്നു. പഠനത്തിനായാണ് യുവതലമുറ പ്രാധാന്യം കൊടുക്കേണ്ടത്. താനൊരിക്കലും ഫാന്‍സ് പ്രവര്‍ത്തനത്തെ പോത്സാഹിപ്പിക്കില്ല. സിനിമയില്‍ കാണുന്ന തരത്തിലുള്ള ഒരാളല്ല താന്‍.

നടനായാണ് എത്തിയത്

നടനായാണ് എത്തിയത്

കുമ്പളങ്ങി ഏറ്റെടുക്കുമ്പോള്‍ താനൊരു നടനായിരുന്നു. അന്ന് നിര്‍മ്മാതാവിനെക്കുറിച്ചുള്ള തീരുമാനമൊന്നും ആയിരുന്നില്ല. ഒരു യൂണിറ്റിയും ഇല്ലാത്ത നാല് സഹോദരന്‍മാര്‍, അവര്‍ക്കിടയിലേക്ക് ഒരു വില്ലനെത്തുന്നു, അതിന് ശേഷം അവരൊന്നിക്കുന്നു, ഇതായിരുന്നു ശ്യാം പറഞ്ഞത്. കുമ്പളങ്ങിയുടെ തിരക്കഥയുടെ ഒരുപേജ് പോലും താന്‍ കണ്ടിട്ടില്ലെന്നും ഫഹദ് പറയുന്നു. ഇപ്പോഴത്തെ സമയത്ത് താന്‍ വില്ലനായി അഭിനയിക്കുന്ന സിനിമയ്ക്ക് നിര്‍മ്മാതാവിനെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്, പിന്നീടാണ് നിര്‍മ്മാണം കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

യഥാര്‍ത്ഥ പേര്

യഥാര്‍ത്ഥ പേര്

അബ്ദുള്‍ ഹമീദ് മുഹമ്മദ് ഫഹദ് ഫാസില്‍, ഇതാണ് തന്റെ മുഴുവന്‍ പേര്. ഈ പേര് വലിയ പണിയായിരുന്നു. എന്ന് വിദേശത്തേക്ക് പോയാലും തന്നെ മാറ്റി നിര്‍ത്താറുണ്ട്. അടുത്തിടെ അമേരിക്കയ്ക്ക് പോയപ്പോഴും ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു.ഷാനു, ഫാഹ എന്നീ പേരുകളിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിളിക്കുന്നതെന്നും താരം പറയുന്നു.

നസ്രിയയുമായി ഉടക്കുന്നത്?

നസ്രിയയുമായി ഉടക്കുന്നത്?

ടിവി കാണുന്ന സമയത്ത് റിമോട്ടിനായി തങ്ങള്‍ ഇപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്ന് താരം പറയുന്നു. താന്‍ കാണുന്ന പരിപാടികള്‍ അവള്‍ക്ക് താല്‍പര്യമില്ല. 8 മുതല്‍ 10 വരെയുള്ള ഷോയാണ് താന്‍ കാണുന്നത്. നസ്രിയയ്ക്ക് തന്നെ കൃത്യമായി അറിയാമെന്നും ഫഹദ് പറയുന്നു. നസ്രിയ വന്നതിന് ശേഷം ജീവിതത്തില്‍ കുറേക്കൂടി ബ്യൂട്ടി വന്നിട്ടുണ്ട്. സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കുന്ന കാര്യത്തില്‍ തന്നേക്കാള്‍ മുന്നില്‍ നസ്രിയയാണെന്നും ഫഹദ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X