കോവിഡിന് ശേഷം ഒരേയൊരു ബ്ലോക്ക്ബസ്റ്റർ: പക്ഷെ ഫഹദ് ഫാസിൽ തിരക്കുള്ള താരമാവുന്നത് എങ്ങനെ?

മലയാള സിനിമയുടെ നവയുഗത്തിന് തുടക്കം കുറിച്ച താരങ്ങളിൽ പ്രധാനിയാണ് ഫഹദ് ഫാസിൽ. കൈയെത്തും ദൂരത്ത് എന്ന തന്റെ ആദ്യ ചിത്രം കനത്ത പരാജയമായപ്പോൾ സിനിമ വിട്ട സംവിധായകൻ ഫാസിലിന്റെ മൂത്ത മകൻ, വളരെ കാലം കാണാമറയത്തായിരുന്നു. പിന്നീട്, ഒരു നടനാവാൻ മാനസികമായി തയ്യാറെടുത്തപ്പോൾ ഫഹദ് തിരിച്ചെത്തിയതാവട്ടെ, കേരള കഫേ എന്ന ആന്തോളജി ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ്. പിന്നീട്, കുറച്ചു ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം നായകനിരയിലേക്ക് ഉയർന്നത്.

പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി വളർന്ന ഫഹദ് ഫാസിൽ, ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു താരമാണെന്ന് പറയേണ്ടി വരും. തനിക്ക് ഇഷ്ടമുള്ള സിനിമകളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന, താരപദവി ഇഷ്ടമല്ലാത്ത, ഫോർമുലകളിൽ വിശ്വസിക്കാത്ത നടനാണ് അദ്ദേഹം. അധികം സോളോ സൂപ്പർഹിറ്റുകളും ഫഹദിന്റെ കരിയറിൽ ഇല്ല എന്നതാണ് സത്യം. എന്നാൽ ഇന്നും, മലയാളത്തിലും, മറ്റു ഭാഷകളിലും, തിരക്കുള്ള നടനാണ് അദ്ദേഹം.

Fahadh Faasil in Pachuvum Athbhutha Vilakkum and Aavesham
Photo Credit: Amazon Prime Video

ഇപ്പോൾ ചില സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്, കോവിഡ് കാലത്തിന് ശേഷമുള്ള ഫഹദ് ഫാസിലിന്റെ കരിയറിനെ കുറിച്ചാണ്. ട്രാൻസ് എന്ന അൻവർ റഷീദ് ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പുറത്തിറങ്ങിയത് എങ്കിലും, പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. പിന്നീട് ലോക്ക്ഡൗൺ കൂടി തുടങ്ങിയതോടെ ചിത്രത്തിന്റെ പ്രദർശനം നിലച്ചു. പിന്നീട് ഇറങ്ങിയ ഫഹദ് ചിത്രങ്ങളായ സീ യു സൂൺ, ഇരുൾ, ജോജി, മാലിക്, എന്നിവയാവട്ടെ നേരിട്ട് ഒ.ടി.ടി.യിലാണ് റിലീസ് ചെയ്തത്. ഈ ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ചയായതോടെ, ലോകം മുഴുവൻ ആരാധകരുള്ള നടനായി ഫഹദ് ഫാസിൽ മാറുകയായിരുന്നു.

Fahadh Faasil in Aavesham
Photo Credit: Amazon Prime Video

പക്ഷെ, ബോക്സ് ഓഫീസിൽ എത്തിയ സിനിമകളിൽ ആകെ ഹിറ്റ് ആയത് പാച്ചുവും അത്ഭുത വിളക്കും, ആവേശം എന്നിവയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രം ഒരു സൂപ്പർഹിറ്റ് ആയി മാറിയപ്പോൾ, ജിത്തു മാധവന്റെ ആക്ഷൻ കോമഡി ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയി മാറി. 30 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 156 കോടി രൂപയാണ്. ആവേശത്തിൽ കേന്ദ്ര കഥാപാത്രമായ രംഗ ആയി എത്തിയ ഫഹദ് ഫാസിൽ, തന്റെ തകർപ്പൻ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു. എന്നാൽ അതിന് ശേഷം നടന് മലയാളത്തിൽ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല.

Fahadh's 'stardom' in the Malayalam industry and outside
byu/sanescouser inInsideMollywood

ഇപ്പോൾ റെഡിറ്റ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്, വളരെ അപൂർവമായി മാത്രം ഹിറ്റുകൾ സമ്മാനിച്ചിട്ടും ഏറ്റവും തിരക്കുള്ള നായകന്മാരിൽ ഒരാളായി ഫഹദ് ഫാസിൽ എങ്ങനെ തുടരുന്നു, എന്നതാണ്. താരത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ അപാരമായ അഭിനയ ശേഷിയും, സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷമതയുമാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സിനിമകൾ ബോക്സ് ഓഫീസിൽ ഹിറ്റ് ആയാലും, ഇല്ലെങ്കിലും, ഫഹദ് മിനിമം ഗ്യാരണ്ടി നൽകുന്നുണ്ടെന്ന് അവർ പറയുന്നു. എന്നാൽ, ഫാൻസ് അസോസിയേഷൻ വേണ്ടെന്ന നടന്റെ തീരുമാനവും, സ്വയം ആവർത്തിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും, അദ്ദേഹത്തെ ബോക്സ് ഓഫീസിൽ തളർത്തിയെന്നാണ് വിമർശകർ പറയുന്നത്.

More from Filmibeat

Read more about: fahadh faasil trance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X