നസ്രിയയുടെ ഹെയര്‍സ്റ്റൈല്‍ കോപ്പി അടിച്ചതാണ്! ഫഹദിന്റെ സിനിമയെ കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ പ്രകാശന്‍. സിനിമയുടെ നൂറ്റൊന്നാം ദിനം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍ ഒരു കുടുംബ കൂട്ടായ്മ പോലെ സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെ സിനിമയുടെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളും ഫഹദ് ഫാസിലിനെ കുറിച്ചുമെല്ലാം സത്യന്‍ അന്തിക്കാട് തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഫഹദിനൊപ്പം നടി നസ്രിയയും എത്തിയിരുന്നു.

പണ്ട് ഞാന്‍ ഫാസിലിന്റെ വീട്ടില്‍ പോവുമ്പോള്‍ അതിലെ ബര്‍മുഡ ഇട്ട് ഓടി നടന്നൊരു പയ്യനെ ഞാന്‍ എന്റെ നായകനായി കാണേണ്ടി വന്നതാണ് എന്റെ ആദ്യത്തെ സന്തോഷവും അതിശയവും. പക്ഷേ ക്യാമറയുടെ മുന്നില്‍ ആ പയ്യന്‍ എന്ന അതിശയിപ്പിച്ചു. മോഹന്‍ലാലിനെ ക്യാമറയുടെ മുന്നില്‍ നിര്‍ത്തുമ്പോഴുണ്ടാകുന്ന അതേ അനുഭവമാണ് ഫഹദിനെ വെച്ച് ഷൂട്ട് ചെയ്യുമ്പോഴും തോന്നുക. സിനിമയിലെ ചില രംഗങ്ങളില്‍ ഫഹദിന്റെ ചില ടച്ചസ് കൊണ്ട ആ സീന്‍ നന്നാകാറുണ്ട്.

nazriya-fahadh

എന്റെ ജീവിതത്തില്‍ പല അത്ഭുതങ്ങളും നടന്നിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലാണ്. എന്റെ കല്യാണം അങ്ങനെയല്ലട്ടോ. പലപ്പോഴും ആ അത്ഭുതം നടക്കുന്നത് വേറെ പലരും കാരണമാണ്. ഞാന്‍ പ്രകാശന്‍ സിനിമയില്‍ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ അത്ഭുതം നടക്കില്ലായിരുന്നു. അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും പ്രയത്‌നമാണ് ഈ സിനിമയെന്ന് ഫഹദ് ഫാസില്‍ പറയുന്നു.

ഞാന്‍ പ്രകാശനിലൂടെ അരങ്ങേറ്റം നടത്തിയ ദേവിക സഞ്ജയുടെ കഥാപാത്രത്തിനായി നസ്രിയയുടെ പഴയ ഹെയര്‍ സ്റ്റൈലാണ് ഉപയോഗിച്ചതെന്ന് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. കുട്ടിയെ കണ്ടപ്പോള്‍ ആദ്യം തോന്നിയതും അതാണെന്നും നസ്രിയയുടെ ഫോട്ടോ നോക്കി നിഖിലയാണ് ദേവികയുടെ മുടി മുറിക്കാന്‍ കൊണ്ട് പോയതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X