സൈക്കോളജിക്കല്‍ ത്രില്ലറായി ഗ്രഹണം! യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച് ചിത്രത്തിലെ വെണ്‍മുകിലായി സോംഗ്

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി വേറിട്ട കഥയുമായി ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഗ്രഹണം. ചിത്രത്തില്‍ നിന്നും പുറത്ത് വിട്ട ആദ്യ ഗാനം യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. വെന്‍മുകിലായി എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പിന്നാലെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ഫഹദ് ഫാസില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ഈ ഫീച്ചര്‍ ഫിലിം നവാഗതനായ ആനന്ദ് പാഗയാണ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനന്ദിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം പതിവ് തിരക്കഥാ ശൈലികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ്.

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെയും മനോഹരമായ പാട്ടുകളിലൂടെയും ലളിതമായ നര്‍മ്മത്തിലുടെയും വൈകാരിക സന്ദര്‍ഭങ്ങളിലൂടെയുമെല്ലാം വ്യത്യസ്തമായൊരു ദൃശ്യാനുഭവമായിരിക്കും തങ്ങളുടെ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

grahanam

ജിബു ജോര്‍ജ്, ദേവിക ശിവന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിംഗപൂരിലെ തിയറ്റര്‍ നാടകങ്ങളില്‍ ശ്രദ്ധേയരായ താരങ്ങളാണ് ഇരുവരും. അതുപോലെ ഹ്രസ്യ ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ തിളങ്ങി നില്‍ക്കുന്നവരാണ്. ഇവരെ കൂടാതെ, സുധീര്‍ കരമന, വിജയ് മേനോന്‍, ജയറാം നായര്‍ തുടങ്ങിയ താരങ്ങളും യൂട്യൂബ് വീഡിയോസിലൂടെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

സിംഗപൂരില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം നടന്നത്. രാജ് വിമലാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അജ്മല്‍ സാബു. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ലിങ്കു എബ്രാഹം വരികളൊരുക്കിയപ്പോള്‍ ആനന്ദ് കുമാറാണ് സംഗീതം പകര്‍ന്നത്. കെഎസ് ഹരിശങ്കര്‍, വിനീത് ശ്രീനിവാസന്‍, വൈഷ്ണവി കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വീഡിയോ സോംഗ് കാണാം

Read more about: feature film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X