ആനിവേഴ്സറിക്കും മൗനം, പലരെയും ഒഴിവാക്കി, നസ്രിയയുടെ ക്ലാസ്മേറ്റ്സിനും ക്ഷണമില്ല; താരവിവാഹം നടന്നപ്പോൾ
ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നസ്രിയ നസീമും ഫഹദ് ഫാസിലും. 2014 ലാണ് ഇരുവരും വിവാഹിതരായത്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ ഇരുവരും വെെകാതെ വിവാഗ ജീവിതത്തിലേക്ക് കടന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം പലരെയും അമ്പരപ്പിച്ചു. 19 വയസിലാണ് നസ്രിയ വിവാഹം ചെയ്യുന്നത്. അന്ന് ഫഹദിന്റെ പ്രായം 32. ഇത്രയും വലിയ പ്രായവ്യത്യാസം അന്ന് ചർച്ചാ വിഷയമായി. എന്നാൽ പ്രായം പ്രണയത്തിന് തടസമല്ലെന്ന് ഇരുവരും തെളിയിച്ചു. കരിയറിൽ വലിയ അവസരങ്ങൾ തേടി വരുന്ന സമയത്താണ് നസ്രിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹ ശേഷം കുറച്ച് സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ.
2014 ആഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിൽ-നസ്രിയ നസീം വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു വിവാഹവാർഷിക ദിനം. വാർഷികത്തിന് നസ്രിയ ഫോട്ടോകളൊന്നും പങ്കുവെച്ചിട്ടില്ല. കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണ് നസ്രിയ നസീം. മാനസികമായി തകർന്നിരിക്കുന്നതിനാൽ മാറി നിൽക്കുകയാണെന്ന് നടി നേരത്തെ വ്യക്തമാക്കിയതാണ്.

ഫഹദ് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നയാളാണ്. ആഘോഷപൂർവം നടന്ന താരവിവാഹമായിരുന്നു ഫഹദിന്റെയും നസ്രിയയുടേതും. സിനിമാ ലോകത്തെ ചില താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ചിലർക്ക് ക്ഷണം ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
ഫഹദ് ഫാസിലിന്റെ കല്യാണം വന്നപ്പോൾ പാച്ചിക്ക ( ഫാസിൽ) അതിന് മുമ്പ് മകളുടെ കല്യാണത്തിന് വിളിച്ച ആരെയും കണ്ണടച്ച് വിളിച്ചിരുന്നില്ല. ആര് കല്യാണത്തിൽ പങ്കെടുക്കണമെന്ന് ഫഹദ് ഫാസിൽ തീരുമാനിക്കും. അച്ഛന് റോൾ കുറവാണെന്ന് തോന്നുന്നു. എന്നെ വിളിച്ചില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഒരുപാട് പേരെ കട്ട് ചെയ്ത് കളഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെ അച്ചുവിന്റെ ( ശാന്തിവിള ദിനേശിന്റെ മകൻ) കൂടെ പഠിച്ച കുട്ടിയാണെങ്കിലും നസ്രിയ ക്ലാസിൽ അച്ചു അടക്കമുള്ള ആരെയും കല്യാണം വിളിച്ചിരുന്നില്ല. വലിയ താരമൊക്കെ ആയില്ലേ നമ്മളെയൊക്കെ മറന്ന് കാണും എന്നാണ് അച്ചു പറഞ്ഞത്.

ഒരു ദിവസം അച്ചു എന്നോട് ഒരു സഹായം വേണമെന്ന് പറഞ്ഞു. അഞ്ചാറ് കൂട്ടുകാർക്ക് നസ്രിയയുടെ കല്യാണം കാണണം. അച്ഛൻ ഫാസിലിന്റെ കയ്യിൽ നിന്ന് പത്ത് കല്യാണക്കത്ത് വാങ്ങിച്ച് കൊടുക്കുമോ എന്ന് ചോദിച്ചു. അങ്ങനെ കല്യാണത്തിന് പോകുന്നത് ശരിയല്ലെന്ന് അവരോട് പറയാൻ ഞാൻ പറഞ്ഞു. അവർ കല്യാണത്തിന് പോയില്ലെന്നും അന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ലെെം ലെെറ്റിൽ ഇപ്പോൾ നസ്രിയെയ കാണാറില്ല. മാനസിക സംഘർഷത്തെക്കുറിച്ച് വിവരിക്കുന്ന പ്രസ്താവനയാണ് നസ്രിയയുടെ അവസാനത്തെ സോഷ്യൽ മീഡിയ പോസ്റ്റ്. സൂക്ഷ്മദർശിനിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ ജോസഫും നസ്രിയയും പ്രധാന വേഷം ചെയ്ത ചിത്രം മികച്ച വിജയം നേടി. ചിത്രത്തിലെ പ്രകടനത്തിന് ഫിലിം ക്രിട്ടിക്സ് പുരസ്കാരവും നസ്രിയയക്ക് ലഭിച്ചു, നസ്രിയയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് ഫഹദ് ഫാസിൽ കരിയറിലെ തിരക്കുകളിലാണ്. ഓടും കുതിര ചാടും കുതിര ആണ് ഫഹദ് ഫാസിലിന്റെ പുതിയ സിനിമ. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. അൽത്താഫ് സലിം ആണ് സംവിധായകൻ. മലയാളത്തിന് പുറമെ തമിഴകത്തും ഫഹദ് ഫാസിൽ ഇന്ന് സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications











