നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നസ്രിയയുടെ ഇൻസ്റ്റഗ്രാം ചിത്രമാണ്. ഫഹദിനോടൊപ്പമുള്ള ഒരു റൊമാന്റിക് ചിത്രമായിരുന്നു നടി പങ്കുവെച്ചത്. നസ്രിയയുടെ പിന്നിൽ ഒളിച്ച് നിൽക്കുന്ന ഫഹദ് ഫാസിലിനെയാണ് ചിത്രത്തിൽ കാണുന്നത്. പ്രിയപ്പെട്ടവനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലാവുകയും ചെയ്തിട്ടുണ്ട്.

നടിയുടെ ഇൻസ്റ്റഗ്രാം ചിത്രത്തിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ നടിയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അനുപമ പരമേശ്വരൻ, ശിവദ മുരളി, പ്രിയ മോഹൻ, വിനയ് ഫോർട്ട്, റോഷൻ മാത്യൂസ്, തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക, തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
ഇതിന് മുൻപും ഫഹദിനോടൊപ്പമുള്ള റൊമാന്റിക് ചിത്രം നസ്രിയ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് നസ്രിയ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നടി. അഭിനയത്തിൽ നിന്ന് മാറി നിന്നുവെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നടി. ഫഹദിന്റേയും തന്റേയും സിനിമാ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളും നടി പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് 'ജോജിയാണ് നടന്റെ പുതിയ ചിത്രം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണിത്. ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications