For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബെഡ് റൂമില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് മാത്രം നസ്രിയ പറഞ്ഞു! വിശേഷങ്ങള്‍ പറഞ്ഞ് ഫഹദ് ഫാസില്‍

  |

  ദിവസങ്ങള്‍ക്ക് മുന്‍പ് ഫഹദ് ഫാസിലും നസ്രിയ നസീമും തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരെടുയം പ്രണയകഥ വീണ്ടും പ്രചരിച്ചിരുന്നു. അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ചതും. ചിത്രത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഫഹദ് ഫാസിലിന് എല്ലായിടത്തും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്.

  കൊറോണ പ്രതിസന്ധി കാരണം ഉടനെ സിനിമകളുടെ റിലീസ് ഉണ്ടാവാന്‍ സാധ്യതയില്ലെങ്കിലും പുതിയ ചിത്രവുമായിട്ടെത്തുകയാണ് ഫഹദ് ഫാസില്‍. ടേക്ക് ഓഫിന് ശേഷം മഹോഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന സീ യൂ സൂണ്‍ എന്ന ചിത്രം കിരുവോണ ദിനത്തില്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ പോവുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഒരു ബില്‍ഡിങ്ങില്‍ നിന്ന് മാത്രം ഷൂട്ട് ചെയ്ത സിനിമയെ കുറിച്ച് പറയുകയാണ് ഫഹദിപ്പോള്‍.

  എന്റെ ബില്‍ഡിങ്ങിന്റെ ഒരു ബ്ലോക്ക് അപ്പുറത്താണ് മഹേഷ് താമസിക്കുന്നത്. ഈ കാലത്തെ സിനിമയിലെ പുതിയ സാധ്യതകളെ കുറിച്ച് ഞാന്‍ സംസാരിച്ച് തുടങ്ങി. നമ്മുടെ ചുറ്റുപാടുമുള്ള പരിസരത്ത് തന്നെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമ ചിത്രീകരിക്കാനും ഒരു എഡിറ്റിങ് ടേബിളില്‍ അത് പൂര്‍ത്തീകരിക്കാനും സാധിക്കും. അങ്ങനെ മഹേഷിന്റെ ആശയവുമായി ഞങ്ങള്‍ സഹകരിച്ചു. ലോക്ഡൗണ്‍ ഇല്ലാത്തപ്പോള്‍ ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ ഞാന്‍ ചെയ്യുമായിരുന്നു എന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറയുന്നു.

  പക്ഷേ ഈ സിനിമയുണ്ടാക്കാന്‍ കാരണം ലോക്ഡൗണ്‍ ആണ്. അല്ലാത്തപക്ഷം നമ്മളാരും ഇത്രയും കാലം വീട്ടില്‍ താമസിക്കുമായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ സ്‌ക്രിപ്റ്റ് നല്‍കി, മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു. ഒരു ബില്‍ഡിങ്ങില്‍ താമസിച്ചു. വൈകുന്നേരങ്ങളില്‍ കണ്ടുമുട്ടി. ഒരു ജോലി ചെയ്യുന്നുവെന്ന് തോന്നിപ്പിക്കാതെ അത് ആസ്വദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. സിനിമയിലും ജീവിതത്തിലും തന്റെ കരുത്ത് ജീവിത പങ്കാളി നസ്രിയ ആണെന്ന് കൂടി ഫഹദ് പറയുകയാണ്. 'ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പിന്നിലെ ശക്തി അവളാണ്.

  വീട്ടില്‍ പിന്തുണയില്ലങ്കില്‍ എനിക്ക് ഇവയൊന്നും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പുറത്ത് പോയി അത് ചെയ്യാനുള്ള പ്രേരണ അവള്‍ എനിക്ക് തരുന്നു. മറ്റേയാള്‍ എന്താണ് ചെയ്യുന്നതെന്ന് നിരന്തരം പരിശോധിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. എന്നെക്കാള്‍ കൂടുതല്‍ മഹേഷുമായി സംവദിക്കുന്നത് അവളാണ്. ഞങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുമ്പോഴും അവളായിരുന്നു ടീമിനോട് കൂടുതല്‍ സംസാരിച്ചിരുന്നത്. പക്ഷേ ഞങ്ങളുടെ കിടപ്പു മുറിയില്‍ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് അവള്‍ തീര്‍ത്ത് പറഞ്ഞു.

  അത്ര മാത്രമേ അവള്‍ പറഞ്ഞിട്ടുള്ളു. കിടപ്പുമുറി ഒഴികയെുള്ള ന്റൈ കെട്ടിട്ടത്തിന്റെ എല്ലാ കോണിലും ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കംപ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് 'സീ യു സൂണ്‍' ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയമാണ് ഇതെന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രങ്ങള്‍ കാണാം' എന്നും ഫഹദ് പറയുന്നു.

  English summary
  Fahadh Faasil About His New Movie 'See You Soon'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X