മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം മത്സരിക്കാന്‍ ഫഹദ് ഫാസിലും! സായി പല്ലവി വീണ്ടും മിന്നിച്ചു!
ഫഹദ് ഫാസില്‍ സിനിമകള്‍ക്ക് വമ്പന്‍ വരവേല്‍പ്പാണ് അടുത്ത കാലത്തായി ലഭിക്കാറുള്ളത്. ഇപ്പോഴിതാ അതിരന്‍ എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് ഫഹദ്. ഫഹദിനൊപ്പം നടി സായി പല്ലവിയുടെ സാന്നിധ്യമാണ് സിനിമയെ വേറിട്ടതാക്കുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്ത് അതിരന്‍ മധുരരാജയ്‌ക്കൊപ്പം ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസിനെത്തിയത്.
മമ്മൂട്ടി നായകനായ മധുരരാജയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതിനൊപ്പം അതിരനും നല്ല ചിത്രമാണെന്നുള്ള പ്രേക്ഷക പ്രശംസ വന്നിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രത്തിനോടുള്ള മത്സരമായിരിക്കും അതിരനിലൂടെ കാണാന്‍ പോവുന്നത്. ഫഹദ് ഫാസിലിന്റെ ഇതിന് മുന്‍പ് കണ്ടതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു കഥാപാത്രമാണ് അതിരനിലുള്ളത്.

സൈക്കോ ത്രില്ലര്‍ ഗണത്തിലാണ് അതിരന്‍ ഒരുക്കിയത്. സസ്‌പെന്‍സും ആക്ഷനുമെല്ലാം നിറഞ്ഞൊരു ത്രില്ലര്‍ ചിത്രമാണ് അതിരനെന്ന് പറായം. ആദ്യം മുതല്‍ അവസാനം വരെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നത്. വേറിട്ട കഥയും സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്ന താരങ്ങളാണ് ഫഹദ് ഫാസിലും സായി പല്ലവിയും. ഇരുവരും ചേര്‍ന്നൊരു സിനിമയായതിനാല്‍ അതിരന്‍ കോടികള്‍ വാരിക്കൂട്ടുമോ എന്നതാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications