'നോക്കിയും കണ്ടും നിന്നാല്‍ നിനക്കൊക്കെ കൊള്ളാം'! മമ്മൂട്ടിയുടെ ഉപദേശത്തെ കുറിച്ച് ഫഹദ് ഫാസില്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ഫഹദ് മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ പരാജയമറിഞ്ഞ നടന്‍ സിനിമയിലേക്കുളള രണ്ടാം വരവിലാണ് തിളറങ്ങിയത്. ഫഹദിന്റെതായി പ്രഖ്യാപിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കാറുണ്ട്.
ഈ വര്‍ഷമാദ്യം ട്രാന്‍സ് എന്ന ചിത്രമായിരുന്നു നടന്റെതായി എറ്റവുമൊടുവിലായി തിയ്യേറ്ററുകളിലെത്തിയിരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാന്‍സിന് പിന്നാലെ നിരവധി സിനിമകള്‍ ഫഹദ് ഫാസിലിന്റെതായി അണിയറില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും തനിക്ക് ലഭിച്ച ഉപദേശത്തെ കുറിച്ച് ഫഹദ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഒരു നടനെന്ന നിലയില്‍ തനിക്ക് മമ്മൂട്ടിയില്‍ നിന്നും ആദ്യം ലഭിച്ച ഉപദേശത്തെ കുറിച്ചാണ് ഫഹദ് തുറന്നുപറഞ്ഞത്. കൂടാതെ തനിക്ക് ഏറെ പ്രിയപ്പെട്ട മമ്മൂട്ടി ചിത്രങ്ങളെ കുറിച്ചും ഫഹദ് മനസുതുറന്നു. ന്യൂഡല്‍ഹി പോലുളള മമ്മൂട്ടി സിനിമകളോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് നടന്‍ പറയുന്നു. മെഗാസ്റ്റാറിന്റെ ബിഗ്ബി പോലെയുളള സിനിമകളുടെയും വലിയ ആരാധകനാണ് താനെന്നും ഫഹദ് പറയുന്നു.

സൂപ്പര്‍താര പരിവേഷം ചമയുന്ന മമ്മൂട്ടി സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് തുറന്നുപറയുകയാണ് ഫഹദ്. മമ്മൂക്കയെയും ലാലേട്ടനെയും സിനിമയില്‍ കണ്ടു എനിക്ക് മടുത്തിട്ടില്ലെന്നും നടന്‍ പറയുന്നു. അവരുടെ ഇപ്പോഴത്തെ ലുക്കില്‍ തന്നെ ഇനിയും മികച്ച വേഷങ്ങള്‍ വരണം. മമ്മൂക്കയുടെ താരപരിവേഷം കാണിക്കുന്ന സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.
Recommended Video

എന്റെ എറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് ന്യൂഡല്‍ഹി, പിന്നെ മമ്മൂക്കയെ ബിഗ്ബിയില്‍ പ്രസന്റ് ചെയ്തിരിക്കുന്ന രീതി ഇഷ്ടമാണ്. ഞാന്‍ അതിന്റെയൊക്കെ വലിയ ആരാധകനാണ്. മമ്മൂക്ക എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനും ദുല്‍ഖറും ഇരിക്കുമ്പോഴാണ് പറഞ്ഞത്. എല്ലാവര്‍ക്കും ഇവിടെ സ്‌പേസ് ഉണ്ട്. നീയൊക്കെ നോക്കിയും കണ്ടുംനിന്നാല്‍ ഇവിടെ നില്‍ക്കാമെന്ന് ഫഹദ് പറഞ്ഞു.

ഫഹദിനൊപ്പം തന്നെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫഹദിനെ പോലെ ദുല്‍ഖറും വേറിട്ട സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അഭിനയത്തിന്‌റെ കാര്യത്തില്‍ രണ്ടുപേരും രണ്ട് തലത്തില്‍ നില്‍ക്കുന്ന ആളുകളാണ്. ഫഹദിനും ദുല്‍ഖറിനും രണ്ട് ശൈലികളുണ്ട്. മലയാളത്തില്‍ കൂടുതല്‍ ആരാധകരുളള താരങ്ങളാണ് ഫഹദും ദുല്‍ഖറും. വേറിട്ട പ്രമേയം പറയുന്ന സിനിമകളും പക്ക കോമേര്‍സ്യല്‍ ചിത്രങ്ങളും രണ്ട് സൂപ്പര്‍താരങ്ങളും ചെയ്യാറുണ്ട്.

അതേസമയം ട്രാന്‍സിന് പിന്നാലെ സീ യൂ സൂണ്‍, മാലിക്ക് തുടങ്ങിയ സിനിമകളും ഫഹദിന്റെതായി വരുന്നുണ്ട്. മഹേഷ് നാരായണനാണ് രണ്ട് സിനിമകളും സംവിധാനം ചെയ്തിരിക്കുന്നത്. സീ യൂണ്‍ ഓണം റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് ഫഹദ്. കോളിവുഡില്‍ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ സിനിമകളിലൂടെയാണ് ഫഹദ് ഫാസില്‍ എത്തിയത്.


Click it and Unblock the Notifications