For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് ഫഹദ് ഫാസിൽ!! താരത്തിനെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെയാണ്......

  |

  പരാജായം വിജയത്തിന്റെ മുന്നോടിയാണ്. ഒരിക്കലൊന്ന് കാലിടറി വീണാൽ പിന്നെ മുന്നോട്ട് കുതിക്കാനുള്ള ശക്തി ലഭിക്കും. സിനിമയിലെ ഓട്ടപ്പാച്ചിലിൽ ആദ്യം കാലിടറി വീണ താരാമാണ് ഫഹദ് ഫാസിൽ. ആ വീഴ്ചയിൽ നിന്നുള്ള താരത്തിന്റെ ഉയർത്തെഴുന്നേൽപ്പ് വലിയ ചുവടുകൾ വയ്ക്കാനുളളതായിരുന്നു. സിനിമയിലെ സക്സസ് നടൻ എന്ന് നിസംശയം ഈ താരത്തിനെ വിശേഷിപ്പിക്കാൻ കഴിയും. സിനിമയിൽ തുടർന്ന വന്നിരുന്ന പല കീഴ്വഴക്കങ്ങളും മാറ്റാനും അതിൽ വിജയം കണ്ടെത്താനും ഫഹദിന് കഴിഞ്ഞിരുന്നു.

  നരസിംഹത്തിലെ നന്ദഗോപൻമാരാരാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു!! അദ്ദേഹം പ്രതിഫലമായി ചോദിച്ചത്... മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പിറവിയെ കുറിച്ച് ഷാജി കൈലാസ്

  തൊട്ടതെല്ലാം പൊന്നക്കുന്ന മലയാളത്തിലെ മികച്ച സംവിധായകനായ ഫാസിലിന്റെ മകൻ എന്ന ലേബലോടെയാണ് ഫഹദ് സിനിമയിൽ എത്തുന്നത്. എന്നാൽ ആദ്യ ചിത്രം തന്നെ പൂർണ്ണ പരാജയമായിരുന്നു. അച്ഛന്റെ ലേബലിൽ ഒരു പക്ഷെ താരത്തിനെ തേടി സിനിമയെത്തുമായിരിക്കും. എന്നാൽ അത് വേണ്ടയെന്ന് ഉറപ്പിച്ച് പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. പിന്നെ ഉയർന്നത് 2009 ൽ കേരള കഫേയെന്ന് ചിത്രത്തിലെ ഒരു ഭാഗത്തിലായിരുന്നു. അന്ന് കൈയെത്തും ദൂരത്തിൽ കണ്ട ആ പാക്വതയില്ലാത്ത ചെറിയ പയ്യനായിരുന്നില്ല രണ്ടാം വരവിൽ. 2011 ഓടെ ഫഹദ് എന്ന നടന്റെ മറ്റൊരു മുഖമായിരുന്നു കണ്ടത്. രണ്ടാം വരവിന്റെ തുടക്കത്തിൽ തന്നെ താരം വൻ റിസ്ക്കുകളാണ് എടുത്തത്.

  സിംഹം ക്യാമറയ്ക്ക് നേരെ കുതിച്ചു!! കാര്യങ്ങളെല്ലാം കൈവിട്ട് പോയി, അയാളെ കടിച്ചു കുടയുന്നത് കാണാന്‍ കഴിയാതെ കണ്ണുപൊത്തി, നരസിംഹത്തിലെ ഭയപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി സംവിധായകൻ

   യഥാർത്ത നടൻ

  യഥാർത്ത നടൻ

  സിനിമയിലെ തുടക്കക്കാർ അധികം റിസ്ക്ക് ഏറ്റെടുക്കാറില്ല. എല്ലാവരും സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും കയ്യടിക്കുകയും ചെയ്യുന്ന സോഫ്റ്റ് കഥാപാത്രങ്ങളാകും എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരം ചിത്രങ്ങളാകും ഭൂരിഭാഗം പേരും സെലക്ട് ചെയ്യുക. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമായിട്ടായിട്ടായിരുന്നു ഫഹദിന്റെ രണ്ടാം വരവ്. നെഗറ്റീവ് ടച്ചുളള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ഒതുങ്ങു നിന്നിരുന്നില്ല. ഇവിടെയാണ് ഫഹദിൽ ഒരു മികച്ച നടനെ കണ്ടത്. പോസിറ്റീവ് നെഗറ്റീവ് കഥാപാത്രങ്ങൾ ഒരു പോലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

