നസ്രിയയുടെ പിറന്നാള്‍ ആഘോഷം ഇങ്ങനെയോ? കേരളത്തിലെ പ്രകാശനിപ്പോള്‍ യൂറോപ്പിലാണ്!

ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഞാന്‍ പ്രകാശന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യദിനം മുതല്‍ നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസിലും തിളക്കമാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. കേരളത്തില്‍ പ്രകാശന്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഫഹദ് ഫാസില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഭാര്യയും നടിയുമായ നസ്രിയയ്‌ക്കൊപ്പമാണ് ഫഹദ് വിദേശത്ത് വെക്കേഷന്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്നത്.

fahadh-faasil-nazriya-nazim

ഡിസംബര്‍ 20 ന് നസ്രിയയുടെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനും മറ്റുമായി ഇരുവരും യൂറോപ്പിലേക്ക് പറക്കുകയായിരുന്നു. തനിക്ക് ആശംസ അറിയിച്ച എല്ലാവരോടും നന്ദി പറഞ്ഞിരുന്നു. പ്രത്യേകിച്ച് തന്റെ എല്ലാ സ്‌നേഹവുമായ പ്രകാശനോടും എന്ന് പറഞ്ഞ് നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമ തികച്ചുമൊരു കോമഡി എന്റര്‍ടെയിനറായിരുന്നു. ഈ ദിവസങ്ങളില്‍ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങളില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X