ഫഹദിന്റെ നാടന്‍ മാജിക് വീണ്ടുമെത്തി! ഇത്തവണ പ്രകാശന്‍ മിന്നിക്കും, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസില്‍ നച്വുറല്‍ അഭിനയത്തിന്റെ രാജാവായിട്ടാണ് അറിയപ്പെടുന്നത്. മഹേഷിന്റെ പ്രതികാരവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും തുടങ്ങി ഫഹദ് വിസ്മയിപ്പിച്ച സിനിമകള്‍ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് ഞാന്‍ പ്രകാശന്‍ എന്നൊരു ചിത്രം കൂടി റിലീസിനെത്തിയിരിക്കുകയാണ്.

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് ഞാന്‍ പ്രകാശന്‍. ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയുടെ തുടക്കം മോശമില്ലെന്നാണ് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  ഞാന്‍ പ്രകാശന്‍

ഞാന്‍ പ്രകാശന്‍

2013 ഡിസംബര്‍ 20 നായിരുന്നു സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥ റിലീസ് ചെയ്യുന്നത്. റിലീസിനെത്തി കൃത്യം അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മറ്റൊരു സിനിമയുമായി ഇതേ കൂട്ടുകെട്ട് എത്തിയിരിക്കുകയാണ്. ഡിസംബര്‍ 21 നാണ് ഞാന്‍ പ്രകാശന്‍ എത്തിയത്. മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമായിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്.

 തിയറ്ററുകളിലേക്ക് എത്തി

തിയറ്ററുകളിലേക്ക് എത്തി

ജയസൂര്യയുടെ പ്രേതം 2, ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര് എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ റിലീസാണ് ഇന്ന് നടക്കുന്നത്. അതിനൊപ്പമാണ് ഞാന്‍ പ്രകാശനും എത്തിയിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ഞാന്‍ പ്രകാശന്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകണം എസ് കുമാറാണ്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റംഗ് നിര്‍വഹിക്കുന്നു.

 റിയലിസ്റ്റിക് ചിത്രം

റിയലിസ്റ്റിക് ചിത്രം

മലയാള സിനിമ കാണാന്‍ പോവുന്ന അടുത്തൊരു കിടിലന്‍ റിയലിസ്റ്റിക് മൂവിയായിരിക്കും ഞാന്‍ പ്രകാശന്‍ എന്നാണ് ആദ്യം മുതല്‍ ലഭിച്ചിരുന്ന സൂചന. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരക്കഥ ഒരുക്കുന്നതിനൊപ്പം ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിങ്ങനെ നിറയെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X