വിവാഹ വാര്‍ഷികദിനത്തില്‍ ഭര്‍ത്താവിനൊപ്പമുള്ള വീഡിയോയുമായി നസ്രിയ! ചിരിയടക്കാന്‍ കഴിയാതെ ഫഹദും

മലയാള സിനിമയുടെ ക്യൂട്ട് താരദമ്പതിമാരായ നസ്രിയ നസീമും ഫഹദ് ഫാസിലും കഴിഞ്ഞ ദിവസം തങ്ങളുടെ ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഇപ്പോഴും അതേ സന്തോഷത്തിലാണെന്ന് പലപ്പോഴും താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. അത് തെളിയിക്കുന്ന ചില വീഡിയോസാണ് പുറത്ത് വന്നിരിക്കുന്നത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ ഫഹദിനൊപ്പമുള്ള രസകരമായ വീഡിയോയുമായിട്ടെത്തിയതായിരുന്നു നസ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ അതിവേഗമാണ് വൈറലായി മാറിയത്. വീഡിയോ ഓണാക്കി 'ഹായ്' എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങുകയാണ് ഫഹദ്. പെട്ടെന്ന് തന്നെ സഹിക്കാന്‍ പറ്റാത്ത പോലെ ചിരിച്ച് പോയി. ഭര്‍ത്താവിന്റെ ചിരി കണ്ട് നസ്രിയയും ഒപ്പം ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

fahadh-faasil-and-nazriya-nazim

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, ഹാപ്പി ആനിവേഴ്‌സറി ബേബി, ഗുഡ് ലക്ക് ടു യൂ എന്നൊക്കെയുള്ള അടിക്കുറിപ്പുകള്‍ നല്‍കിയാണ് ഫഹദിനൊപ്പമുള്ള പുത്തന്‍ വീഡിയോ നസ്രിയ പുറത്ത് വിട്ടത്. പിന്നാലെ നിരവധി കമന്റുകളാണ് നസ്രിയയുടെ പോസ്റ്റിന് താഴെ വന്നത്. അതില്‍ ഒരാള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു.

ഹാപ്പി ആനിവേഴ്‌സറി ബ്യൂട്ടീസ് എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. പൃഥ്വിരാജ്, അന്ന ബെന്‍, വിജയ് യേശുദാസ്, മാളവിക, അപര്‍ണ ബാലമുരളി, പ്രാര്‍ഥന ഇന്ദ്രജിത്ത്, ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധി പ്രമുഖരും ഫഹദ്-നസ്രിയ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. ാേക്ഡൗണ്‍ കാലത്ത് ഏറെ ചര്‍ച്ചയാക്കപ്പെട്ട താരപ്രണയങ്ങളില്‍ ഒന്ന് ഫഹദിന്റെയും നസ്രിയയുടേതുമായിരുന്നു.

Recommended Video

How malayalam leading actors prevent baldness | FilmiBeat Malayalam

fahadh-faasil-and-nazriya-nazim

ആഗസ്റ്റില്‍ തന്നെ ഫഹദ് ഫാസിലിന്റെ ജന്മദിനം ഉണ്ടായിരുന്നു. അന്നേ ദിവസം ഭര്‍ത്താവിന് ആശംസ അറിയിക്കുന്നതിനൊപ്പം പ്രണയം തുളുമ്പുന്ന എഴുത്തുമായിട്ടായിരുന്നു നസ്രിയ എത്തിയത്. ഈ പോസ്റ്റും വ്യാപകമായി വൈറലായിരുന്നു. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതോടെയാണ് ഫഹദും നസ്രിയയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്.

സിനിമയുടെ ചിത്രീകരണ സമയത്ത് നസ്രിയയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. ബാംഗ്ലൂര്‍ ഡെയിസിന്റെ സെറ്റില്‍ ആദ്യം വന്നപ്പോള്‍ തന്നെ കണ്ടിട്ടും ഒരു ആവേശവും തോന്നാത്ത ഒരു പെണ്‍കുട്ടിയായിരുന്നു നസ്രിയ എന്ന് ഫഹദ് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് തനിക്കൊരു പുതിയ അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചതെന്നും താരം പറഞ്ഞിരുന്നു. ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ 2014 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X