ആരാധന കൊണ്ട് പറയാതിരിക്കാനാവില്ല, എന്തുകൊണ്ട് ഇത്രയും മെലിഞ്ഞു? ഫഹദ് ഫാസിലിന്റെ മാറ്റത്തെക്കുറിച്ച് ചർച്ച

അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടനാണ് ഫഹദ് ഫാസിലെന്ന് ആരാധകർ പറയാറുണ്ട്. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ ഫഹദ് തമിഴിലും മലയാളത്തിലും ചെയ്തു. ഫ​ഹദിന് കരിയറിലുണ്ടായ വളർച്ച ഇപ്പോഴും ചർച്ചയാകാറുണ്ട്. കെെയെത്തും ദൂരത്ത് എന്ന സിനിമയിലൂ‌ടെ തുടക്കം കുറിച്ച ഫഹദിന് അന്ന് പ്രേക്ഷകർ ഏറെ വിമർശിച്ചു. അഭിനയമറിയില്ലെന്നും സിനിമാ ലോകത്ത് ഭാവിയില്ലെന്നും ഇവർ വിധിയെഴുതി. എന്നാൽ വർഷങ്ങൾക്ക് ശേഷം സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ച് വരവ് ഫഹദ് നടത്തി. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനായുള്ള വളർച്ചയാണ് പ്രേക്ഷകർ കണ്ടത്.

സിനിമയ്ക്കപ്പുറം സിനിമാ ലോകത്തെ നിറപ്പകിട്ടുകളോട് ഫഹദിന് താൽപര്യമില്ല. സ്വകാര്യതയ്ക്ക് നടൻ വലിയ പ്രാധാന്യം നൽകുന്നു. ഫഹദിന് സംഭവിച്ച രൂപമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫഹദിന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞിട്ടുണ്ട്. വരത്തൻ എന്ന സിനിമയിലെ ഫഹദിന്റെ ലുക്കും ഇപ്പോഴത്തെ ലുക്കും താരതമ്യം ചെയ്ത് അഭിപ്രായങ്ങൾ വരുന്നുണ്ട്.

Fahadh Faasil

വരത്തൻ സിനിമ വന്ന കാലഘട്ടത്തിൽ ഫഹദ് കാഴ്ചയിൽ ആരോ​ഗ്യവാനായിരുന്നു. എന്നാൽ ഇന്ന് നടൻ വല്ലാതെ മെലിഞ്ഞിരിക്കുന്നു. വരത്തൻ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകൾ ചെയ്യുമ്പോഴെല്ലാം ഫഹദ് ഇത്രത്തോളം മെലിഞ്ഞിട്ടല്ലായിരുന്നു. എന്നാൽ സീ യൂ സൂൺ എന്ന സിനിമ മുതലാണ് ഫഹദിലെ മാറ്റങ്ങൾ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. മാലിക്, ജോജി, മലയൻ കുഞ്ഞ് തുടങ്ങിയ സിനിമകളിൽ ഫ​ഹദ് മെലിഞ്ഞിട്ടാണ്.

പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലെത്തുമ്പോഴേക്കും ഫഹദ് നന്നായി മെലിഞ്ഞിരുന്നു. ഒന്നിലേറെ തവണ ഫഹദിന്റെ രൂപമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എന്താണ് ഫഹദിന്റെ മാറ്റത്തിന് കാരണമെന്ന ചോദ്യത്തിന് പല വാദങ്ങളും വരുന്നുണ്ട്. അതേസമയം ഫഹദോ ഫഹദിന്റെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Fahadh Faasil

ഫഹദിനോട് ആരാധനയുണ്ടെങ്കിലും സ്ക്രീൻ പ്രസൻസ് നഷ്ടപ്പെടുന്നു എന്ന് തുറന്ന് പറയാതിരിക്കാനാകുന്നില്ലെന്ന് അഭിപ്രായങ്ങളുണ്ട്. ടൊവിനോ തോമസ്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെല്ലാം ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ ഫഹദ് ഇപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നയാളല്ല.

മാരീസൻ ആണ് ഫഹദിന്റെ പുതിയ സിനിമ. വടിവേലു ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഫഹദിന്റെ ഭാര്യ നടി നസ്രിയ നസീമും ഇടയ്ക്ക് സിനിമകളിൽ സാന്നിധ്യം അറിയിക്കാറുണ്ട്. കുറച്ച് നാളുകളായി ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുകയാണ് നസ്രിയ.

വ്യക്തിജീവിതത്തിൽ വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയമാണിതെന്നും അതുകൊണ്ടാണ് താൻ മാറി നിൽക്കുന്നതെന്നും നടി നേരത്തെ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനം, പുതുവത്സരാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം എന്നിവയിൽ നിന്നൊക്കെ മാറി നിന്നു. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഫോൺ വിളികൾക്കും മെസേജുകൾക്കും പ്രതികരിക്കാൻ കഴിഞ്ഞിരുന്നില്ല. മാനസികമായി പൂർണമായും ഷട്ട് ഡൗൺ ആയ അവസ്ഥയിലായിരുന്നു താനെന്ന് നസ്രിയ തുറന്ന് പറഞ്ഞു. വിഷമഘട്ടം മറികടന്ന് നസ്രിയ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X