For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്ന് അവർക്ക് അറിയില്ല, ഫഹദ് ഫാസിൽ

  |

  മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. സിനിമ താരങ്ങൾക്കിടയിൽ പോലും താരത്തിന് ആരാധകരുണ്ട്. നായക കഥാപാത്രം മാത്രമല്ല നെഗറ്റീവ് റോളുകളും ഫഹദിന്റെ കൈകളിൽ ഭഭ്രമാണ്. താരമൂല്യത്തിനുപരി കഥാപാത്രത്തിന്റ മൂല്യം മനസ്സിലാക്കി അഭിനയിക്കുന്ന താരമാണ് ഫഹദ്. സ്ക്രീനിൽ കാണുന്ന ഫഹദ് ഫാസിലിൽ നിന്ന് ഏറെ വ്യത്യസ്തനാണ് റിയൽ ലൈഫിലെ ഷാനു. അധികം സംസാരിക്കാത്ത പ്രകൃതമാണ് നടന്റേത് . എന്തിനും ഏതിനും പ്രതികരിച്ചുകൊണ്ടിരിക്കേണ്ട ആളാണ് താനെന്ന് തോന്നിയിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ.. മാത്യഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  fahad

  തനിക്ക് പറയാനുള്ള കാര്യങ്ങൾ സിനിമയിലൂടെ പറയാമെന്നല്ലാതെ ഒരു പ്ലാറ്റ്ഫോമിൽ ചെന്നു നിന്ന് അഭിപ്രായപ്രകടനം നടത്താൻ തനിക്ക് അറിയില്ലെന്നും ഫഹദ് അഭിമുഖത്തിൽ പറയുന്നു. സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ പലതും കയ്യിൽ നിന്ന് പോകുന്ന അവസഥ വരാറുണ്ട്. അതുകൊണ്ട് തന്നെ ആവശ്യത്തിന് മാത്രമാണ് സംസാരിക്കുക. അത് കഴിഞ്ഞാൽ മിണ്ടാതെ നിൽക്കും. ഇതാണ് പിന്തുടരുന്നതെന്നും ഫഹദ് പറയുന്നു.

  How malayalam leading actors prevent baldness | FilmiBeat Malayalam

  ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ സിനിമയി പരീക്ഷണങ്ങൾ ഫഹദ് നടത്താറുണ്ട്. യുവതാരങ്ങളിൽ അധികമാരും ഇത്തരത്തിലുളള ഒരു ധൈര്യത്തിന് മുതിരാറില്ല . മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിക്കുന്നതും. ഇതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.തന്റെ സിനിമകൾ ഇഷ്ടപ്പെടുന്നവർ തനിക്ക് എന്തു പുതിയ പരീക്ഷണവും ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യവും തരുന്നുണ്ട്.'പേടി തോന്നേണ്ട കാര്യമില്ല .ട്രാൻസ് പോലൊരു സിനിമ കേരളത്തിനു പുറത്ത് എവിടെ ഇറങ്ങിയിരുന്നെങ്കിലും അത് വലിയ വിഷയമായേനെ. ആ സിനിമയെ വിനോദമായി മാത്രം കണ്ട പ്രേക്ഷകരാണ് ഇവിടുള്ളത്. അക്കാര്യത്തിൽ താൻ ഏറെ ഭാഗ്യവാനാണ് ഫഹദ് അഭിമുഖത്തിൽ പറയുന്നു.

  എഞ്ചിനിയറങ്ങ് പഠനം പകുതി വഴിയിൽ അവസാനിപ്പിച്ചാണ് ഫഹദ് സിനിമയിൽ എത്തിയത്. ബിഗ് സ്ക്രീനിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും താൻ സിനിമ പഠിച്ച് കൊണ്ട് ഇരിക്കുകയാണെന്നാണ് ഫഹദ് പറയുന്നത്. ആദ്യം സിനിമയിൽ എന്തെങ്കിലും ഒന്ന് ചെയ്ത് മുന്നോട്ട് പോകം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമന്നാണെന്നും ഫഹദ് ഓൺലൈൻ അഭിമുഖത്തിൽ പറയുന്നു. പലരും ചോദിക്കാറുണ്ട്, ഹിന്ദിയിലും മറ്റും അഭിനയിക്കാത്തതെന്തെന്ന്? എനിക്കവിടെയൊന്നും പോയാൽ നിലനിൽക്കാനാവില്ലെന്നു ചോദിക്കുന്നവർക്കറിയില്ല.' ഫഹദ് പറയുന്നു, ഇനി ഏറ്റവും അടുത്ത് പുറത്തു വരുന്ന ഫഹദ് ഫസിൽ ചിത്രമാണ് സിയൂ സൺ. ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഒടിടി ഫ്ലാറ്റ്റഫോമിലൂടെയാണ് സിനിമ പുറത്തു വരുന്നത്.

  Read more about: fahadh faasil
  English summary
  Fahadh Faasil Opens Up About His Non Malayalam Movies, Recent Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X