ഫഹദ് ഫാസിലിനോട് കൂടുതല്‍ ഇഷ്ടം തോന്നാനുളള കാരണം പറഞ്ഞ് ചാക്കോച്ചന്‍! വൈറലായി നടന്റെ മറുപടി
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മോളിവുഡിലേക്ക് എത്തിയ നടന് വിജയ നായകനായി തുടക്കം കുറിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് എല്ലാവരും എഴുതിതളളിയ നടന്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് മലായളത്തില്‍ നടത്തിയത്. വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് രണ്ടാം വരവില്‍ ഫഹദ് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയത്.
ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ട്രാന്‍സ് എന്ന ചിത്രമായിരുന്നു നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ഫഹദ് ഫാസിലിനെ കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കൈരളി ടിവിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് പുതിയ തലമുറയിലെ നടന്‍മാരില്‍ ആരോടാണ് ഇഷ്ടകൂടുതലുളളത് എന്ന് ചാക്കോച്ചന്‍ തുറന്നുപറഞ്ഞത്. ഫഹദ് ഫാസിലിനൊപ്പം മുന്‍പ് ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ടേക്ക് ഓഫില്‍ ക്ലൈമാക്‌സ് സീനില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്.

പാര്‍വതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. അതേസമയം ഫഹദിന്റെ പിതാവ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു ചാക്കോച്ചന്‍ മലയാളത്തിലേക്ക് എത്തിയത്. പരിപാടിയില്‍ ന്യൂജനറേഷന്‍ താരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഫഹദിന്റെ പേരാണ് ചാക്കോച്ചന്‍ പറഞ്ഞത്.
Recommended Video

നമ്മുടെ ആലപ്പുഴക്കാരന്‍ പയ്യനെ തന്നെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നാണ് ചോദ്യത്തിന് മറുപടിയായി ചാക്കോച്ചന്‍ പറഞ്ഞത്. ഷാനു ചെയ്ത കഥാപാത്രങ്ങളൊക്കെയും വെറൈറ്റി റോളുകളാണ്. അതെല്ലാം നന്നായി ചെയ്തിട്ടുണ്ട്. ഫഹദിനൊപ്പം തന്നെ നിവിന്‍പോളിയെയും ഇഷ്ടമാണ്. പെട്ടെന്ന് ഇംപ്രൂവ് ചെയ്‌തൊരു ആക്ടറാണ് നിവിന്‍. ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനൊപ്പം നമിതാ പ്രമോദും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. നമിതയും തന്റെ ഇഷ്ടതാരം ഫഹദാണെന്ന് പറഞ്ഞു. അങ്ങനെ പ്രത്യേകിച്ച് ഒരു നടനൊപ്പം അഭിനയിക്കണമെന്ന് സ്വപ്‌നങ്ങളൊന്നുമില്ലെന്നും ഫഹദാണ് തന്റെ ഇഷ്ടതാരമെന്നും നമിത പറഞ്ഞു. ഫഹദിനൊപ്പം മുന്‍പ് റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ നമിത അഭിനയിച്ചിരുന്നു. റാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് നമിത പ്രമോദ് അഭിനയിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.

അതേസമയം ആലപ്പുഴ സ്വദേശികളാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. സിനിമകള്‍ക്കൊപ്പം തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഫഹദിനൊപ്പമുളള ചാക്കോച്ചന്റെ ഫോട്ടോകളെല്ലാം മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 2017ലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച ടേക്ക് ഓഫ് പുറത്തിറങ്ങിയത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു.


Click it and Unblock the Notifications