ഫഹദും നസ്രിയും വീണ്ടുമൊന്നിച്ച്! ട്രാന്‍സിന് തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണം, പ്രേക്ഷക പ്രതികരണം

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തി. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ പിറന്ന ട്രാന്‍സ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. അനൗണ്‍സ് ചെയ്തത് മുതല്‍ ട്രാന്‍സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുറത്ത് വന്ന ട്രെയിലറുകളും പാട്ടുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വ്യക്തമാക്കിയ ട്രാന്‍സിന്റെ സവിശേഷതകള്‍ ഏറെയാണ്. വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയുണ്ട്. വലിയ ആരവത്തോടെ തിയറ്ററുകളിലേക്ക് എത്തിയ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്.

 ട്രാൻസ് പ്രേക്ഷക പ്രതികരണം

ഒരു മോട്ടിവേഷണല്‍ ട്രെയിനറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ട്രാന്‍സില്‍ ഫഹദ് അവതരിപ്പിച്ചത്. സിനിമ തുടങ്ങി ആദ്യ മുപ്പത് മിനുറ്റില്‍ വിജു പ്രസാദിന്റെ ദുരിതം നിറഞ്ഞ ജീവിതകാലമാണ് കാണിക്കുന്നത്. പിന്നീട് മുംബൈയിലേക്ക് എത്തുമ്പോള്‍ ജീവിതം മാറുന്നു.

 ട്രാൻസ് പ്രേക്ഷക പ്രതികരണം

ട്രാന്‍സിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ എല്ലാ അര്‍ഥത്തിലും സിനിമ മികച്ചതാണെന്ന അഭിപ്രായങ്ങളാണ് വരുന്നത്. സംവിധാനം, ഛായാഗ്രാഹണം, ബിജിഎം മൂന്നും അടിപൊളിയാണ്. ഫഹദ് ഫാസിലിന്റേത് സൂപ്പര്‍ പ്രകടനമാണ്.

ട്രാൻസ് പ്രേക്ഷക പ്രതികരണം

മലയാള സിനിമയിലൊരു വിസ്മയമായി വീണ്ടും ഫഹദ് ഫാസില്‍. ഈ വര്‍ഷത്തെ ഏറ്റവും ചര്‍ച്ചയാകുന്നൊരു സിനിമയായിരിക്കും ഇതെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്.

ട്രാൻസ് പ്രേക്ഷക പ്രതികരണം

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നാണ് ചിലരുടെ അഭിപ്രായം. ചിത്രീകരണവും ദൃശ്യങ്ങളും എഡിറ്റിങുമെല്ലാം അതിഗംഭീരമെന്ന് പറയുകയാണ്.

ട്രാൻസ് പ്രേക്ഷക പ്രതികരണം

തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച് ട്രാന്‍സില്‍ ഉണ്ടാവും. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ട്രാൻസ് പ്രേക്ഷക പ്രതികരണം

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുമ്പോള്‍ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദാണ് ട്രാന്‍സിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത. സൗണ്ട് ഡിസൈനിംഗിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് അത് നിര്‍വഹിക്കുന്നത്. പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്സണ്‍ വിജയന്‍ സംഗീത സംവിധായകനായി അരങ്ങേറുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X