  ചാപ്പ കുരിശല്ല 22 ഫീമെയിൽ കോട്ടയം

  ചാപ്പ കുരിശല്ല 22 ഫീമെയിൽ കോട്ടയം

  ഫഹദ് എന്ന നടൻ ആരാണെന്ന് തുറന്ന് കാട്ടിയ ചിത്രങ്ങളായിരുന്നു ചാപ്പ കുരിശും 22 ഫീമെയിൽ കോട്ടയവും. ഇന്നും ഫഹദിന്റെ കരിയറിനെ കുറിച്ചും സിനിമകളെ കുറിച്ചും സംസാരിക്കുമ്പോൾ ആദ്യം എടുത്തു പറയുന്നത് ഈ ചിത്രങ്ങളാണ്. ഫഹദിന്റെ ആ വില്ലൻ ചായ് വ് ഒരിക്കൽ പോലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. സാധരണ ഗതിയിൽ നടനിൽ നിന്ന് മാക്സിമം തല്ലു വാങ്ങി ക്ലൈമാക്സിൽ തോറ്റ് തലകുനിച്ച് നിൽക്കുന്ന വില്ലൻമാരെയാണ് കാണാൻ സാധിക്കുന്നത് . എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു 22 എഫ്കെയിലെ ഫഹദിന്റെ സിറിൽ എന്ന കഥാപാത്രം. തോൽവി സമ്മതിക്കാതെ ഏറ്റവും അവാസാനം വരെ ആ സൈലന്റായ വില്ലനെ ഫഹദിൻ കാണാൻ സാധിച്ചിരുന്നു. ഈ ഫീൽ പ്രേക്ഷകരിൽ സൃഷ്ടിക്കുക എന്നത് നിഷ്പ്രയാസമല്ല.

   ഡയമണ്ട് നെക്ലസ്

  ഡയമണ്ട് നെക്ലസ്

  ഡയമണ്ട് നെക്ലസിലെ ചുളളനായ അരുൺ ഡോക്ടർ പ്രേക്ഷകരുടെ ഇടയിൽ വലിയ ആവേശമായിരുന്നു സൃഷ്ടിച്ചിരുന്നത്. ചാപ്പകുരിശും, 22 എഫ്കെയിലേയും കണ്ട പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഡയമണ്ട് നെക്ലസിലെ പ്രകടനം. നെഗറ്റീവിൽ തന്നെ വ്യത്യസ്ത കൊണ്ടുവരാൻ താരത്തിന് കഴിഞ്ഞിരുന്നു. നിഷ്കളങ്കനായ വില്ലനായെയായിരുന്നു ഡയമണ്ട് നെക്ലസിൽ ഫഹദ് പരിചയപ്പെടുത്തി തന്നത്.

   തമിഴ് സിനിമ

  തമിഴ് സിനിമ

  മലയാളത്തിൽ സിനിമയിൽ കത്തി ജ്വലിച്ചു നിന്നിരുന്ന കാലത്തായിരുന്നു ഫഹദിന്റെ തമിഴ് എൻട്രി. തുടക്കം തന്നെ വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മലയാളത്തിലെ താരങ്ങൾ തമിഴിലും മറ്റ് തെന്നിന്ത്യൻ ചിത്രങ്ങളിലും എത്താറുണ്ട്. മിക്കവാറും നായകനായിട്ടോ അതു പോലെയുള്ള കഥാപാത്രങ്ങളുമായിരിക്കും അവതരിപ്പിക്കുന്നത്. എന്നാൽ ഫഹദിന്റെ തിടക്കം തന്നെ വില്ലനായിട്ടായിരുന്നു . മലയാളത്തിലും തമിഴിലും മികച്ച സ്വീകാര്യതയായിരുന്നു ഫഹദിന്റെ കഥാപാത്രത്തിന് ലഭിച്ചത്.

  കുമ്പളങ്ങി നെറ്റേഴ്സ്‌

  കുമ്പളങ്ങി നെറ്റേഴ്സ്‌

  2018 ൽ മികച്ച ഹിറ്റുകളായിരുന്നു ഫഹദിന്റെ കരിയറിൽ. കഴിഞ്ഞ കൊല്ലം പുറത്തു എന്ന എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഞാൻ പ്രകാശനും, വരത്തുനുമെല്ലാം ബോക്സോഫീസിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്. 2019 ൽ വ്യത്യസ്ത രൂപ ഭാവ മാറ്റത്തോടെയാണ് തുടക്കം. മലയാള സിനിമയിലെ ഹിറ്റ് കൂട്ട്കെട്ടായ ദലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ട്കെട്ടിൽ പുറത്തു വരുന്ന ചിത്രമാണ് കുമ്പളങ്ങി നെറ്റേഴ്സ്‌. സൈക്കോ വില്ലനായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ദിലീഷ് പോത്തന്റെ ചിത്രങ്ങളിൽ നടനായി തിളങ്ങിയ ഫഹദ് ഇഈക്കുറി എത്തുന്നത് വില്ലനായിട്ടാണ്. ഈ വില്ലൻ കഥാപാത്രം ഒരു അവാർഡിനുളള വെടിമരുന്ന് തന്നെയായിരിക്കും.

  English summary
  Fahadh Faasil negative character in movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X